മമ്മൂക്കയും അച്ഛനും തമ്മിൽ സ്ഥിരമായി വഴക്ക് കൂടുമായിരുന്നു, ഷോബി തിലകൻ പറയുന്നു

മലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. പ്രായം കൂടുംതോറും സൗന്ദര്യം കൂടിവരുന്ന അത്ഭുതമാണ് മമ്മൂട്ടി. താരത്തിന്റെ പുത്തന്‍ ചിത്രങ്ങളും ഗെറ്റപ്പുരളും സമൂഹമാധ്യമത്തില്‍ തരംഗമാകാറുണ്ട്. ഇപ്പോൾ മമ്മൂട്ടിയെയും തിലകനെയും കുറിച്ച് ഷോബി തിലകൻ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്, ഇരുവരും തമ്മിൽ സ്ഥിരമായി വഴക്ക് കൂടാറുണ്ടായിരുന്നു എന്നാണ് ഷോബി തിലകൻ പറയുന്നത്, എന്നാൽ വഴക്കിനുള്ള കാരണം വളരെ രസകരമാണ് എന്നും താരം വ്യക്തമാക്കുന്നു. ഒരു സൗന്ദര്യ പിണക്കം എന്നൊക്കെ അവരുടെ വഴക്കിനെ പറയാം. രണ്ടാളും കൂടി വഴക്ക് ഉണ്ടാക്കുന്നത് ഒരു ആത്മസംതൃപ്തിയ്ക്ക് വേണ്ടിയാണെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട്. അത് മനസില്‍ വെച്ച് കൊണ്ട് നടന്ന് വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തുന്നതല്ല. ഇവര്‍ വഴക്ക് ഉണ്ടാക്കി മണിക്കൂറുകള്‍ കഴിയുമ്പോഴെക്കും അത് മാറും. എന്നാണ് ഷോബി പറയുന്നത്.

മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രമാണ് പുഴു. ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റില്‍ പോസ്റ്റര്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്.  ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരന്‍പ്, ധനുഷ് ചിത്രം കര്‍ണ്ണന്‍, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.

റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റര്‍ – ദീപു ജോസഫ്, സംഗീതം – ജേക്സ് ബിജോയ്, പ്രൊജക്ട് ഡിസൈനര്‍- എന്‍.എം ബാദുഷ, വിഷ്ണു ഗോവിന്ദും , ശ്രീശങ്കറും ചേര്‍ന്നാണ് സൗണ്ട് നിര്‍വ്വഹിച്ചിരിക്കുന്നത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ ചന്ദ്രനും & എസ്. ജോര്‍ജ്ജും ചേര്‍ന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന്‍, പി.ആര്‍.ഒ- പി.ശിവപ്രസാദ്.