അവതാരികയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകി ഷീലു അബ്രഹാം


ഷീലു എബ്രഹാം അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത്. ഷീലുവും അവതാരികയും തമ്മിലുള്ള സംഭാഷണത്തെ കുറിച്ചാണ് ഇപ്പോൾ സിനി ഫൈലിൽ ഒരു പോസ്റ്റ് വന്നിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ് ശീലുവിനെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അവതാരക, ഫീമെയിൽ ഒരിയന്റൽ സിനിമകൾ കണ്ട് വിജയിപ്പിക്കേണ്ടത് സ്ത്രീ എന്ന രീതിയിൽ നമ്മുടെ ഉത്തരവാദിത്വം അല്ലെ. അങ്ങനെ ഒരു മെസ്സേജ് അല്ലെ നമ്മൾ മുന്നോട്ട് വെക്കേണ്ടത്? ഷീലു എബ്രഹം, അങ്ങനെ ഒക്കെ ആരെങ്കിലും ചിന്തിക്കുമോ. സിനിമ വിജയിപ്പിക്കാനായ് ആരും സിനിമ കാണുമെന്ന് തോനുന്നില്ല, അവർക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രമേ കാണൂ.

അവതാരക, പക്ഷേ സ്ത്രീ പക്ഷ സിനിമകൾ സ്ത്രീകൾ പോയി കണ്ട് വിജയിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. അവതാരകയുടെ ഈ അഭിപ്രായത്തോട് നിങ്ങൾക്ക് യോജിപ്പിണ്ടോ? അവതാരക മുന്നോട്ട് വെക്കുന്ന ആശയം തന്നെയല്ലേ രാമസിംഹൻ പുഴ മുതൽ പുഴ വരെ എന്ന സിനിമഎടുത്ത് അത് എല്ലാ ഹിന്ദുക്കളും കാണണം എന്ന് പറയുമ്പോഴും കിട്ടുന്നത് എന്നുമാണ് പോസ്റ്റിൽ ആരാധകൻ പറയുന്നത്.

യാഥാർഥ സ്ത്രീ പക്ഷ സിനിമകൾ പറയുന്നത് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം പിടക്കോഴി കൂവുന്ന നൂറ്റാണ്ട് പോലെയുള്ള സിനിമകൾ ആണ് ആ സിനിമയിലെ മെസ്സേജ് മോശമായിരിക്കും പക്ഷേ ആ സിനിമയെ ബോറടിയില്ലാതെ കൊണ്ട് പോകുന്നത് സ്ത്രീകൾ ആണ് അത് പോലെയുള്ള പത്തു പടങ്ങൾ വരുകയാണെങ്കിൽ ലേഡി സൂപ്പർസ്റ്റാറും ലേഡി ആക്ഷൻ സ്റ്റാറും ലേഡി ജനപ്രിയ നായികാ ഒക്കെ വരും ഇപ്പോഴും വിക്ടം ഗെയിം കഥാപാത്രങ്ങൾ വരുന്നത് കൊണ്ടാണ് സ്ത്രീപക്ഷസിനിമകളോട് നമ്മുക്ക് താല്പര്യമില്ലാത്തത് ഓം ശാന്തി ഓശാന സ്ത്രീപക്ഷ സിനിമയാണ് പോലും ഓർക്കാതെയാണ് നമ്മൾ കണ്ടതെന്ന് ഓർക്കണം.

മാർക്കറ്റ് അനുസരിച്ച് അല്ലേ സിനിമ ഇറങ്ങുന്നത്. സ്ത്രീകൾക്ക് പ്രാധാന്യം ഉള്ള സിനിമ വരണം എങ്കിൽ അവരു പോയി കാണുന്ന അവസ്ഥ വരണം. എന്തിൻ്റെ പേരിൽ ആയാലും . മോശം സിനിമകൾ ആരും കാണില്ല, സ്ത്രീപക്ഷ സിനിമകൾ എങ്കിലും കണ്ട് വിലയിരുത്താൻ തയ്യാറാവണം എന്നു പറയേണ്ടി വരും. ഇവിടെ സിനിമകളുടെ ഭൂരിപക്ഷം ആസ്വാദകരും പുരുഷന്മാരാണ്. ആസ്വാദകർ മാത്രമല്ല. ഒരു സിനിമയുടെ ടെക്നിക്കൽ സൈഡ് എടുത്താൽ എത്ര സ്ത്രീകളുണ്ടാകും. ആ പ്രവണത മാറണം. മാറാത്തത് സ്ത്രീകളുടെ കുറ്റമല്ല. നമ്മളെത്രയൊക്കെ വനിതാ ദിനം ആഘോഷിച്ചാലും സ്ത്രീകൾക്ക് പലതിലും ലിമിറ്റ് വച്ചിട്ടുണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.