മുതുക്കന്മാർ ചെയ്യുന്ന കോപ്രായങ്ങൾ കണ്ടിട്ട് സഹിക്കുന്നില്ല. മമ്മുക്കെയെയും ലാലേട്ടനെയും വിമർശിച്ച് ശാന്തിവിള ദിനേശ്.

ശാന്തിവിള ദിനേശ് എന്ന താരത്തെ സോഷ്യൽ മീഡിയയിലൂടെ പലർക്കും അറിയാവുന്ന ഒരു താരമാണ്. സിനിമയ്ക്കുള്ളിൽ നടക്കുന്ന പല സംഭവങ്ങളെ പറ്റിയും ആരെയും ഭയക്കാതെ തുറന്നു പറയുവാൻ മനസ് കാണിക്കുന്ന താരത്തിന്റെ വിഡിയോയൊക്കെ സോഷ്യൽ മീഡിയയിൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ആയിട്ടുണ്ട്. വിവാദമായേക്കുന്ന പ്രസ്താവനകൾ വരെ താരം തുറന്നു പറയുകയും അതെല്ലാം തന്നെ വലിയ രീതിയിൽ പ്രേക്ഷകാ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ വിഡിയോയിൽ താരം പറഞ്ഞ ചില വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയി മാറിയിരിക്കുകയാണ്.


ഇത്തവണ താരം പറഞ്ഞിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം നേടും തൂണുകളായ മമ്മുക്കയ്‌യേയും ലാലേട്ടനെയും പറ്റിയാണ്. മലയാളത്തിന്റെ അഭിമാനങ്ങളായ ഇരുവരും മലയാള സിനിമയിൽ നിന്നും മാറി നിൽക്കേണ്ട സമയം ഇപ്പോൾ അതിക്രമിച്ചിരിക്കുകയാണ് എന്നാണ് താരം പറയുന്നത്. ഇരുവരും ഇന്നും സിനിമയിൽ അഭിനയിക്കുമ്പോൾ മുപ്പതും മുപ്പത്തി രണ്ടും വയസ്സും മാത്രമുള്ള ചെറുപ്പക്കാർ ആയിട്ടാണ് അഭിനയിക്കുന്നത് എന്നും . ലാലേട്ടൻ കഴിഞ്ഞ കുറച്ചധികം സിനിമകളായി താടി വെച്ച് മാത്രമേ അഭിനയിക്കുന്നുള്ളു എന്നും താരം എടുത്തടിച്ചു പറഞ്ഞു.


രജനികാന്ത് വരെ ഇപ്പോൾ പ്രായമായ കഥാപത്രങ്ങൾ ചെയ്യുമ്പോൾ മമ്മുക്ക ഇപ്പ്പോലും കല്യാണം കഴിക്കാത്ത നായകനാകുന്നതിനെയും ശാന്തിവിള ദിനേശ് തുറന്നടിച്ചു സംസാരിച്ചു. ഇരുവരുടെയും ഫാൻസുകാർ ഉള്ളതുകൊണ്ടാണ് ഇവരുടെ സിനിമകൾ ഇപ്പോഴും ഓടുന്നത് എന്നും താരം കൂട്ടിച്ചേർത്തു. മുപ്പതു വയസ്സുള്ള മകളുടെ അച്ചനായി അഭിനയിക്കാമോ എന്ന് ചോദിച്ചാൽ മമ്മുക്ക മലയാളത്തിലുള്ള മിക്ക തെറികളും വിളിച്ചു ഗെറ്റ് ഔട്ട് അടിക്കുമെന്നും താരം പറഞ്ഞു.


മുതുക്കന്മാർ ചെയ്‌യുന്ന കൊപ്രയങ്ങൾ കണ്ടു തനിക്ക് സഹിക്കുന്നില്ല എന്നും അതുകൊണ്ടു തന്നെ ഇവരോടുള്ള തന്റെ ബഹുമാനം ഇപ്പോൾ നഷ്ടപ്പെട്ടു എന്നും താരം വ്യക്തമാക്കി. ഇവരെയൊക്കെ താങ്ങാൻ ഇപ്പോൾ ബുദ്ധിയില്ലാത്ത കുറെ ഫാൻസുകാർ ഉണ്ടെന്നും അതുപോലും താൻ അംഗീകരിക്കുന്നില്ല എന്നും താരം വ്യക്തമാക്കി. അമിതാഭ് ബച്ചൻ ചെയ്യുന്ന പോലെയുള്ള വേഷങ്ങൾ ഇവരോട് ചെയ്യാൻ പറഞ്ഞാൽ ഇവർ തെറി വിളിക്കുമെന്നും ശാന്തിവിള പറഞ്ഞു. തന്റെ യൂട്യൂബ് ചാലിൽ കൂടെ തന്നെയാണ് താരം ഇവർക്കെതിരെ തുറന്നടിച്ചത്. .