അഭിനയ മോഹം ഒട്ടും ഇല്ലാതെയാണ് ഞാൻ സിനിമയിൽ എത്തിയത്

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന നടിയാണ് ഷീല. ഇന്നും മലയാളികൾ സ്നേഹത്തോടെ ഷീലാമ്മ എന്ന് വിളിക്കുന്ന താരത്തിന് ആരാധകർ ഒരുപാടാണ് ഉള്ളത്. ഒരു കാലത്ത് മലയാളികളുടെ നായിക സങ്കൽപ്പങ്ങളെ കടഞ്ഞെടുത്ത വശ്യഭംഗിയും  കഴിവും ഉണ്ടായിരുന്ന ഷീല മലയാള സിനിമയിൽ മുൻ നിര നായിക ആയിരുന്നു. ഇരുന്നൂറിലേറെ ചിത്രങ്ങളിൽ ആണ് ഷീല അഭിനയിച്ചത്. ഷീല ഏറ്റവും കൂടുതൽ തവണ ഒന്നിച്ച് അഭിനയിച്ച നായക നടൻ പ്രേം നസീർ ആയിരുന്നു. അത് കൊണ്ട് തന്നെ ഏറ്റവും കൂടുതൽ ഷീലയുടെ പേരുമായി ഗോസ്സിപ് കോളങ്ങളിൽ പ്രചരിച്ചിരുന്ന പേരും പ്രേം നസീറിന്റേത് തന്നെയായിരുന്നു. വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ഷീലയും പ്രേം നസീറും തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം വളരെ കൂടുതൽ ആയിരുന്നു. പലപ്പോഴും ഈ വിഷയത്തെ കുറിച്ച് ഷീല തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ തവണ തനിക്കൊപ്പം അഭിനയിച്ച നടൻ ആണ് പ്രേം നസീർ എന്നും അത് കൊണ്ട് തന്നെ ആണ് തന്റെ പേരിനൊപ്പം പ്രേം നസീറിന്റെ പേരും പ്രചരിച്ചിരുന്നത് എന്നും എന്നാൽ ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്ന് വിശ്വസിക്കുന്നവർ ഇന്നും ഉണ്ടെന്നും ആണ് ഷീല പ്രതികരിച്ചത്.

ഇപ്പോഴിതാ താൻ സിനിമയിൽ എത്തിയതിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഷീല. ഷീലയുടെ വാക്കുകൾ ഇങ്ങനെ, ഒരു പക്ഷെ അഭിനയിക്കാൻ ഒട്ടും ആഗ്രഹം ഇല്ലാതെ സിനിമ സ്വപ്നം കാണാതെ സിനിമയിൽ എത്തിയ ഏക ആൾ ഞാൻ ആയിരിക്കും. ഒരു പക്ഷെ എന്റെ വീട്ടിൽ പണം ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഞാൻ അഭിനയത്തിലേക്ക് എത്തിപെടുക ഇല്ലായിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ ഞാൻ നാടകത്തിൽ അഭിനയിച്ച് തുടങ്ങിയിരുന്നു. വീട്ടിലെ കഷ്ടപ്പാടുകൾ കൊണ്ടാണ് ആ പ്രായത്തിൽ നാടകത്തിൽ എത്തി പെട്ടത്. ശേഷം പതിമൂന്നാം വയസ്സിൽ ആയിരുന്നു സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. ബാല താരമായി ആണ് ആദ്യം എത്തിയത് എങ്കിലും പിന്നീട് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുകയായിരുന്നു.

ഞാൻ ഒരു സിനിമ നടി ആകണം എന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്ന വ്യക്തി ആയിരുന്നില്ല ഞാൻ. സാഹചര്യം എന്നെ സിനിമയിലേക്ക് എത്തിക്കുകയായിരുന്നു എന്നും ഷീല പറഞ്ഞു.

Leave a Comment