സോളമൻ അങ്ങനെ ചെയ്യുമെന്ന് സോഫിയ ഒരിക്കലും കരുതിയില്ല


നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ സിനിമയെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ഒരു റെവല്യൂഷനറി മൂവീ ആണോ? സംരക്ഷിക്കേണ്ട കൈകൾ തന്നെ തന്റെ മാനം കവർന്നപ്പോൾ സോഫിയ ഒരിക്കലും പ്രതീക്ഷിച്ചില്ല സോളമൻ അവളെ കൊണ്ടുപോകാൻ വരുമെന്ന്. എന്നാൽ അയാൾ വന്നു.

അവൾ സ്വപ്നം കാണുമായിരുന്ന ആ ടാങ്കർ ലോറിയിൽ. അയാളുടെ കണ്ണുകളിലേക്ക് നോക്കി കൈകൾ ഉയർത്തുമ്പോൾ അതുവരെ ജീവിതം തന്നോട് കാട്ടിയ ക്രൂരതകളും തിരസ്കരണവും ഏല്ലാം അവൾ മറക്കുകയാണ്. കൊണ്ടുപോവുകയാണ് സോളമൻ അവളെ. താൻ അവൾക്ക് വാഗ്ദാനം ചെയ്തിരുന്ന മുന്തിരി തോപ്പുകളിലേക്ക്. അവന്റെ അമ്മ മകൻ പോവുന്നത് നോക്കി അഭിമാനത്തോടെ ചിരിക്കുന്നുണ്ട്.

ആന്റണിയും തന്റെ സോളമൻ ഇച്ചായൻ ചേച്ചിയെയും കൂട്ടി പോവുന്നത് അത്ഭുതത്തോടെ നോക്കി നിൽക്കുന്നു. ജോൺസൺ മാഷിന്റെ പാറ പോലും അലിയുന്ന ബി ജി എം കൂടി ആകുമ്പോൾ ഹെവൻലി ഫീൽ ആണ്‌ മൊത്തത്തിൽ കിട്ടുന്നത്. ദിസ് മൂവീ ഈസ് പോയട്രി ഓഫ് ലവ്. ഒരു പെണ്ണിനെ ആരെങ്കിലും അബ്യുസ് ചെയ്താൽ അടുത്ത സീനിൽ തൂ ങ്ങി മരണം എന്നത് ഒരു പതിവുപോലെ സിനിമകളിൽ കാണിച്ചിരുന്ന കാലത്താണ് ഇത്തരമൊരു ക്ലൈമാക്സുമായി പദ്മരാജൻ വരുന്നത്.

വെർജിനിറ്റി പോയാൽ എല്ലാം നശിച്ചു എന്ന പൊതുബോധം നിലനിന്ന കാലത്തു ഇതുപോലൊരു പടം ചെയ്ത പദ്മരാജൻ ഒരു റവല്യൂഷനറി ജീനിയസ് തന്നെയാണ്. പിന്നെ ഈ സിനിമയിൽ ജീവനില്ലാത്ത വസ്തുക്കൾക്ക് പോലും പദ്മരാജൻ ഐഡന്റിറ്റി നൽകിയിട്ടുണ്ട്. ടാങ്കർ സിനിമയിലെ ഒരു പ്രധാന ഭാഗമാണ്. ഒരു ടാങ്കർ ലോറിയുടെ ശബ്ദം വരെ ക്ലൈമാക്സ്‌ എൻഹാൻസ് ചെയ്യാൻ എങ്ങനെ യൂസ് ചെയ്യാം എന്ന് പദ്മരാജൻ കാണിക്കുന്നു.

പവിഴം പോൽ എന്ന പാട്ടിലുള്ള പട്ടിക്കുട്ടിയെ വരെ ഞാൻ ഓർക്കുന്നു ഫോർ സോളമൻ. ബ്യുട്ടി ഈസ് സ്കിൻ ഡീപ്. രണ്ടാനച്ഛനിൽനിന്ന് അവൾക്ക് സംഭവിച്ചതൊന്നും അയാൾക്ക്‌ ഒരു പ്രശ്നമേയല്ല. അയാളെ സംബന്ധിച്ചിടത്തോളം താൻ സ്നേഹിച്ച സോഫിയ അവിടെത്തന്നെയുണ്ട് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഒരു പ്രത്യേക സൗന്ദര്യം ആണ് ശാരിക്ക് ഈ ചിത്രത്തിൽ, മലയാളത്തിലെ ഏറ്റവും മികച്ച പ്രണയചിത്രം, ഈ പടത്തിലൊക്കെ ലാലേട്ടൻ. 25ആം വയസിലാണ് ഇമ്മാതിരി റോള്‍ ഒക്കെ ചെയതത് തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.