സിനിമാ രംഗത്തെ കുറിച്ചും സിനിമ താരങ്ങളെ കുറിച്ചും എല്ലാം മിക്കപ്പോഴും വിവാദ പരാമർശം നടത്തുന്ന വ്യക്തി ആണ് ശാന്തിവിള ദിനേശ്. സംവിധായകൻ ആയ ഇദ്ദേഹം സിനിമ രംഗത്തെ പലരെയും കുറിച്ചും വിവാഹ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിൽ കൂടി ആണ് ശാന്തിവിള പലപ്പോഴും ഈ കാര്യങ്ങൾ ഒക്കെ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ അഭിനയിച്ച മാളികപ്പുറം എന്ന ചിത്രത്തിനെ കുറിച്ചും വിവാദ പരാമർശം നടത്തിയിരിക്കുകയാണ് ശാന്തിവിള.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, അടുത്തിടെ ഞാൻ ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച മാളികപ്പുറം സിനിമ കണ്ടു. പത്തരയുടെ സിനിമ പരസ്യം എല്ലാം കഴിഞ്ഞു ഒരു പത്തേമുക്കാലോടെ ആണ് തുടങ്ങിയത്. പടം തുടങ്ങി രണ്ടു പിള്ളേര് ബസ്സിൽ കയറി രണ്ടു ശബരിമല എന്ന് പറയുമ്പോഴേക്കും ടിക്കെറ്റ് അടിച്ച് കൊടുക്കുവാണ്. അപ്പോൾ ഒരു വില്ലൻ ഇവരെ നോക്കിക്കൊണ്ട് ഇരിക്കുന്നുമുണ്ട്.
ആ സമയത്ത് ആണ് ഉണ്ണി മുകുന്ദന്റെ എൻട്രി. പടം കാണാന് ഇരുന്നപ്പോൾ എന്റെ മുന്നിൽ ഒരു യുവാവും അവന്റെ ഭാര്യയും അമ്മയും മകളും ഇരിക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ ഈ എൻട്രി കാണിച്ചപ്പോഴേക്കും ഈ പയ്യന്റെ കൂടെ ഇരിക്കുന്ന തള്ള സ്വാമിയേ ശരണമയ്യപ്പ എന്ന് പറഞ്ഞു അങ്ങോട്ട് ശരണം വിളിക്കാൻ തുടങ്ങി. തിയേറ്റർ ആണെന്ന് സിനിമ ആണ് എന്നൊന്നും അവർ കരുതുന്നില്ല. ഈ കിളവിക്ക് തലക്ക് സുഖമില്ലെന്നാണ് തോന്നുന്നത്.
ഉണ്ണി മുകുന്ദനെ കാണിക്കാൻ തുടങ്ങിയ നേരം മുതൽ സ്വാമിയേ ശരണമയ്യപ്പ വിളിച്ചോണ്ടിരിക്കുകയാണ്. പടം തീരുന്നത് വരെ ഈ തള്ള ഇങ്ങനെ വിളിച്ച് കൊണ്ടിരിക്കുകയാണ്. ഞാൻ ഇടയ്ക്ക് പ്രതികരിക്കുന്നുണ്ട് അവര് കേൾക്കെ. ഈ പയ്യന് മനസ്സിലാകുന്നുണ്ട് ഈ കിളവി കാണിക്കുന്ന കോപ്രായം ബാക്കി ഉള്ളവർക്ക് ഇഷ്ടപ്പെടുന്നില്ല എന്ന്. അവരുടെ മകനോ മരുമകനോ ആണ് ആ പയ്യൻ.
എന്നിട്ട് കൂടെ ഇരിക്കുന്ന കുഞ്ഞിന് ഒരു മൂന്നു വയസ്സ് പ്രായം കാണും. ആ കൊച്ചിനോടും ഈ കിളവി പറയുവാണ് മക്കളെ വിളി മക്കളെ വിളി എന്ന്. അപ്പോൾ ആ കൊച്ചും അവിടെയിരുന്നു ശരണം വിളിക്കുവാണ്. ഇതൊക്കെ കണ്ടപ്പോൾ എനിക്ക് അപ്പോൾ ഓർമ്മ വന്നത് വിവേകാനന്ദനെ ആണ്. അദ്ദേഹം എത്രയോ വർഷങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞിരിക്കുന്നു കേരളം ഒരു ഭ്രാന്താലയം ആണെന്നും ആണ് ശാന്തിവിള ദിനേശ് വിഡിയോയിൽ പറയുന്നത്.