ഞാൻ എന്തിനു വേണ്ടിയിട്ടാണ് എന്റെ മകളെ മാധ്യമങ്ങൾക്ക് മുൻപിൽ കൊണ്ട് വരേണ്ടത്


എക്കാലത്തും മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന. അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും നൃത്തവും നൃത്ത പരിപാടികാളുമൊക്കെയായി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സ്ഥിര സാന്നിധ്യമാണ് താരം. ശോഭനയുടെ വിശേഷങ്ങൾ അറിയാൻ സിനിമ പ്രേക്ഷകർക്കും ഏറെ ഇഷ്ടവുമാണ്. താരത്തിന് ഒരു മകൾ ഉണ്ട്, അനന്ത നാരായണി എന്നാണ് മകളുടെ പേര്, എന്നാൽ മകളുടെ ചിത്രങ്ങളോ വിവരങ്ങളോ ഒന്നും തന്നെ ശോഭന പുറത്ത് വിടാറില്ല, ഇപ്പോൾ തന്റെ മകളുടെ ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് താരം, മകൾ ഇപ്പോൾ എട്ടാം ക്ലാസ്സിലായി. ചെന്നൈയിൽ ഞാൻ പഠിച്ച അതേ സ്കൂളിലാണ് അവളും പഠിക്കുന്നത്.

എന്നാണ് ശോഭന പറയുന്നത്, മകളുടെ സ്കൂളിൽ നിന്നു ഫോൺകോൾ വന്നാൽ പേടിക്കുന്ന സാധാരണ അമ്മയാണ് ‍ഞാൻ. അ വരെന്തെങ്കിലും നല്ല കാര്യം പറയാനായിരിക്കും വിളിക്കുന്നതെങ്കിലും ഞാൻ പേടിക്കും. എന്നാണ് ശോഭന തന്റെ മകളെക്കുറിച്ച് പറയുന്നത്. കഴിഞ്ഞ മാസം അവൾ എന്റെയടുത്തു വന്നു പറഞ്ഞു. ‘എനിക്ക് നൃത്തം പഠിക്കണം.’ അതുവരെ വിളിച്ചാൽ വരും എന്നല്ലാതെ അത്ര താൽപര്യമുണ്ടായിരുന്നില്ല. നിർബന്ധിക്കാനും എനിക്ക് ഇഷ്ടമില്ല. ‘നിനക്ക് പഠിക്കണം എന്നു തോന്നുമ്പോൾ വരൂ’ എന്നു തന്നെയാണ് പറഞ്ഞിരുന്നത്. ഇപ്പോൾ ഗൗരവമായി നൃത്തപഠനം തുടങ്ങിയിട്ടുണ്ട്.

എന്നാണ് താരം വ്യക്തമാക്കുന്നത്. മകൾക്ക് കോളജ് പഠനം സ്െറ്റല്ലാ മാരിസിൽ ചെയ്യണമെന്നാണ് ആഗ്രഹം. ഞാൻ പറയുന്നതിന്റെ എതിരേ ചെയ്യൂ. അതാണല്ലോ പ്രായം. അതുകൊണ്ടു ചെയ്യണമെന്ന് ആഗ്രഹമുള്ള കാര്യങ്ങൾ ചെയ്യേണ്ട എന്നേ ഞാൻ പറയൂ. അപ്പോഴതു ചെയ്യും. അങ്ങനെയുള്ള തമാശകളിലൂടെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ടു പോകുന്നത്. ഇപ്പോഴും അവളെനിക്കു ചെറിയ കുട്ടിയാണ്. ഞാൻ കൂട്ടുകാരൊത്തു ഒരുമിച്ചു കൂടുമ്പോൾ കൂടെ കൊണ്ടുപോകാറുണ്ട് എന്നും താരം പറയുന്നുണ്ട്, അത് മാത്രമല്ല എന്ത് കൊണ്ട് മകളെ സോഷ്യൽ മീഡിയയ്ക്ക് മുൻപിൽ കൊണ്ടുവരുന്നില്ല എന്നതിനും താരം ഉത്തരം നൽകുന്നുണ്ട്. എന്തിനു ഞാനെന്റെ മകളെ മാധ്യമങ്ങളുടെ മുന്നിൽ കൊണ്ടുവരണം? അവൾ സാധാരണ കുട്ടിയാണ്. അത്രമാത്രം എന്നാണ് ശോഭന പറയുന്നത്.