വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിച്ച് പ്രേക്ഷകരുടെ ഷെമി മാർട്ടിൻ

മിനിസ്‌ക്രീനിലെ മിന്നും താരങ്ങളിലൊരാളായിരുന്നു ഷെമി മാര്‍ട്ടിന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഷെമി മിനിസ്കരീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയതാണ്. നന്ദനം ചെയ്തുകൊണ്ടിരിക്കെയായിരുന്നു ഷെമിയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. 2013ലാണ് താരം സിനിമാ സംവിധായകനുമായി വിവാഹിതയായത്. ഇപ്പോൾ ഒരു ഇടവേളക്ക് ശേഷം വീണ്ടും സീരിയലിൽ സജീവമായിരിക്കുകയാണ് താരം, സോഷ്യൽ മീഡിയയിലും ഷെമി വളരെ സജീവമാണ്, അത്കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം ഏറെ ശ്രദ്ധ നേടാറുമുണ്ട്, അത്തരത്തിൽ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്, വെള്ളക്കെട്ടിൽ തന്റെ കുടുംബത്തിനൊപ്പം കളിച്ചുല്ലസിച്ച് നിൽക്കുന്ന തന്റെ ചിത്രങ്ങൾ ആണ് ഷെമി പങ്കുവെച്ചിരിക്കുന്നത്, താരത്തിന്റെ ഈ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്.

എയര്‍ഹോസ്റ്റസായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ഷെമി ടെലിവിഷനില്‍ പരീക്ഷണം കുറിച്ചത്. അവതാരകയായി തുടക്കം കുറിച്ച് അഭിനേത്രിയായി മാറുകയായിരുന്നു താരം. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ തുടക്കം. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു അഭിനയിക്കാന്‍ അവസരം ലഭിച്ചതും. അഭിനേത്രിയായി മുന്നേറുന്നതിനിടയിലായിരുന്നു വിവാഹം. വിവാഹജീവിതത്തില്‍ ചില പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയാണിപ്പോള്‍.സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളുമായി പ്രണയത്തിലായിരുന്നു ഷെമി. 2013ലായിരുന്നു വിവാഹം. വിവാഹത്തോടെയായി അഭിനയത്തില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു താരം.2 വര്‍ഷത്തിന് ശേഷമാണ് മകള്‍ ജനിച്ചത്. പിന്നാലെയായി മകനുമെത്തിയതോടെ കുടുംബിനിയായി ഒതുങ്ങുകയായിരുന്നു താരം.

വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് മക്കളാണ്. അഭിനയത്തിലേക്ക് തിരിച്ച് വരാനായി തീരുമാനിച്ചത് അവരെ കരുതിയാണ്. അവരെ നന്നായി വളര്‍ത്തണമെങ്കില്‍ വരുമാനം വേണം, അതേപോലെ തന്നെ അഭിനയലോകത്തില്‍ നിന്നും മാറി നിന്ന സമയത്ത് വല്ലാത്തൊരു ഡിപ്രഷന്‍ അനുഭവിച്ചിരുന്നു. അതില്‍ നിന്നും മാറ്റം വേണമായിരുന്നുവെന്നും ഷെമി നേരത്തെ പറഞ്ഞിരുന്നു,