മോഹൻലാലിനെ കുറ്റം പറയുന്നവർ ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കണം


നടൻ മോഹൻലാലിനെ കുറിച്ച് നിതിൻ റാം എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മോഹൻലാലും രണ്ടാം നീര സംവിധായകരും പുതിയ സംവിധായകരും പൊതുവെ മോഹൻലാൽ പുതിയ ആളുകൾക്ക് അവസരം നൽകില്ല അദ്ദേഹം കൂടുതൽ എക്സ്പീരിയൻസ് സംവിധായകർ ആയിട്ട് സിനിമകൾ ചെയ്യാനാണ് താല്പര്യം എന്ന് ഒരു ആക്ഷേപം ഉണ്ട്.

എന്നാൽ അദ്ദേഹം കുറെ പുതിയ സംവിധായകരുടെ സിനിമകളിൽ ഭാഗമായിട്ടുണ്ട്. മേജർ രവി, റോഷൻ ആൻഡ്രോസ്, കമൽ എന്നിവരുടെ ആദ്യ സിനിമയിൽ നായകൻ മോഹൻലാലാണ്. പിന്നെ പരാജയ സിനിമകൾ മാത്രം ചെയ്ത ചില സംവിധായകർക്ക് കരിയറിൽ ബ്രേക് കൊടുത്ത സിനിമകൾ മോഹൻലാൽ നായകനായ ചിത്രങ്ങളാണ്. വി എം വിനു എന്നാ സംവിധായകന് കരിയറിൽ വൻ നേട്ടമുണ്ടാക്കിയ സിനിമയായിരുന്നു ബാലേട്ടൻ.

അദ്ദേഹം മമ്മൂട്ടിയെ നായകനാക്കി ചെയ്ത സിനിമകൾ ഒന്നും തന്നെ ബാലേട്ടൻ ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാകിട്ടില്ല. തച്ചിലെടത്തു ചുണ്ടൻ, രജപുത്രൻ എന്നി ശരാശരി വിജയങ്ങൾ മാറ്റി നിർത്തിയാൽ ഷാജോൺ കാര്യൽ എന്നാ സംവിധായകൻ ചെയ്ത സിനിമകൾ എല്ലാം പരാജയചിത്രങ്ങൾ ആയിരുന്നു. അദ്ദേഹത്തിനു കരിയറിൽ നല്ല അഭിപ്രായവും നല്ല വിജയവും നേടി കൊടുത്ത സിനിമ വടക്കും നാഥൻ ആണ്.

എം പദ്മകുമാർ എന്നാ സംവിധായകന്റെ കരിയറിൽ ആദ്യ വിജയം നേടിയ സിനിമ ശിക്കാർ ആയിരുന്നു. ഭദ്രൻ എന്നാ സംവിധായകന്റെ കരിയറിൽ വൻ വിജയം നേടിയ ഒരേ ഒരു സ്പടികം സ്മാർട്ട്‌ സിറ്റി എന്നാ പരാജയ സിനിമയിലൂടെ സംവിധായകനായ ബി ഉണ്ണികൃഷ്ണന് തന്റെ രണ്ടാമത്തെ സിനിമയായ മാടമ്പി നേടമുണ്ടാക്കി കൊടുത്തു. രഞ്ജിത് സംവിധാനം ചെയ്ത ആദ്യ സിനിമയായ രാവണപ്രഭുവാണ് രഞ്ജിത് സംവിധാനം ചെയ്ത സിനിമകളിൽ മെഗാ ഹിറ്റ്‌ എന്ന് പറയാൻ ഉള്ള ഏക സിനിമ എന്നുമാണ് പോസ്റ്റിൽ പറയുന്നത്.