ഷൂട്ടിംഗ് ലൊക്കേഷനിൽ ഞങ്ങൾ കൂടുതലും സംസാരിക്കുന്നത് അതിനെകുറിച്ച് ആയിരുന്നു, ശോഭന പറയുന്നു

ഒരു കാലത്ത് മലയാള സിനിമയിൽ അരങ്ങു വാണിരുന്ന താരമായിരുന്നു ശോഭന, നിരവധി സിനിമകൾ ആണ് ശോഭന മലയാളികൾക്ക് സമ്മാനിച്ചത്, ഇപ്പോൾ മലയാള സിനിമയിൽ അത്രയൊന്നും സജീവമല്ലാതിരുന്നിട്ടും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം ഇപ്പോഴും കുറയുന്നില്ല. ശോഭനയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും താൽപ്പര്യമാണ്. നടി മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് താരം, നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ എത്തിയത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു ഇടവേളക്ക് ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന  ചിത്രത്തിലൂടെയാണ് താരം വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, കെ.പി.എ.സി ലളിത, സുരേഷ് ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു, ഇപ്പോൾ ദുല്ഖര് സൽമാനെക്കുറിച്ച് താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

നടൻ ദുല്ഖറിനെക്കുറിച്ചാണ് താരം പറയുന്നത്, അധികം അങ്ങനെ സംസാരിക്കാത്ത ഒരാളാണ് മമ്മൂക്ക, മമ്മൂക്കയെ പോലെ തന്നെയാണ് ദുൽഖരും, ഞങ്ങള്‍ രണ്ടുപേരും ചെന്നൈയില്‍ ഒരേ സ്‌കൂളിലാണ് പഠിച്ചത്. ആ സ്‌കൂളിനെക്കുറിച്ചും അവിടുത്തെ അധ്യാപകരെക്കുറിച്ചുമാണ് കൂടുതല്‍ സംസാരിച്ചിരുന്നത്. ഒരു കോ-ആക്ടര്‍ എന്നതിനേക്കാള്‍ ഒരേ സ്‌കൂളില്‍ പഠിച്ചവര്‍ എന്ന ബന്ധമായിരുന്നു ദുല്‍ഖറുമായിട്ട് എന്നാണ് താരം പറയുന്നത്