പഴയ ഒരു പത്രത്തിൽ വന്ന ഒരു കുറിപ്പ് ആണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ ചർച്ച ആയിരിക്കുന്നത്. ഒരിക്കൽ ഷീല പറഞ്ഞ വാചകങ്ങൾ ആണ് പത്രത്തിൽ കൊടുത്തിരിക്കുന്നത്. നിത്യ ഹരിത നായിക എന്ന് തന്നെ കുറിച്ച് ആളുകൾ പറയുമായിരുന്നു എന്നും അഭിനയ സരസ്വതി എന്നും തന്നെ വിശേഷിപ്പിച്ചിരുന്നു എന്ന് താരം പറയുന്നു. കാലം മാറിയപ്പോൾ ആ വിശേഷണങ്ങൾ എല്ലാം പോയി എന്നും ഇപ്പോൾ വെറും ഷീല എന്ന് മാത്രമാണ് അറിയപ്പെടുന്നത് എന്നും ആണ് പത്രത്തിൽ ഷീല പറഞ്ഞിരിക്കുന്നത്.
പ്രേം നസീറിനെ ‘നിത്യ ഹരിത നായകൻ ‘ എന്നും തിലകൻ ‘അഭിനയ കുലപതി’ എന്നുമൊക്കെ അറിയപ്പെട്ടിരുന്നു.പക്ഷേ ഷീലയെ ഇങ്ങിനെയൊക്കെ വിളിച്ചിരുന്നോ എന്നുമാണ് ഈ പത്രത്തിൽ വന്നിരിക്കുന്ന ആർട്ടിക്കിൾ പങ്കുവെച്ച് കൊണ്ട് ഹരിപ്പാട് സജി പുഷ്ക്കരൻ എന്ന ആരാധകൻ കുറിച്ചിരിക്കുന്നത്. നിരവധി കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്.
ഇല്ല അങ്ങിനെയൊന്നും വിശേഷിപ്പിച്ചു കണ്ടിട്ടില്ല. രവിചന്ദ്രനെ വിവാഹം കഴിച്ച്, ഒരു കുഞ്ഞിന് ജന്മം നൽകിയ ശേഷം ഷീല “ചുക്ക്” എന്ന സിനിമയിലൂടെ വീണ്ടും അഭിനയ രംഗത്ത് കടന്നു വന്നപ്പോൾ – അതിന്റെ പരസ്യത്തിലെ വാചകം ഇതായിരുന്നു “അഭിനയ ചക്രവർത്തിനിയുടെ ശക്തമായ തിരിച്ചു വരവ്”. “അഭിനയസരസ്വതി” എന്ന് ബി. സരോജാദേവി യെയാണ് വിശേഷിപ്പിച്ചിരുന്നത്, ഷീലയെ അല്ല.
മേൽപ്പറഞ്ഞ “അഭിനയചക്രവർത്തിനി” എന്ന് “ചുക്ക്” ക്കിന്റെ പരസ്യത്തിൽ മാത്രമേ വിശേഷിപ്പിച്ചു കണ്ടിട്ടുള്ളു, പ്രേനസീറിനൊഴിച്ച് ആർക്കും അത്തരം വിശേഷണം കേരളത്തിലെ സാമാന്യ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. ഏതെങ്കിലും സിനിമ പ്രസിദ്ധീകരണത്തിൽ ആരെങ്കിലും പറഞ്ഞിട്ടുണ്ടാകാം എന്നതല്ലാതെ, അത്തരം യാതൊരു സ്ഥിരം വിശേഷണവും മലയാളികൾക്കിടയിൽ ഉണ്ടായിരുന്നില്ല. മുതുകുളവും കൊട്ടാരക്കരയും പി ജെ ആന്റണിയും ശങ്കരാടിയും എൻ ഗോവിന്ദൻകുട്ടിയും അടൂർ ഭാസിയും ബഹദൂറും ഭരത് ഗോപിയും ജീവിച്ചിരുന്ന ഇവിടെ, തിലകനെ മാത്രം.
അങ്ങിനെ ‘അഭിനയ കുലപതി’ എന്നൊക്കെ ആരെങ്കിലും വിശേഷിപ്പിച്ചാൽ, കഷ്ടം എന്നേ പറയേണ്ടു.മേല്പറഞ്ഞ മഹാനടന്മാരിലാണെങ്കിൽ , തിലകന്റെ അഭിനയത്തിൽ നിന്നും അവസാനം വരെ പൂർണമായും വിട്ട് പോയിട്ടില്ലാത്ത “നാടകീയത”, ആരംഭം മുതലേ പൂർണമായും ഒഴിഞ്ഞു പോയിരുന്നു എന്നും ഓർക്കണം. എന്നാൽ ആവർത്തിച്ചുള്ള ടൈപ് കാസ്റ്റിംഗ് കാരണം ശാരദ, ‘ദുഃഖപുത്രി’ എന്നറിയപ്പെട്ടിരുന്നു എന്നതല്ലാതെ അതൊരു പദവിയായി പറയാനാവില്ല.
മേൽ പറഞ്ഞ മഹാരഥന്മാരെ മറന്ന് കൊണ്ട് തിലകനെ മാത്രം ‘അഭിനയ കുലപതി’ എന്ന് വിശേഷിപ്പിക്കുന്നത്, മേൽ പറഞ്ഞ പ്രതിഭകളെ വേണ്ടത്ര വിലയിരുത്താത്തതിന്റെ പോരായ്മയായെ കരുതാനാവൂ. വളരെ ചെറിയൊരു കാലമേ ഷീല മലയാള സിനിമാ താരങ്ങളുടെ ഒന്നാം നിരയിൽ ഉണ്ടായിരുന്നിട്ടുള്ളൂ. സിനിമയുടെ എണ്ണം എന്ന പോലെ അക്കാലത്ത് നടീ നടന്മാരും കുറവായിരുന്നു. പ്രേംനസീറുമായി തെറ്റിയ ഷീല അധികം വൈകാതെ സിനിമയിൽ നിഷ്പ്രഭമായി തീരുകയാണ് ഉണ്ടായത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.