എന്ത് കൊണ്ടാണ് പലരും ഈ സിനിമയുടെ കാര്യം മറന്നു പോകുന്നത്


പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാൾ ആണ് ശോഭന. അഭിനയം കൊണ്ടാണെങ്കിലും നൃത്തം കൊണ്ട്  ആണെങ്കിലും എല്ലാം ശോഭനയോളം കഴിവുള്ള നായിക നടിമാർ ആ കാലത്ത് മലയാള സിനിമയിൽ കുറവായിരുന്നു എന്ന് തന്നെ പറയാം. നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. ശോഭനയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ്.

ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ, ശോഭനയുടെ അഭിനയ പാടവത്തെ കുറിച്ച് പറയുമ്പോൾ അല്ലങ്കിൽ ഉർവശിയും ആയി താരദ്യമം ചെയ്ത് ( ഒരു ആവശ്യവും ഇല്ലാത്ത കാര്യം) പലരും പറയുന്ന കാര്യമാണ് മണിച്ചിത്രത്താഴ് അല്ലാതെ പറയത്തക്ക പെർഫോർമൻസ് അവരുടെ ഫിൽമോഗ്രഫിയിൽ ഇല്ലന്ന്.

അങ്ങനെ പറയുന്നവര് ഓർക്കാതത് കൊണ്ട് ആണോ അതോ ഇംഗ്ലീഷ് ആയത് കൊണ്ട് ശ്രദ്ധിക്കാത്ത കൊണ്ടാണോ ഈ പടത്തെ കുറിച്ച് പറയാത്തത് എന്ന് അറിയില്ല. ശോഭന മികച്ച നടിക്കുള്ള ദേശീയ അവാർഡ് രണ്ടാമത്തെ തവണ വാങ്ങിയ സിനിമ കൂടിയാണ് ഇത്. കോമഡി ചെയ്യുന്നത് കൊണ്ടോ നെഗറ്റീവ് കാരക്ടർ ചെയ്യുന്നത് കൊണ്ടോ മാത്രം അല്ല നല്ല അഭിനേതാവ് ആകുന്നത് എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

ശോഭന നെഗറ്റിവ് റോളും ചെയ്തിട്ടില്ല, പുള്ളിക്കാരി കോമഡിയൊന്നും കൂട്ടിയാൽ കൂടുകയുമില്ല. എണ്ണിപ്പെറുക്കി എടുക്കാവുന്ന തീരെ കുറച്ചു കഥാപാത്രങ്ങൾ മാറ്റി നിർത്തിയാൽ, ബാക്കി ഇവര് ചെയ്ത, ഇവരെക്കൊണ്ട് നന്നായി ചെയ്യാൻ പറ്റുന്ന, ഏതാണ്ട് ഒരേമാതിരിയുള്ള ഭൂരിഭാഗം കഥാപാത്രങ്ങളായാലും വലിയ ചാലഞ്ചിങ് ഒന്നുമല്ലാത്തവയായിരുന്നു. അപ്പോൾ പിന്നെ ഉർവ്വശിയുമായിട്ട് പോയിട്ട്.

ഇപ്പോഴത്തെ ഗ്രേസ് ആന്റണിയെ പോലെയുള്ള നടിമാരായിട്ട് പോലും താരതമ്യം ചെയ്യേണ്ട സാഹചര്യം ശോഭനയുടെ കരിയർ എടുത്ത് നോക്കിയാൽ തന്നെ ഇല്ല. ശോഭന ഒരു നടിയെന്ന നിലയിൽ കാര്യമായിട്ട് ഒന്നും എക്‌സ്‌പ്ലോർ ചെയ്യാതെ അവരുടെ ചുരുങ്ങിയ സ്‌പേസിനുള്ളിൽ നിന്ന് അവരെക്കൊണ്ട് പറ്റുന്ന പല റോളുകളും നന്നായി ചെയ്തിട്ടുണ്ട് എന്ന് സമ്മതിക്കാം. അങ്ങനെയുളള അവരുടെ നല്ല ചില പെർഫോമൻസുകൾ അഭിനന്ദിക്കുന്നതിന് അപ്പുറത്തോട്ട് ഇവരെ മഹാനടിയൊക്കെ ആക്കാൻ ശ്രമിക്കുന്ന നറേറ്റിവ് ഒന്നും നടപടിയാവുന്ന കേസ് അല്ല എന്നാണ് ഈ പോസ്റ്റിന് വന്നിരിക്കുന്ന ഒരു കമെന്റ്.