ഫീലിങ്ങ്സ് ഉണ്ടാകുമ്പോൾ നമുക്ക് ആരെയും കുറ്റം പറയാൻ പറ്റില്ലല്ലോ? രൺവീർ സിംഗിന്റെ ഫോട്ടോഷൂട്ടിനെക്കുറിച്ച് ശരത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി  നടൻ രൺവീർ സിംഗിന്റെ ഫോട്ടോഷൂട്ടിനെകുറിച്ചുള്ള വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നത്, രൺവീറിന്റെ ചിത്രങ്ങൾ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാണ്ടിച്ച് രണ്ട് പരാതികളാണ് പോലീസിന് ലഭിച്ചത്. ഒരു മാഗസിന് വേണ്ടിയായിരുന്നു താരത്തിന്റെ ഫോട്ടോഷൂട്ട് നടന്നത്. ഇതിന് പിന്നാലെ തന്നെ വിവാദങ്ങൾക്കും ഇടവയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെ താരത്തിനെതിരെ കേസ് എടുക്കുകയും ചെയ്തു, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എൻജിഒ നൽകിയ പരാതിയിലാണ് താരത്തിനെതിരെ മുംബൈ പോലീസ് കേസെടുത്തിരിക്കുന്നത്.

താരത്തിനെതിരെ കേസ് എടുത്തതിന് പിന്നാലെ താരത്തിനെ സപ്പോർട്ട് ചെയ്തും നിരവധി താരങ്ങളും ആരാധകരും എത്തിയിരുന്നു, ഇപ്പോൾ ഈ വിഷയത്തിൽ രസകരമായ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് നടൻ ശരത്, തന്റെ ഫേസ്ബുക്കിൽ കൂടിയാണ് ശരത് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്, രൺവീർ സിംഗിന്റെ ഫോട്ടോഷൂട്ട് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തി എന്ന് ഞാൻ പലയിടത്തും വായിച്ചു. ശെരിയായിരിക്കാം, അവരുടെ ഭർത്താക്കന്മാരുടെയോ കാമുകന്മാരുടെയോ ശരീരം രൺവീറിന്റെ ഏഴയലത്ത് പോലും വരില്ല, അതായിരിക്കും അവർക്ക് ഫീൽ ആയത്, ഫീലിങ്ങ്സ് ഉണ്ടായാൽ പിന്നെ കുറ്റം പറയാൻ പറ്റില്ലലോ എന്നാണ് രൺവീർ വീഡിയോയിൽ കൂടി പറയുന്നത്. ഈ ചിത്രങ്ങൾ സ്ത്രീകൾക്ക് മാത്രമല്ല ചില പുരുഷന്മാർക്കും വിഷമം ഉണ്ടാക്കി എന്ന് ഞാൻ അറിഞ്ഞു എന്നാണ് ശരത് പറയുന്നത്, താരത്തിന്റെ ഈ വീഡിയോ ഇതിനോടകം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്, നിരവധി പേരാണ് വീഡിയോയ്ക്ക് കമെന്റുമായി എത്തുന്നത്.

https://www.facebook.com/reel/3662458157318553

 

ചേട്ടാ…. ഞാൻ വിചാരിച്ചതു ചേട്ടൻ ഒരു സീരിയൽ romantic mannunni type ആയിരിക്കുമെന്ന്…… But ചേട്ടൻ poliya . എന്റെ കെട്ടിയോൻ ഇവിടെ നിത്യ ഗർഭം ആണ്. എനിക്കൊപ്പം വീർത്തു തുടങ്ങിയതാ മൂപ്പരുടെ വയർ. ഞാൻ രണ്ടു പ്രസവിച്ചിട്ടും അത് ഇപ്പോഴും ഒരു അനക്കവും ഇല്ലാതെ അവിടെ തന്നെയുണ്ട്. എന്നേലും പ്രസവിക്കുമായിരിക്കും എന്ന പ്രതീക്ഷയോടെ…. പെണ്ണുങ്ങൾക്ക് ഉണ്ടായത് ..ആഗ്രഹം.. ആണുങ്ങൾക്ക് ഉണ്ടായത് അസൂയ…ഇങ്ങള് ഉള്ളത് കരച്ചിൽ…. ഇങ്ങൾ. പൊളിയാണ്.. തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ വീഡിയോയ്ക്ക് വരുന്നത്