കാറിന്റെ മുകളിൽ ഇരിക്കുന്ന ഈ താര സുന്ദരി ആരാണെന്ന് മനസ്സിലായോ

വർഷങ്ങൾക്ക് മുൻപ് ഒരു മാഗസികയിൽ വന്ന ചിത്രം ആണ് ഇന്ന് സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്യുന്നത്,  ഒരു അംബാസിഡർ കാറിന്റെ മുകളിൽ ഇരിക്കുന്ന ഒരു നായികയുടെ ചിത്രം ആണത്, മലയാളത്തിലെ പ്രിയപ്പെട്ട നടിയാണ് ചിത്രത്തിൽ കാണുന്നത്, കാറിന്റെ ബോണറ്റിൽ മുടി അഴിച്ചിട്ട് ദൂരേക്ക് നോക്കിയിരിക്കുന്ന സുന്ദരിയായ ആ നടി ആരാണെന്ന് അറിയാൻ ഉള്ള തിരക്കിൽ ആയിരുന്നു ആരാധകർ, ഒടുവിൽ ആ സുന്ദരി ആണെന്ന് ആരാധകർ കണ്ടെത്തി, മറ്റാരും അല്ല മലയത്തിന്റെ സ്വന്തം ഷീലാമ്മയാണ് ചിത്രത്തിൽ ഉള്ളത്. ശെരിക്കും ഒരു ന്യൂ ജനറേഷൻ വേഷത്തിൽ ആണ് താരത്തിനെ ചിത്രത്തിൽ കാണാൻ കഴിയുന്നത്.  ഷര്‍ട്ടും ഷോര്‍ട്‌സുമാണ് വേഷം. ഷര്‍ട്ടിന്റെ കൈ ചുരുട്ടി വെച്ചിട്ടുണ്ട്. ഒരിക്കലും മലയാളികൾ  ഷീലാമ്മയെ ഇങ്ങനെ ഒരു രൂപത്തിൽ കാണുമെന്ന് ചിന്തിച്ച് പോലും ഉണ്ടാകില്ല. അത് കൊണ്ട് തന്നെ താരത്തിന്റെ ഈ ചിത്രം കണ്ടതും എല്ലാവരിലും ഒരു ഞെട്ടൽ ആണ് ഉണ്ടായത്.

മലയാളത്തിലും തമിഴിലുമാണ്‌ പ്രധാനമായും ഷീല അഭിനയിച്ചിട്ടുള്ളത്‌.1960-കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരജോഡി എന്ന റെക്കോർഡ്‌ അന്തരിച്ച നടൻ പ്രേം നസീറിനും ഷീലാമ്മയ്ക്കും കിട്ടിയിരുന്നു .1980-ൽ സ്ഫോടനം എന്ന ചിത്രത്തോടെ താൽകാലികമായി അഭിയയന രംഗത്തുനിന്ന്‌ വിടവാങ്ങിയ താരം 2003-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ്‌ നടത്തി.

ചലച്ചിത്രനിർമാതാവ്‌ ബാബു സേവ്യറാണ് ഭർത്താവ്‌.മകൻ വിഷ്ണുവും ചലച്ചിത്ര താരമാണ്‌.തൃശൂർ കണിമംഗലം സ്വദേശി ആൻറണിയുടെയും ഭാര്യ ഗ്രേസിയുടെയും മകൾ ഷീല സെലിൻ.പിൽക്കാലത്ത്‌ ഷീല എന്ന പേരിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമായത്‌.1942 മാർച്ച് 24-നായിരുന്നു ജനനം.പിതാവ്‌ റെയിൽവേയിൽ ടിക്കറ്റ്‌ എക്സാമിനറായിരുന്നു.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിനനുസരിച്ച്‌ വിവിധ സ്ഥലങ്ങളിലായാണ്‌ ഷീല പഠിച്ചതും വളർന്നതും.