ശോഭനയും ഉർവശിയും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ഇത്


വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.  മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സുനിൽ കുമാർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ‘വരനെ ആവശ്യമുണ്ട്’ എന്നചിത്രം വീണ്ടും കണ്ടപ്പോൾ ശ്രദ്ധിച്ചത് ഈ രണ്ട് മഹാനടിമാരുടെ പ്രകടനമാണ്.

ശോഭന & ഉർവശി വ്യക്തിപരമായ അഭിപ്രായം പറയട്ടെ അഭിനയത്തിൽ ആ പഴയ ശോഭനയുടെ ഗ്രേയ്സ് ഒരളവോളം നഷ്ടപ്പെട്ടതായിട്ടാണ് അനുഭവപ്പെട്ടത്. എന്നാൽ ഉർവശിയാകട്ടെ തനിക്ക്കിട്ടിയ നാലോ അഞ്ചോ സീനിൽ വെട്ടിത്തിളങ്ങി. പഴയ കാലത്തേക്കാൾ ഒന്നുകൂടി നാച്വറൽ ആകാൻ അവർക്ക് കഴിഞ്ഞു. പ്രതിഭകളുടെ വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ് പ്രകടനത്തിൽ പലപ്പോഴും ഗുണപരമല്ലാത്ത വലിയ മാറ്റങ്ങൾ തോന്നിപ്പിക്കാറുണ്ട്.

അത് അവരുടെ കുറ്റമല്ലതാനും. ഏതൊരു കാര്യവും ഏറെക്കാലം ചെയ്യാതെ വീണ്ടും ചെയ്യുമ്പോൾ ആ പഴയ അനായാസത ലഭിക്കണമെന്നില്ല. പക്ഷെ ഉർവശിയുടെ കാര്യത്തിൽ വീഞ്ഞ് പഴകുന്നതാണ് നല്ലതെന്ന തത്വം കൃത്യമായി നടപ്പായതായിട്ടാണ് അനുഭവപ്പെട്ടത് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ശോഭന സുന്ദരിയായ ഒരു മദ്യ വയസ്ക ആണ് എന്ന് പ്രേക്ഷകരെ നിർബന്ധിച്ചു വിശ്വസിപ്പിക്കാൻ 3, 4 സീൻസ്. ഓട്ടോക്കാരൻ അത് പോലെ ആരൊക്കെയോ, ഹോ എത്ര സുന്ദരി എന്നൊക്കെ പറയുന്നത്.

ആരുപറഞ്ഞു, ശോഭനയും, സുരേഷ് ഗോപിയും , കല്യാണിയും മികച്ച അഭിനയമാണ് , കാഴ്ചവെച്ചത് – ഒരു മധ്യവയസ്ക്കയുടെ , വിവാഹമുക്തയുടെ , പ്രണയം, ശോഭനയുടെ യഥാർഥ ആവിഷ്ക്കാരം തന്നെ, മദ്ധ്യവയസിൽ വിവാഹ മോചിതയായി ഒറ്റയ്ക്ക് ജീവിക്കുന്ന കഥാപാത്രത്തിന് ഗ്രേസ്ഫുൾനെസ് കുറയണമെന്നതിനാൽ അതിന് അനുസൃതമായ ഭാവങ്ങളാണ് ശോഭന വിന്യസിച്ചത്.

ആ റോൾ ഗംഭീരമായി അവർ ചെയ്തു. ഉർവശിയുടേതും മികച്ച നടനമായിരുന്നു. യാത്രയിലെ തുളസിയായി ശോഭനയെ അല്ലാതെ മറ്റൊരു നടിയെയും സങ്കല്പിക്കാൻ പ്രയാസം. ഉർവശിയും ശോഭനയും തങ്ങളുടെ റോളുകൾ നന്നായി ചെയ്ത അഭിനേത്രിമാരാണ്. അതാണ് സത്യം. താരതമ്യം ചെയ്ത് ഒരാളെ താഴ്ത്തി കെട്ടുമ്പോൾ ഒരു ആയുഷ്ക്കാലത്തെ അവരുടെ കലാജീവിതത്തെയാകെ കരി ഓയിൽ പുരട്ടുന്ന ക്രൂര കൃത്യമാണ് നടത്തുന്നത്. ദയവായി അത് ഒഴിവാക്കുക തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.