ഷാരൂഖാന്റെ നായികയാകാനുള്ള അവസരം നയൻസ് വേണ്ടെന്ന് വെച്ചോ?

വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് സജീവമായി നിൽക്കുന്ന താരമാണ് നയൻതാര. മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടി സിനിമ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച നയൻതാര പിന്നീട് തെന്നിന്ത്യൻ നായികമാരിൽ മുൻപന്തിയിൽ എത്തിപെടുകയായിരുന്നു. ഇന്ന് നയൻതാരയുടെ താരമൂല്യം വളരെ വലുതാണ്. ഒരുപക്ഷെ തെന്നിന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ  പ്രതിഫലം കൈപ്പറ്റുന്ന നായികമാരിൽ ഒരാൾ ആണ് നയൻതാര. തമിഴ് സിനിമ സംവിധായകൻ വിഘ്‌നേഷുമായി  താൻ ആണെന്നും  തങ്ങൾ വിവാഹം കഴിക്കാൻ പോകുകയാണെന്നും നയൻതാര തന്നെ പൊതുവേദിയിൽ വെച്ച് തുറന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. അതിനു ശേഷം ഇരുവരുടെയും വിവാഹത്തെ കുറിച്ച് പല തരത്തിൽ ഉള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ ഇത്തരത്തിൽ ചില തെലുങ്ക് മാധ്യമങ്ങൾ ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള ചില വാർത്തകൾ ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. വിഘ്‌നേഷുമായുള്ള വിവാഹത്തിന് വേണ്ടി നയൻതാര തനിക് ലഭിച്ച വലിയ ഒരു അവസരം തന്നെ നഷ്ടപ്പെടുത്തി എന്നാണ് മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബോളിവുഡിൽ ഷാരുഖ് ഖാന്റെ നായിക ആയി നയൻതാര ഒരു ചിത്രത്തിൽ എത്തുന്ന എന്ന വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. തമിഴ് സംവിധായകൻ അറ്റ്ലീ ഒരുക്കുന്ന ബോളിവുഡ് ചിത്രത്തിൽ ആണ് നയൻതാരയും ഉണ്ടെന്ന വാർത്തകൾ വന്നത്. എന്നാൽ ഈ ചിത്രത്തിൽ നിന്ന് നയൻതാര ഇപ്പോൾ പിന്മാറി എന്ന തരത്തിലെ വാർത്തകൾ ആണ് പുറത്ത് വരുന്നത്.

വിഘ്‌നേഷുമായുള്ള വിവാഹം ഉടൻ ഉണ്ടെന്നും എന്നാൽ വിവാഹം നിശ്ചയിച്ച സമയത്ത് ആണ് സിനിമയുടെ ഷൂട്ടിങ് എന്നും അതിനാൽ താരം സിനിമയിൽ നിന്ന് പിന്മാറുകയാണ് എന്നുമാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വര്ഷം ഡിസംബെരിൽ ആയിരിക്കും ഇരുവരുടെയും വിവാഹം എന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ വിവാഹം കഴിഞ്ഞും നയൻതാര അഭിനയത്തിൽ സജീവമായിരിക്കും എന്നു നേരുത്തെ തന്നെ നയൻതാരയും വിഘ്‌നേഷും പറഞ്ഞിരുന്നു.

ആറു വർഷങ്ങൾക്ക് മുകളിൽ ആയി ഇരുവരും പ്രണയത്തിൽ ആണ്. ഇരുവരും ഒന്നിച്ചാണ് കഴിയുന്നത് എങ്കിലും വിവാഹം ഇപ്പോഴേ വേണ്ട എന്നും തങ്ങൾക്ക് രണ്ടു പേർക്കും ചില ലക്ഷ്യങ്ങൾ ഒക്കെ ഉണ്ടെന്നും അതെല്ലാം നടന്നതിന് ശേഷമേ ഞങ്ങൾ വിവാഹത്തെ കുറിച്ച് ചിന്തിക്കുകയുള്ളു എന്നുമായിരുന്നു ഒരിക്കൽ വിവാഹത്തെ കുറിച്ച് വിഘ്‌നേശ് പറഞ്ഞത്. എന്നാൽ അടുത്തിടെ നയൻതാരയുടെ അച്ഛൻ സുഖമില്ലാതെ ആശുപത്രിയിൽ ആയിരുന്നു. അച്ഛന്റെ ആഗ്രഹമാണ് നയൻതാര ഉടൻ വിവാഹിത ആകണം എന്നുള്ളതും അത് കൊണ്ട് തന്നെ പെട്ടന്ന് തന്നെ ഇരുവരുടെയും വിവാഹം ഉണ്ടെന്നും തരത്തിലെ വാർത്തകളും വന്നിരുന്നു.