ഇതൊക്കെയാണ് മക്കളെ ഡാൻസ്, സോഷ്യൽ മീഡിയയെ പിടിച്ച് കുലുക്കി ഷീലു എബ്രഹാമും നിത പ്രോമിയും

പ്രിതിരാജ് ചിത്രം കടുവ തിയേറ്ററുകളിൽ വിജയ യാത്ര തുടരുകയാണ്, ചിത്രത്തിനെ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ മികച്ചത് തന്നെയാണ്, ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്, ഇപ്പോൾ ഷീലു എബ്രഹാമും നിത പ്രോമിയും കടുവയിലെ ഗാനത്തിന് ചുവടു വെക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്, ഷർട്ടും കൈലിയും അണിഞ്ഞ് മാസ്സ് ലുക്കിൽ ആണ് ഇരുവരും വീഡിയോയിൽ എത്തുന്നത്, ഷീലു തന്നെയാണ് ഡാൻസ് വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്, നിരവധി ലൈക്കുകളും കമെന്റുകളും ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

കടപ്പാട്

വിവാഹ ശേഷം സിനിമയില്‍ വന്ന നായികയാണ് ഷീലു, ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു എബ്രഹാം സിനിമയില്‍ എത്തിയത്. ഭര്‍ത്താവിന്റെ സുഹൃത്താണ് സംവിധായകന്‍. ആ വഴിയാണ് സിനിമയില്‍ അവസരം ലഭിച്ചത്. തുടര്‍ന്ന് മംഗ്ലീഷ്, ഷി ടാക്‌സി, കനല്‍, പുതിയ നിയമങ്ങള്‍, ആടുപുലിയാട്ടം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.ബിസിനസുകാരനായ എബ്രഹാം മാത്യുവിനെ പരിചയപ്പെട്ട ശേഷമാണ് താരത്തിന്റെ ജീവിതം തന്നെ മാറി മറിഞ്ഞത്, ഞങ്ങള്‍ പ്രണയത്തിലായി. താമസിക്കാതെ വീട്ടുകാരുടെ ആശീര്‍വാദത്തോടെ വിവാഹവും നടത്തി.

വിവാഹത്തോടെ നഴ്‌സിങ് ജോലി അവസാനിപ്പിച്ച് ഞങ്ങള്‍ നാട്ടിലേക്ക് വീണ്ടും തിരിച്ചെത്തി. ബിസിനസുകാരന്റെ ഭാര്യ, അമ്മ, കുടുംബിനി റോളിലേക്ക് മാറി. രണ്ട് മക്കളുമുണ്ടായി. എന്റെ പഴയ കലയുമായി ബന്ധപ്പെട്ട കഥകളൊക്കെ അദ്ദേഹത്തോട് പറഞ്ഞിരുന്നു. മോന് നാലഞ്ച് വയസായി. ഒന്ന് സെറ്റിലായി എന്ന് തോന്നിയപ്പോള്‍ നൃത്തം വീണ്ടും പൊടി തട്ടിയെടുത്തു. എന്നാണ് തന്റെ സിനിമയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് ശീലു പറഞ്ഞത്.