ഷൈൻ ടോം ചാക്കോയുടെ ഏറ്റവും പുതിയ ഒരു അഭിമുഖത്തിന്റെ കുറിച്ചുള്ള ഒരു പോസ്റ്റ് ആണ് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ദാസ് അഞ്ജലി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ചേട്ടൻ എവിടെയാണ് ജനിച്ചത്, ഞാൻ കാസർക്കോട്. ഞാൻ ജനിച്ചത് ഭൂമിയിലാണ്. ഏതാണ് ഏറ്റവും ശരിയുത്തരം? “വേതനം ഒരു ലക്ഷ്യമാകരുത്. വേതനം കുറച്ചോ ഇല്ലാതെയോ ഒരു സിനിമ വന്നാൽ അഭിനയിക്കും. ഞാൻ അഭിനയിച്ച സിനിമ എന്നും അവിടെ തന്നെ കാണും. വാങ്ങിക്കുന്ന വേതനം നാളെ ഉണ്ടാകില്ല.”
“2022 അവസാനിക്കാൻ പോകുന്നു ഡിസംബർ മാസം കഴിയാൻ പോകുന്നു. എന്തെങ്കിലും ദുശീലങ്ങൾ നിർത്തണമെന്ന് ഷൈനിനു തോന്നുന്നുണ്ടോ എന്ന അരുൺ രാഘവന്റെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. അതിനു ഇത് ഡിസംബർ ആണെന്നൊക്കെ വിചാരിക്കുമ്പോൾ അല്ലേ പ്രശ്നം. ഇത് ജനുവരി ആണെങ്കിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് തിരിച്ച് ചോദിക്കുന്ന ഷൈൻ ടോം ചാക്കോ.
ഇന്റർവ്യൂവിന്റെ അവസാനം അരുണിനോട് പറയുന്നുണ്ട് “ഇങ്ങനത്തെ ചോദ്യങ്ങൾ ഉണ്ടാകണം. അല്ലാതെ നരബ ലിയെ കുറിച്ച് എന്നോട് ചോദിച്ചിട്ട് എന്താണ് കാര്യം.” ഷൈൻ ടോം ചാക്കോ എന്ന നടൻ, വ്യക്തി നമ്മൾ മനസിലാക്കിയതൊന്നും അല്ല. അദ്ദേഹത്തിന്റെ ഇതുവരെ കണ്ട ഇന്റർവ്യൂകൾ പോലല്ല. ഏതെങ്കിലും തരത്തിൽ ഒരു നടനായി എങ്കിലും അദ്ദേഹത്തെ ഇഷ്ട്ടമുള്ളവർ അരുൺ രാഘവനുമായുള്ള “എഡിറ്റോറിയൽ “ഇന്റർവ്യൂ കാണണം എന്നുമാണ് പോസ്റ്റിൽ പറയുന്നത്.
നിരവധി കമെന്റുകളും പോസ്റ്റിനു വരുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിനയം (ഡയലോഗ് ഡെലിവറി. ഈയിടെ മനസിലാക്കാറില്ല ) കിടു വാണ് കോമാളിത്തരങ്ങൾ ഇഷ്ട്ടമല്ല, ഇങ്ങേർ നോർമൽ അല്ലാത്തത് കൊണ്ടാണ് ഇങ്ങനെ വാചാലനാകുന്നത്. അത് കൊണ്ട് ധാരാളം അപ്രിയ സത്യങ്ങൾ പറയുന്നുണ്ട്, ഇയാൾ ഇന്റർവ്യൂവിൽ കാണിക്കുന്നത് അറിഞ്ഞുകൊണ്ടുള്ള കോപ്രായം ആണ്. മമ്മൂട്ടിയുടെ കൂടെ ഒക്കെ ഫിലിം പ്രൊമോഷന് വന്നിരിക്കുമ്പോൾ മര്യാദക്ക് സംസാരിക്കും പെരുമാറും തുടങ്ങിയ നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.