പ്രേക്ഷകർക്കു ഏറെ സുപരിചിതയായ താരമാണ് ഷംന കാസിം. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങൾ ആണ് ചെയ്തത്. ഒരു പക്ഷെ മലയാളത്തിനേക്കാൾ മികച്ച അവസരങ്ങൾ ഷംനയ്ക്ക് ലഭിച്ചത് അന്യ ഭാഷകളിൽ ആണെന്ന് തന്നെ പറയാം. നടി മാത്രമല്ല, മികച്ച ഒരു നർത്തകി കൂടിയായ ഷംന റിയാലിറ്റി ഷോകളിൽ വിധികർത്താവായും പങ്കെടുക്കാറുണ്ട്.
അടുത്തിടെ ആണ് താരം വിവാഹിത ആയത്. ദുബായ് ബിസിനെസ്സുകാരെനെയാണ് ഷംന വിവാഹം കഴിച്ചത്. വലിയ ആഡംബരപൂർവം നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഷംന തന്റെ വിവാഹം കഴിഞ്ഞു മൂന്നു മാസങ്ങൾ കഴിഞ്ഞപ്പോൾ ഏഴാം മാസത്തിലെ തന്റെ ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ ഈ ചിത്രങ്ങൾ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.
വിവാഹം കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും എങ്ങനെയാണ് ഏഴാം മാസത്തെ ബേബി ഷവർ ചിത്രങ്ങൾ പങ്കുവെക്കാൻ കഴിയുന്നത് എന്നാണ് ആരാധകരിൽ പലരും ചോദിച്ച ചോദ്യം. ഇപ്പോഴിതാ ഈ ചോദ്യങ്ങൾക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഷംന. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് ഷംന ഈ കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഷംനയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ എന്റെ ബേബി ഷവർ ചിത്രങ്ങൾ പങ്കുവച്ചപ്പോൾ പലരും പല തരത്തിൽ ഉള്ള ചോദ്യങ്ങൾ ചോദിച്ചിരുന്നു.
അതിനു മറുപടി നൽകാം എന്നാണ് ഞാൻ തീരുമാനിച്ചത് എന്നും താരം പറയുന്നു. ഇസ്ലാം മതപ്രകാരം ഞങ്ങൾക്ക് നിഖാഹ് ആണ് പ്രധാനമായി പരിഗണിക്കുന്നത്. എന്റെ നിക്കാഹ് കഴിഞ്ഞത് 2022 ജൂൺ 12 നു ആണ്. കുടുംബാഗങ്ങൾ മാത്രം പങ്കെടുത്ത ഒരു പേർസണൽ ചടങ്ങു മാത്രമായാണ് നിക്കാഹ് നടന്നത്. ചിലർ നിക്കാഹ് കഴിഞ്ഞു ഒരുമിച്ച് ജീവിച്ച് തുടങ്ങും, ചിലർ നിക്കാഹ് കഴിഞ്ഞു ഒഫീഷ്യലി വിവാഹം കഴിയാൻ വേണ്ടി കാത്തിരിക്കും.
എന്നെ സംബന്ധിച്ചിടത്തോളം നിക്കാഹ് കഴിഞ്ഞു ഒരു മാസം കഴിഞ്ഞു വിവാഹ ഫങ്ക്ഷന് വെക്കാം എന്നാണ് തീരുമാനിച്ചത്. എന്നാൽ ആ സമയത്ത് മുഴുവൻ ഞാൻ ഭയങ്കര ബിസി ആയിരുന്നു. ഒന്ന് രണ്ടു ചിത്രങ്ങളുടെ ഷൂട്ടും മറ്റുമായി ഞാൻ തിരക്കിലായി പോയി. അത് കൊണ്ട് ആണ് വിവാഹ ഫങ്ക്ഷന് ഒക്ടോബറിൽ നടത്തേണ്ടി വന്നത് എന്നും അല്ലാതെ കല്യാണം കഴിഞ്ഞു മൂന്നുമാസം ആയപ്പോഴേക്കും ഏഴു മാസം ഗർഭിണി ആയത് അല്ല എന്നും താരം പറയുന്നു.