‘സു സു സുധി വാത്മീകം’, ‘ഇടി’, ‘ലൂസിഫര്‍’ എന്നീ സിനിമകളിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ശിവദ. ആദ്യ കാലങ്ങളിൽ ആൽബം ഗാനങ്ങളിലൂടെ ശ്രദ്ധേയയായ നടി പിന്നീട് വളരെ വർഷങ്ങൾക്ക് ശേഷമാണ് നായികയായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ശേഷം നടൻ മുരളിയുമായി വിവാഹിതയായ താരം നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയ വിശേഷവുമൊക്കെയായി ആരാധകരുടെ ശ്രദ്ധ കവർന്നിരുന്നു. തെന്നിന്ത്യയിലും വലിയ ആരാധകരുള്ള ശിവദയുടേതായി അണിയറയിൽ ഒരുപിടി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. കേരളകഫേ എന്ന സിനിമയിലൂടെയായിരുന്നു ശിവദ സിനിമയിലേക്ക് അരങ്ങേറിയത്. തുടര്‍ന്ന് ലിവിങ് റ്റുഗദര്‍ എന്ന ഫാസില്‍ ചിത്രത്തില്‍ നായികയായെത്തി.
പിന്നീട് തമിഴകത്തും ശിവദ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. തുടർന്നാണ് ജയസൂര്യയ്ക്കൊപ്പം സു സു സുധി വാത്മീകത്തിൽ നായികയായത്. ഇതോടെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി ശിവദ മാറി. പിന്നീട് ഇടി എന്ന ചിത്രത്തിലും ശിവദ ജയസൂര്യയുടെ നായികയായെത്തിയിരുന്നു. ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും ശിവദ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധ നേടിയ നടിയുടെ ഒന്നിലേറെ സിനിമകളാണ് തമിഴിൽ അണിയറയിൽ ഒരുങ്ങുന്നത്. സിനിമാ സീരിയല്‍ അഭിനേതാവായ മുരളീകൃഷ്ണനാണ് ശിവദയുടെ ഭര്‍ത്താവ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ശിവദ തൻ്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ശിവദയും കുഞ്ചാക്കോ ബോബനും ഒന്നിച്ച് അഭനയിച്ച ശിക്കാരി ശംഭു എന്ന ചിത്രത്തിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തില്‍ ശിവദ വളരെ വ്യത്യസ്തമായ ഒരു വേഷത്തിലാണ് അഭിനയിച്ചത്. ശിവദ പൂര്‍ണ്ണമായും വെജിറ്റേറിയന്‍ ഭക്ഷണമാണ് കഴിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ ഒരു ഇറച്ചി വെട്ടുകാരിയായാണ് അഭിനയിച്ചിരിക്കുന്നത്.ചിത്രത്തിലെ തന്റെ വേഷത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ ഇങ്ങനെ, അനിത എന്നാണ് ശിവദ അവതരിപ്പിക്കുന്ന നായിക കഥാപാത്രത്തിന്റെ പേര്. ഒട്ടും വൃത്തിയില്ലാത്ത ഷര്‍ട്ടായിരുന്നു വേഷം. സാരിയും ചുരിദാറും ഒക്കെ വേഷമായി ചിത്രത്തില്‍ ഉണ്ടായിരുന്നെങ്കിലും കൂടുതലും ഈ മുഷിഞ്ഞ ഷര്‍ട്ടിട്ട സീനുകളായിരുന്നു. അത് മാത്രമല്ല ഇറച്ചി വെട്ടുന്ന ആ സ്ഥലത്ത് തനിക്ക് ഒരു നിമിഷം പോലും നിൽക്കാൻ കഴിഞ്ഞിരുന്നില്ലെന്നും കാരണം അതിന്റെ മണമായിരുന്നെന്നും താരം പറയുന്നു. തന്റെ കഥാപാത്രമായ അനിതയെ അവതരിപ്പിക്കുന്നതിന് വേണ്ടി താൻ അത് ചെയ്യുകയായിരുന്നെന്നും ശിവദ വ്യക്തമാക്കുന്നു.