സംവിധായകൻ ശാന്തിവിള ദിനേഷിനെ കുറിച്ചും നടൻ പ്രിത്വിരാജിനെ കുറിച്ചും ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഫിലിപ് വി എൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ശാന്തിവിള ദിനേഷും പ്രിത്വിരാജും. ഇവർ രണ്ടുപേരുടെയും ഇന്റർവ്യൂകൾ ഏകദേശം ഒരുപോലെയാണ്. ശാന്തിവിള അണ്ണൻ അറിയാതെ മലയാള സിനിമ സെറ്റിൽ ഒരു ഇല പോലും അനങ്ങില്ല.
മലയാള സിനിമ ഉണ്ടായപ്പോൾ മുതലുള്ള ഷൂട്ടിംഗ് ലൊക്കേഷനിൽ നടക്കുന്ന സകലകഥകളും പുള്ളിക്ക് അറിയാം, സിനിമ ഫീൽഡിൽ പുള്ളിക്ക് വ്യക്തിപരമായി പരിചയമില്ലാത്ത ഒരാൾ പോലുമില്ല. എന്തിന് ഏറെ പറയുന്നു പല പ്രമുഖ പ്രൊഡ്യൂസർമാരും ആഴ്ചയിൽ രണ്ട് തവണ പുള്ളിയെ വിളിച്ചു സങ്കടം പറയാറുണ്ട്. ഇനി പ്രിത്വിരാജ്ന്റെ കാര്യമെടുത്താൽ പുള്ളിക്കാരൻ ഇപ്പൊ സൗത്ത് ഇന്ത്യയിൽ.
ഇറങ്ങാൻ നിൽക്കുന്ന എല്ലാ സിനിമകളുടെയും കഥകൾ നല്ല വ്യക്തമായിട്ട് അറിയാം, അതിന്റെയൊക്കെ സംവിധായകർ ഒരു കാര്യവും ഇല്ലെങ്കിലും പൃഥ്വിയെ വിളിച്ചു ചുമ്മാ കഥ പറയും. എന്തായാലും സ്വന്തം സിനിമ പച്ച പിടിച്ചില്ലെങ്കിലും മറ്റുള്ള നടന്മാരുടെ സിനിമ കഥകൾ കേട്ട് കോരിതരിച്ചുകൊണ്ട് ഇന്റർവ്യൂകളിൽ വന്ന് തള്ളുന്നത് പുള്ളിക്ക് ഒരു വലിയ മനസ്സുള്ളത് കൊണ്ട് മാത്രമാണ് എന്നുമാണ് പോസ്റ്റ്.
പൃഥ്വിരാജ് പറയുന്ന കാര്യങ്ങൾ എല്ലാം കേൾക്കുന്നവർക്ക് അദ്ദേഹം വലിയ ഒരാളായി തോന്നിക്കുന്ന രീതിയിലുള്ള ഡയലോഗ്സ് ആണ്. അതിപ്പോ ഓരോ സെന്റെൻസ് എടുത്താൽ പോലും ഡയറക്ട് ആയി പറയുന്നുണ്ടാകില്ല ബട്ട് സിംബോളിക് ആയി അത് പുള്ളിയെ ബൂസ്റ്റ് ചെയ്യുന്ന രീതിയിൽ ആയി തോന്നിയിട്ടുണ്ട് എപ്പോളും. പ്രത്യക്ഷത്തിൽ ഈ സംസാരം കുലീനമായി തോന്നുകയും പക്ഷെ അതിന്റെ ഉള്ളിൽ ചൂഴ്ന്നിറങ്ങുമ്പോൾ ചെന്നെത്തുന്നത് പൃഥ്‌വി ഒരു ഭയങ്കര സംഭവം ആയിട്ടും ആയിരിക്കും.
അതായത് സഹോ നമ്മളുടെ ബ്രാൻഡിംഗ് നമ്മൾ തന്നെ ചെയ്യണം. വേറെ ഒരുത്തനും ഫ്രീ ആയിട്ട് ചെയ്ത് തരാൻ പോണില്ല. പ്രിഥ്വി ഇന്റലെക്ച്വൽ ആയി സംസാരിക്കുന്ന ഫീൽ ഉണ്ടവുന്നതുകൊണ്ടാണ് അയാൾക്ക് മറ്റു ഭാഷകളിൽ നിന്നുമുള്ള സിനിമാ പ്രവർത്തകരെ അട്ട്രാക്റ്റ് ചെയ്യിക്കാൻ സാധിക്കുന്നത്. സിനിമ ഹിറ്റ് ആവുന്നതും ആവതിരിക്കുന്നതും ഒരാളുടെ കാരക്ടർ ഉം ആയി ചേർത്ത് വായിക്കാൻ സാധിക്കില്ല. പിന്നെ, മറ്റെ കൊണശേഖരൻ. അയാളുടെ ഇക്കിളി കഥകളും അമ്മായി കഥകളും ഇവിടെ വിറ്റു പൊവുന്നത്തുകൊണ്ടായിരിക്കുമല്ലോ വീണ്ടും വീണ്ടും ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നത്. അപ്പോ, കുറ്റം കാഴ്ചക്കാരുടെത് കൂടിയാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.