എനിക്ക് കിട്ടിയ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് അത്

മലയാള സിനിമയ്ക്ക് ലഭിച്ച വലിയ ഒരു നാഴിക കല്ലാണ് മണിച്ചിത്രത്താഴ് എന്ന ചിത്രം. ഫാസിൽ സംവിധാനം ചെയ്തു മോഹൻലാലും സുരേഷ് ഗോപിയും ശോഭനയും എല്ലാം തകർത്തഭിനയിച്ച ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായിരുന്നു. ശോഭന എന്ന നടിയുടെ കഴിവും നർത്തകിയുടെ നൃത്തത്തിലുള്ള അറിവും സിനിമയ്ക്ക് മുതൽക്കൂട്ട്ആക്കുകയായിരുന്നു . ഒരു പക്ഷെ ശോഭന ഇല്ലായിരുന്നുവെങ്കിൽ നാഗവല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിവുള്ള മറ്റൊരു നടിയും അന്ന് മലയാള സിനിമയിൽ ഉണ്ടാകുമായിരുന്നില്ല എന്ന് ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ തന്നെ പറഞ്ഞിട്ടുണ്ട്. ചിത്രം റീലീസ് ചെയ്തു വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മണിച്ചിത്രത്താഴിനെ വെല്ലുന്ന മറ്റൊരു ക്ലാസിക് ചിത്രവും മലയാള സിനിമയിൽ ഇന്ന് വരെ ഇറങ്ങിയിട്ടില്ല എന്നതാണ് സത്യം. ഇന്നും ശോഭനയെ കാണുമ്പോൾ നാഗവല്ലിയെ ഓർക്കാത്ത മലയാളികൾ കുറവാണ്. ഒരുപക്ഷെ നാഗവല്ലിയോളം പ്രശസ്തി നേടി കൊടുത്ത മറ്റൊരു കഥാപാത്രവും ശോഭനയുടെ സിനിമ ജീവിതത്തിൽ ഇല്ല എന്നതാണ് സത്യം.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ശോഭന മണിച്ചിത്രത്താഴിനെയും നാഗവല്ലിയേയും കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകരുടെ ഇടയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. ഇന്നും അഭിമുഖങ്ങളിൽ മണിച്ചിത്രത്താഴിനെ കുറിച്ചും നാഗവല്ലിയെ കുറിച്ചുമെല്ലാം ശോഭനയോട് അവതാരകർ ചോദിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ നാഗവല്ലിയെ കുറിച്ച് വീണ്ടും വാചാല ആയിരിക്കുകയാണൂ ശോഭന. ഇന്നും താൻ നാഗവല്ലിയെ ഓർക്കാറുണ്ടെന്നും നാഗവല്ലിയെ ഞാൻ മറക്കാൻ ജനങ്ങൾ സമ്മതിക്കില്ല എന്നുമാണ് ശോഭന പറഞ്ഞത്. ഇന്നും ആളുകൾ തനിക്ക് നാഗവല്ലിയുടെ കാര്യങ്ങൾ പറഞ്ഞു മെസ്സേജും മെയിലും ഒക്കെ അയക്കാറുണ്ട് എന്നും ശോഭന പറഞ്ഞു.

ഒരു കാലത്ത് മലയാള സിനിമയിൽ അരങ്ങു വാണിരുന്ന താരമായിരുന്നു ശോഭന, നിരവധി സിനിമകൾ ആണ് ശോഭന മലയാളികൾക്ക് സമ്മാനിച്ചത്, ഇപ്പോൾ മലയാള സിനിമയിൽ അത്രയൊന്നും സജീവമല്ലാതിരുന്നിട്ടും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം ഇപ്പോഴും കുറയുന്നില്ല. ശോഭനയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും താൽപ്പര്യമാണ്. നടി മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് താരം, നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ എത്തിയത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.