രാപ്പകലിൽ മമ്മുക്കയെ പോലൊരു താരത്തിനൊപ്പം കൗണ്ടർ അടിച്ച് നില്ക്കാൻ ശാരദയെപ്പോലൊരു നടിക്ക് മാത്രമേ കഴിയു


പ്രശസ്ത ചലച്ചിത്ര- നാടക- ടെലിവിഷന്‍ നടിയാണ് കോഴിക്കോട് ശാരദ. നാടകങ്ങളിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. 1979ല്‍ ‘അങ്കക്കുറി’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ കൈാര്യം ചെയ്തു. സിനിമകള്‍ക്കു പുറമെ ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു. ഇക്കരയാണെന്റ് താമസം, സയാമീസ് ഇരട്ടകള്‍, അമ്മക്കിളിക്കൂട്, ചേരി, കിളിച്ചുണ്ടന്‍ മാമ്പഴം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. 2001ല്‍ പുറത്തിറങ്ങിയ നരിമാന്‍, 2014ല്‍ പുറത്തിറങ്ങിയ മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ അതിഥി താരമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് 2021 നവംബര്‍ 9ന് ആണ് ശാരദ അന്തരിക്കുന്നത്.

കോഴിക്കോട് ശാരദയെക്കുറിച്ച് ഭദ്രൻ പങ്കുവെച്ചോരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ദൂരദർശനിലാണോ ഏഷ്യാനെറ്റിലാണോ എന്ന് ഓർമ്മയില്ല 95-97 കാലത്തെ ഒരു സീരിയലിൽ കോഴിക്കോട് ശാരദ അവതരിപ്പിച്ച ചുമ്മുക്കുട്ടി ചെറിയമ്മ എന്ന ഒരു കഥാപാത്രം ഉണ്ടായിരുന്നു. അവരെ എളുപ്പത്തിൽ ആ പേരോടെയാണ് എന്നും ഓർത്തെടുത്തിരുന്നത്. പിന്നീട് കണ്ട സിനിമകളിലെ ചെറു വേഷങ്ങൾ പലതും മനസ്സിൽ തങ്ങി നിക്കുന്നുണ്ടെങ്കിലും സല്ലാപത്തിലെ ദിവാകരന്റെ അമ്മ വേഷം തന്നെയാണ് അതിൽ ഒന്നാമത്. ‘സല്ലാപ’ത്തിലെ കേന്ദ്ര കഥാപാത്രങ്ങൾക്കൊപ്പം തന്നെ ദിവാകരന്റെ അമ്മയെ ഇന്നും ഓർക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം ആ സിനിമയിലെ അവരുടെ പ്രകടനം തന്നെയാണ്. ‘രാപ്പകലി’ൽ അടുക്കളപ്പുറത്ത് കൃഷ്ണനുമായി സദാ കലപില കൂടുന്ന ജാനുവമ്മയായിരുന്നു കോഴിക്കോട് ശാരദ .

.മമ്മുക്കയെ പോലൊരു താരത്തിനൊപ്പം അവർ കൗണ്ടർ അടിച്ചു നിൽക്കുന്ന സീനുകളൊക്കെ അത്ര മേൽ രസകരമായിരുന്നു.. രാപ്പകലിൽ തന്നെ ഉള്ള ഒരു സീനിൽ അവർ കൃഷ്ണനോട് പറയുന്നുണ്ട് – ആരായാലും ശരി എന്നെ തള്ളേ എന്ന് വിളിക്കുന്നത് എനിക്കിഷ്ടമല്ല എന്ന്. എന്നാൽ പിന്നെ മോളെ എന്ന് വിളിക്കാം എന്നും പറഞ്ഞാണ് കൃഷ്ണൻ അതിനെ പരിഹസിക്കുന്നത് .. സമാനമായ പരാതി ‘സല്ലാപ’ത്തിൽ മകൻ ദിവാകരനെ കുറിച്ചും അവർ പറയുന്നുണ്ട് ..തള്ളേ എന്നല്ലാതെ അവനെന്നെ വിളിക്കില്ലെന്ന്.

അമ്മയുടെ ശുണ്ഠി കാണാൻ വേണ്ടി മാത്രം അവരോട് ദ്വേഷ്യപ്പെട്ടിരുന്ന ദിവാകരൻ കഥയുടെ മറ്റൊരു ഘട്ടത്തിൽ അമ്മയുടെ മുന്നിൽ നിശബ്ദനായി വന്നിരുന്ന് ചോറ് വാരി തിന്നുന്നുണ്ട് ..സിനിമയിൽ അത് വരെ കണ്ട ശുണ്ഠിക്കാരി അമ്മയിൽ നിന്ന് മാറി അവർ ദുഃഖത്തോടെ പറയുന്നു – മോനേ ദിവാകരാ നീ എന്തേലും ഒന്നും പറയടാ എന്ന് .. ഉള്ളിൽ സ്നേഹം ഒളിപ്പിച്ചു വച്ച് പുറമേക്ക് ദ്വേഷ്യത്തോടെ സംസാരിക്കുന്ന, എന്തിനും ഏതിനും പരാതിയും പരിഭവങ്ങളും മാത്രം പറയുന്ന കഥാപാത്രങ്ങളെ അത്ര മേൽ സ്വാഭാവികതയോടെ കൃത്യമായി അവതരിപ്പിക്കാൻ കോഴിക്കോട് ശാരദയ്ക്ക് സാധിച്ചിരുന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്.