നേരം എന്ന സിനിമയിൽ കൂടി അഭിനയത്തിലേക്ക് കടന്നു വന്ന താരം ആണ് ശറഫുദ്ധീൻ.അതിനു ശേഷം നിരവധി ചിത്രങ്ങളിൽ കൂടി വളരെ പെട്ടന്ന് ആണ് താരം പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. ആദ്യം കോമഡി വേഷങ്ങളിൽ കൂടി ആണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത് എങ്കിലും പിന്നീട് കാരക്ടർ റോളുകളിലേക്കും നായക വേഷത്തിലേക്കും ഷറഫുദ്ധീൻ എത്തുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്.
വളരെ പെട്ടന്ന് ആണ് പ്രേഷകരുടെ പ്രിയങ്കരൻ ആയ താരം ആയി ഷറഫുദ്ധീൻ മാറിയത്. നിരവധി കഥാപാത്രങ്ങളെ ആണ് ചെറിയ സമയത്തിനുള്ളിൽ താരം അവതരിപ്പിച്ചത്. ഇപ്പോൾ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. രമ്യ രാജ് എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ആദ്യ ചിത്രമായ നേരം മുതൽ 2018 ൽ പുറത്തിറങ്ങിയ ആദി വരെ ഏതാണ്ട് എല്ലാ സിനിമകളിലും കോമഡി റോളുകൾ ആയിരുന്നു ഷറഫുദീന് കിട്ടിയ കഥാപാത്രങ്ങൾ.
എന്നാൽ താൻ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നു എന്ന് തോന്നിയത് തിരിച്ചറിഞ്ഞത് പോലെ ആദിയിലെ ശരത് മുതൽ ഷറഫുദ്ധീൻ ചുവടുമാറ്റി. പിന്നീട് വരത്തൻ, വൈറസ്, അഞ്ചാം പാതിര, നീയും ഞാനും, ആർക്കറിയാം, കുറ്റവും ശിക്ഷയും, പ്രിയൻ ഓട്ടത്തിലാണ്, ഏറെ ചർച്ച ചെയ്യപ്പെട്ട റോഷാക്കിലെ സതീശൻ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ അക്ഷരാർത്ഥത്തിൽ ഷറഫുദ്ധീൻ ഞെട്ടിച്ചു കളഞ്ഞു. കോമഡി റോളുകൾ ചെയ്യാനാണ് ഏറ്റവും വിഷമം എന്ന് കല്പന മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
വളരെ സത്യമായ കാര്യമാണത്. സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, ബിന്ദു പണിക്കർ തുടങ്ങിയവർ സഞ്ചരിച്ച അതെ വഴിയിൽ സഞ്ചാരിച്ചു നമ്മളെ പ്രേക്ഷകരെ ഞെട്ടിക്കാൻ ഭാവിയിൽ ഷറഫുദ്ധീനും ആയേക്കാം. ഇപ്പൊ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ അദൃശ്യത്തിലും വ്യത്യസ്തമായൊരു വേഷത്തിലാണ് ഷറഫുദ്ധീൻ എത്തിയിരിക്കുന്നത്. ഇതിലെ എസ് ഐ രാജ്‌കുമാർ ൽ എവിടേയും മുൻപ് അദ്ദേഹം ചെയ്ത ഒരു കഥാപാത്രത്തിന്റെയും ഛായ വന്നിട്ടില്ല.
അത്രയും നന്നായിട്ടാണ് അദ്ദേഹം ആ റോൾ കൈകാര്യം ചെയ്തിരിക്കുന്നത്. പഴ്സണലി ഈ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടതും ഷറഫുദ്ധീന്റെ കാരക്ടർ തന്നെയാണ്. സമയ പരിമിതി കാരണം 1744 വൈറ്റ് ആൾട്ടോ കാണാൻ സാധിക്കാത്തത് കൊണ്ടാണ് ആ സിനിമയെ കുറിച്ചെഴുതാത്തത്. ഇനിയും നായകനായും വില്ലനായും കാരക്ടർ റോളുകളിലൂടെയും കോമഡി റോളുകളിലൂടെയും ഒക്കെ വ്യത്യസ്ത കഥാപാത്രങ്ങളായി ഷറഫുദ്ധീൻ തിളങ്ങട്ടെ എന്നാശംസിക്കുന്നു എന്നുമാണ് പോസ്റ്റ്.