തന്റെ പോസ്റ്റുപാർട്ടം നാളുകളെക്കുറിച്ച് മനസ്സ് തുറന്ന് ശിവദ

നിരവധി മികച്ച വേഷങ്ങളിൽ കൂടി മലയാളികൾക്ക് ഏറെ പരിചിതമായ താരമാണ് ശിവദ, നടൻ മുരളിയാണ് താരത്തിന്റെ ഭർത്താവ്, ഇരുവർക്കും ഒരു മകളും ഉണ്ട്, ഇപ്പോൾ മകളുടെ പ്രസവകാലത്ത് താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുകയാണ് താരം, പ്രസവിക്കാൻ പോകുന്ന അന്ന് വരെയും തനിക്ക് ഛർദിൽ ആയിരുന്നു എന്നാണ് താരം പറയുന്നത്, ഗർഭിണി ആയിരുന്ന സമയത്ത് എല്ലാ മാസത്തിലും താൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു, പ്രസവ ശേഷം തനിക്ക് പാൽ കെട്ടി നിൽക്കുന്ന അവസ്ഥയും ക്രാക്ക്ഡ് നിപ്പിലും ഒക്കെ ഉണ്ടായി. കുഞ്ഞിന് രാത്രി മുഴുവൻ കരച്ചിൽ ആയിരുന്നു, കിടത്തിയാൽ അപ്പോൾ കരയുമായിരുന്നു, രാത്രി കാലങ്ങളിൽ മുഴുവൻ കുഞ്ഞിനെ എടുത്ത്  ഉറങ്ങാതെ  ഇരിക്കേണ്ടി വന്നിട്ടുണ്ട്, പിറ്റേന്ന് രാവിലെ കൈകൾ രണ്ടും അനക്കാൻ കഴിയുമായിരുന്നില്ല. എന്റെയും മുരളിയുടെയും കുടുംബത്തിൽ നിന്നും എനിക്ക് നല്ല പിന്തുണ ഉണ്ടായിരുന്നു, എന്നാലും ഞാൻ വിഷാദത്തിൽ പെട്ടിരുന്നു. കുടുംബത്തിന്റെ പിന്തുണ കൊണ്ട് മാത്രമാണ് ഞാൻ അതിൽ നിന്നും മോചിതയായത്, വിഷാദരോഗം എന്നെ ബാധിക്കുന്നു എന്ന് മനസ്സിലാക്കിയ സമയം മുതൽ ഞാൻ ആക്റ്റീവ് ആയി ഇരിക്കാൻ ശ്രമിച്ചു എന്നാണ് താരം പറയുന്നത്.

1986 ഏപ്രില്‍ 23ന് തമിഴ്‌നാട്ടിലെ തിരുച്ചിറപള്ളിയിലാണ് ജനനം ശിവദയുടെ ജനനം. തമിഴ്- മലയാളം ചലചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ചാംവയസ്സില്‍ ശിവദയുടെ കുടുംബം തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെ അങ്കമാലിയിലേക്ക് താമസം മാറ്റി. വിശ്വജോതി സിഎംഐ പബ്ലിക് സ്‌കൂള്‍ , ആദിശങ്കര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനയറിങ്ങ് ടെക്‌നോളജി എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

2009ല്‍ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമാലോകത്തേക്ക് കടന്നു വരുന്നത്. ആ ചിത്രത്തിനു ശേഷം ശിവദ ഏറെ കാലം ചാനല്‍ പരിപാടികളില്‍ അവതാരകയായിരുന്നു. പിന്നീട് 2011ല്‍ ഫാസില്‍ ചിത്രമായ ലിവിങ്ങ് ടു ഗെദര്‍ ന്നെ ചിത്രത്തലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. അതിനുശേഷം തമിഴ്‌സിനിമകളില്‍ ആഭിനയിച്ചു. 2015ല്‍ പുറത്തിറങ്ങിയ സുസു സുധി വാത്മീകം എന്ന ചിത്രത്തില്‍ പ്രധാനപെട്ട കഥാപാത്രത്ത അവതരിപ്പിച്ചത് ശിവദയായിരുന്നു. ചിത്രത്തിലെ അഭിനയം മികച്ചതായിരുന്നു.സീറോ, ഇടി, ലക്ഷ്യം, അച്ചായന്‍സ്, വല്ലവനക്കും വല്ലവന്‍, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. മേരി ആവാസ് സുനോ ആണ് അവസാനമായി താരം അഭിനയിച്ച ചിത്രം.