ഭർത്താവിന്റെ പിറന്നാൾ റിസോർട്ടിൽ ആഘോഷമാക്കി പ്രേക്ഷകരുടെ വേദിക

സുമിത്രയുടെ കഥപറയുന്ന കുടുംബവിളക്കിൽ കൂടി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് ശരണ്യ ആനന്ദ്, വേദിക എന്നാണ് താരത്തിനെ പ്രേക്ഷകർ വിളിക്കാറുള്ളത്, സോഷ്യൽ മീഡിയയിൽ സജീവമായ ശരണ്യ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്, ശരണ്യ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുമുണ്ട്, ഇപ്പോൾ തന്റെ ഭർത്താവിന്റെ പിറന്നാൾ റിസോർട്ടിൽ ആഘോഷമാക്കിയിരിക്കുകയാണ് താരം, ഇതിന്റെ ചിത്രങ്ങളും വീഡിയോയും ശരണ്യ തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചതും, നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു കമെന്റുമായി എത്തുന്നത്.

വേദികയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശരണ്യ ആനന്ദ് മിനിസ്‌ക്രീനിലേക്ക് എത്തിയത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നുവെങ്കിലും പുതിയ വേദികയേയും ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ അനുഭവമായിരുന്നു വേദിക സമ്മാനിച്ചതെന്ന് ശരണ്യ പറഞ്ഞിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായി തുടരുകയാണ് താരം, വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ബ്രേക്കെടുക്കുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്ന പതിവ് തെറ്റിച്ചിരിക്കുകയാണ് ശരണ്യ. വിവാഹം കഴിഞ്ഞ് സീരിയലില്‍ നിന്നും പോവാതിരുന്നത് നന്നായി, വേദികയായി ഇനി മറ്റൊരാളെ സങ്കല്‍പ്പിക്കാനാവില്ലെന്നുമായിരുന്നു ഒരാള്‍ തന്നോട് പറഞ്ഞതായി ശരണ്യ പറഞ്ഞിട്ടുണ്ട്. എനിക്ക് ശക്തമായ പിന്തുണ തന്ന് പോത്സാഹിപ്പിച്ച് കൂടെയുണ്ട് ഭര്‍ത്താവ്.

അദ്ദേഹത്തിന് ഞാന്‍ അഭിനയിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും താരം പറഞ്ഞിട്ടുണ്ട്.കുടുംബവിളക്കിലെ പ്രധാന കഥാപാത്രമായ സുമിത്രയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തതും സുമിത്രയെ നിരന്തരം ഉപദ്രവിക്കുന്നതുമാണ് വേദികയുടെ പ്രധാന പരിപാടികള്‍. എന്നാല്‍ റിയല്‍ ലൈഫില്‍ തികച്ചും മറ്റൊരാളാണ് ശരണ്യ. ഗുജറാത്തില്‍ സെറ്റിലായ മലയാളി മാതാപിതാക്കളുടെ മകള്‍ ശരണ്യ മലയാള ബിഗ് സ്‌ക്രീനിലും, മിനി സ്‌ക്രീനിലും തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. കുടുംബവിളക്കിലെ വില്ലത്തിയായാണ് ഇപ്പോള്‍ ശരണ്യ വിലസുന്നത്. കൂടാതെ യൂട്യൂബിലും താരം തന്റെ സാനിദ്ധ്യം അറിയിച്ചുകഴിഞ്ഞു.