ഷംന കാസിമിന്റെ ഏറ്റവും പുതിയ ചിത്രം, എന്നാൽ താരത്തിന് ആശങ്ക

ഷംന കാസിം മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ്. മലയാളത്തിൽ കൂടി  അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച താരം എന്നാൽ മലയാളത്തിനേക്കാൾ കൂടുതൽ ശോഭിച്ചത് മറ്റു ഭാഷകളിൽ ആയിരുന്നു. ഒരു പക്ഷെ ഷംന എന്ന താരത്തെ മലയാള സിനിമ വേണ്ടത്ര ഉപയോഗ പെടുത്തിയില്ല എന്ന് തന്നെ പറയാം. എന്നാൽ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം തന്നെ വളരെ മികച്ച കഥാപാത്രങ്ങൾ ആണ് താരത്തെ കാത്തിരുന്നത്. മലയാളത്തിൽ അഭിനയിക്കാതിരുന്നത് വേറൊന്നും കൊണ്ടല്ല എന്നും മലയാള സിനിമയിൽ നിന്ന് തനിക് ക്ഷണം ലഭിക്കാത്തത് കൊണ്ടാണെന്നും ഷംന തന്നെ പറഞ്ഞിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് ഷംനയുടെ പേര് മാധ്യമങ്ങൾ ആഘോഷം ആക്കിയിരുന്നു. ഒരു വിവാഹത്തട്ടിപ്പിൽ ഷംന കാസിം അകപ്പെട്ടു പോയതായിരുന്നു അതിന്റെ കാരണം. പല തരത്തിൽ ഉള്ള വിമർശനങ്ങളും വിവാദങ്ങളും താരത്തിന്റെ പേരിൽ ഉയർന്നിരുന്നു. ഇപ്പോൾ അതെല്ലാം ഒരുവിധത്തിൽ അണഞ്ഞു വരുകയാണ്. വ്യക്തി ജീവിതത്തിലെ പ്രേശ്നങ്ങൾ എല്ലാം മാറി ഇപ്പോൾ സിനിമ തിരക്കുകളിൽ ആണ് ഷംന.

ഷംനയുടെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ചിത്രം ആണ് തലൈവി. ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ കങ്കണ ആണ് നായികയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള വിശേഷങ്ങൾ ആണ് ഷംന ഒരു അഭിമുഖത്തിൽ പറയുന്നത്. കങ്കണ മാം ആണ് ചിത്രത്തിൽ ജയാളിതാമ്മയുടെ വേഷം ചെയ്യുന്നത് എന്ന് കേട്ടപ്പോൾ കുറച്ച് സംശയം ഒക്കെ തോന്നിയിരുന്നു, കാരണം കങ്കണ മാം നന്നായി മെലിഞ്ഞ ആൾ ആണല്ലോ. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ എത്തിയപ്പോഴേക്കും എന്റെ സംശയങ്ങൾ എല്ലാം മാറി എന്നും ഷംന പറഞ്ഞു. കാരണം കഥാപാത്രത്തിന് വേണ്ടി നല്ല രീതിയിൽ തന്നെ കങ്കണ മാം തടി വെച്ചിരുന്നു എന്നും ഷംന പറഞ്ഞു. പലപ്പോഴും അവരുടെ അഭിനയം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കാരണം അത്രയേടെ പെർഫെക്റ്റ് ഓടെയാണ് ഓരോ രംഗങ്ങളും ചെയ്യുന്നത്.

ചിത്രത്തിലെ ഓരോ രംഗങ്ങളിലും അഭിനയിച്ച് കഴിയുമ്പോൾ ഞാൻ മാമിനോട് പറയുമായിരുന്നു മാമിന് അഞ്ചാമത്തെ നാഷണൽ അവാർഡ് ഉറപ്പിക്കാം എന്ന്. അത്രയേറെ മനോഹരമായാണ് അവർ ഓരോ രംഗങ്ങളും പൂർത്തിയാക്കിയത്.  ചിത്രത്തിന്റെ രണ്ടാം ഭാഗം വരികയാണെങ്കില്‍ ശശികലയായി തന്നെ വിളിക്കണമെന്ന് സംവിധായകനോട് പറഞ്ഞിട്ടുണ്ട് എന്നും അപ്പോൾ നെഗറ്റീവ് റോളിൽ ആയിരിക്കും ഞാൻ എത്തുക എന്നും സിനിമ ഇറങ്ങി കഴിഞ്ഞാൽ പിന്നെ തമിഴ് നാട്ടിൽ ഇറങ്ങി നടക്കാൻ കുറച്ച് പാട് ആയിരിക്കും എന്നും ഷംന തമാശ രൂപേണ പറഞ്ഞു.