ചെമ്മീൻ രണ്ടാം ഭാഗം എടുക്കുകയാണെങ്കിൽ നായികയും നായകനും ആകുന്നത് ഈ താരങ്ങൾ

മലയാളികളുടെ സ്വന്തം നായികയും നായകനും ആണ് മധുവും ഷീലയും. നിരവധി ചിത്രങ്ങളിൽ ആണ് ഇരുവരും നായിക നായകന്മാരായി വേഷമിട്ടത്. ചെമ്മീനിൽ  ഒന്നിച്ചഭിനയിച്ചപ്പോൾ ഉള്ള ഇരുവരുടെയും കെമിസ്ട്രി വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. വർഷങ്ങൾ  കഴിഞ്ഞു പോയിട്ടും ഈ താര ജോഡികളെ വെല്ലാൻ മറ്റൊരു താര ജോഡികൾക്കും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഇപ്പോഴും പലരും ഷീലയുടെയും മധുവിന്റെയും പ്രണയ രംഗങ്ങൾ ആണ് ഓർമയിൽ സൂക്ഷിക്കുന്നത്. ഇരുവരും  ഒന്നിച്ച് അഭിനയിച്ച ചെമ്മീൻ എന്ന ചിത്രം വലിയ രീതിയിൽ ആയിരുന്നു ഹിറ്റ് ആയത്. ഇന്നും മലയാള  സിനിമയുടെ പൊൻതൂവൽ ആയി കരുതപ്പെടുന്ന ചിത്രങ്ങളിൽ ഒന്നാണ് ചെമ്മീൻ. നിരവധി അവാർഡുകൾ ആണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിൽ ഷീല കറുത്തമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ മധു കൊച്ചുമുതലാളി ആയാണ് എത്തിയത്.

ഇപ്പോഴിതാ ഇരുവരും വർഷങ്ങൾക്ക് ഇപ്പുറം ഒന്നിച്ചെത്തിയ ഒന്നും ഒന്നും മൂന്ന് എന്ന പരുപാടിയിൽ വെച്ച് ചെമ്മീനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. റിമി ടോമിയാണ് ഇരുവരോടും രസകരമായ ചോദ്യം ചോദിച്ചത്. ചെമ്മീന്റെ രണ്ടാം ഭാഗം ഇറങ്ങുകയാണെങ്കിൽ നായികയും നായകനായും എത്തുന്നത് ആരായിരിക്കും എന്നാണ് റിമി ചോദിച്ചത്. ചോദ്യത്തിന് ഷീലയുടെ മറുപടി ഇങ്ങനെ ആയിരുന്നു, കറുത്തമ്മയായി തന്റെ മനസ്സിൽ ഉള്ളത് കാവ്യ മാധവനും കൊച്ചുമുതലാളിയായി ഉള്ളത് ദുൽഖർ സൽമാനും ആണെന്നായിരുന്നു ഷീലയുടെ മറുപടി. എന്നാൽ മധു പറഞ്ഞത് കൊച്ചുമുതലാളിയായി ദുൽഖർ സൽമാനെ തന്നെയാണ് ഞാൻ കാണുന്നത് എന്നും എന്നാൽ കറുത്തമ്മയായി ഒരാളെ പറയാൻ കഴിയുന്നില്ല എന്നുമാണ്.

റിമിയുടെ മറ്റൊരു ചോദ്യം ഇങ്ങനെ ആണ്, ഷീലാമ്മയെ ആദ്യമായ് കണ്ടപ്പോൾ എന്താണ് തോന്നിയത് എന്നാണ്. മധുവിന്റെ മറുപടി കേൾക്കാൻ ഷീലയും ആകാംഷയോടെ നോക്കി നിൽക്കുന്നത് കാണാം. എന്നാൽ മധു പറഞ്ഞ മറുപടി കേട്ട് എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു. ഈ പെണ്ണിനെ കൊള്ളാമല്ലോ എന്നാണ് തനിക്ക് ആദ്യം തോന്നിയത് എന്നാണ് മധു മറുപടി പറഞ്ഞത്. ഇത് കേട്ട് എല്ലാവരും ചിരിക്കുന്നതും കാണാം. ഈ എപ്പിസോഡിന്റെ വീഡിയോ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.