നിങ്ങൾക്ക് മുമ്പിൽ കുമ്പസരിക്കാൻ നിങ്ങൾ പരിശുദ്ധൻ ഒന്നും അല്ലല്ലോ

മലയാള സിനിമയുടെ മുഖം ആയ നടികളിൽ ഒരാൾ ആണ് ഷീല. ഇന്നും മലയാളികൾ സ്നേഹത്തോടെ ഷീലാമ്മ എന്ന് വിളിക്കുന്ന താരത്തിന് ആരാധകർ ഒരുപാടാണ് ഉള്ളത്. ഒരു കാലത്ത് മലയാളികളുടെ നായിക സങ്കൽപ്പങ്ങളെ കടഞ്ഞെടുത്ത വശ്യഭംഗിയും  കഴിവും ഉണ്ടായിരുന്ന ഷീല മലയാള സിനിമയിൽ മുൻ നിര നായിക ആയിരുന്നു. ഇരുന്നൂറിലേറെ ചിത്രങ്ങളിൽ ആണ് ഷീല അഭിനയിച്ചത്. ഷീല ഏറ്റവും കൂടുതൽ തവണ ഒന്നിച്ച് അഭിനയിച്ച നായക നടൻ പ്രേം നസീർ ആയിരുന്നു. അത് കൊണ്ട് തന്നെ ഏറ്റവും കൂടുതൽ ഷീലയുടെ പേരുമായി ഗോസ്സിപ് കോളങ്ങളിൽ പ്രചരിച്ചിരുന്ന പേരും പ്രേം നസീറിന്റേത് തന്നെയായിരുന്നു. വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ഷീലയും പ്രേം നസീറും തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം വളരെ കൂടുതൽ ആയിരുന്നു. പലപ്പോഴും ഈ വിഷയത്തെ കുറിച്ച് ഷീല തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ തവണ തനിക്കൊപ്പം അഭിനയിച്ച നടൻ ആണ് പ്രേം നസീർ എന്നും അത് കൊണ്ട് തന്നെ ആണ് തന്റെ പേരിനൊപ്പം പ്രേം നസീറിന്റെ പേരും പ്രചരിച്ചിരുന്നത് എന്നും എന്നാൽ ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്ന് വിശ്വസിക്കുന്നവർ ഇന്നും ഉണ്ടെന്നും ആണ് ഷീല പ്രതികരിച്ചത്.

ഇപ്പോഴിതാ ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംക്ഷൻ എന്ന പരുപാടിയിൽ പങ്കെടുത്തപ്പോൾ ബ്രിട്ടാസ് ഷീലയോട് ചോദിച്ച ഒരു ചോദ്യവും അതിനു ഷീല നൽകിയ മറുപടിയും ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജോൺ ബ്രിട്ടാസിന്റെ ചോദ്യം ഇതായിരുന്നു, ഒരിക്കൽ ഷീല നസീറുമായി പിണങ്ങുകയും മൂന്ന് വർഷത്തോളം സിനിമകൾ ചെയ്യാതിരിക്കുകയും ചെയ്തു, ഒടുവിൽ ഒരു ചിത്രത്തിൽ നസീറിനൊപ്പം അഭിനയിക്കാൻ വേണ്ടി തന്നെ സമീപിച്ച നിർമ്മാതാവിനോട് താൻ അഭിനയിക്കാം എന്നും എന്നാൽ നായകന് കൊടുക്കുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം തനിക്ക് നൽകണം എന്നും ഷീലാമ്മ ആവശ്യപ്പെട്ടുവെന്നും ആ ആവിശ്യം നിർമ്മാതാക്കൾ അംഗീകരിച്ചതോടെ തുമ്പോലാർച്ചയിൽ രാജകീയമായി തന്നെ അഭിനയിച്ചു എന്നും കേൾക്കുന്നുണ്ടല്ലോ? ഇത് ശരിയാണോ എന്നുമാണ് ബ്രിട്ടാസ് ചോദിച്ചത്. എന്നാൽ ഇത് അറിഞ്ഞിട്ട് ഇപ്പോൾ നിങ്ങൾക്ക് എന്താണ് വേണ്ടത് എന്നായിരുന്നു ഷീലാമ്മ നീരസത്തോടെ തന്നെ തിരിച്ച് ചോദിച്ചത്.

എന്നാൽ വീണ്ടും അരോചകമായ രീതിയിൽ ഉള്ള ചോത്യത്തിനു നോ കമ്മെന്റ്സ് എന്നുമാത്രമാണ് ഷീലാമ്മ വീണ്ടും പ്രതികരിച്ചത്. ഷീലാമ്മ നിരാശപ്പെടുത്തുകയാണല്ലോ എന്നും ഇതിനെ ഒരു കുമ്പസാരമായി മാത്രം കണ്ടാൽ മതി എന്നുമാണ് ജോൺ വീണ്ടും പറഞ്ഞത്. കുമ്പസരിക്കണം എങ്കിൽ എനിക്ക് പള്ളിയിൽ പോയാൽ പോരായോ എന്നും നിങ്ങളുടെ അടുത്ത് വന്നു കുമ്പസാരിക്കാൻ നിങ്ങൾ പരിശുദ്ധൻ ഒന്നും അല്ലല്ലോ എന്നും നിങ്ങളുടെ മുമ്പിൽ കുമ്പസാരിക്കേണ്ട ആവിശ്യം എനിക്ക് ഇല്ല എന്നും പറയാൻ കഴിയാത്ത കാര്യങ്ങൾ ആയത് കൊണ്ടാണ് നോ കമ്മെന്റ്സ് എന്ന് പറയുന്നത് എന്നുമാണ് ഷീലാമ്മ പ്രതികരിച്ചത്.