അദ്ദേഹം ഒരിക്കലും അങ്ങനെ ഒരു തെറ്റ് ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം


പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ശാലു മേനോൻ. ബിഗ് സ്ക്രീനിലും മിനീ സ്ക്രീനിലും ഒരു പോലെ കഴിവ് തെളിയിച്ച താരമാണ് ശാലു മേനോൻ. നല്ല ഒരു അഭിനേത്രി മാത്രമല്ല താൻ എന്നും നല്ല ഒരു നർത്തകി കൂടി ആണ് താൻ എന്നും താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഒരു പക്ഷെ പലപ്പോഴും അഭിനയത്തേക്കാൾ കൂടുതൽ താരം തിളങ്ങി നിന്നത് നൃത്തത്തിൽ ആണ്. വർഷങ്ങൾ ആയി സ്വന്തമായി നൃത്ത വിദ്യാലയം നടത്തി വരുകയാണ് താരം.

എന്നാൽ പലപ്പോഴും വിവാദങ്ങൾ താരത്തിന്റെ പേരിൽ ഉണ്ടായിട്ടുണ്ട്. അവയെ എല്ലാം ശക്തമായി തന്നെ നേരിട്ടാണ് താരം ഇത് വരെ എത്തിയത്. താരം വിവാഹിത ആയെങ്കിലും അധിക നാൾ ആ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അധികം വൈകാതെ തന്നെ ശാലു മേനോൻ ഭർത്താവുമായി വേര്പിരിയുകയായിരുന്നു. അതിന്റെ കാരണവും ശാലു അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ നടൻ ദിലീപിനെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നടൻ ദിലീപിനെ തനിക് ഭയങ്കര ഇഷ്ട്ടം ആണെന്നാണ് താരം പറയുന്നത്. ദിലീപിനൊപ്പം സിനിമ ചെയ്യാനുള്ള അവസരം തനിക് ലഭിച്ചിട്ടുണ്ട് എന്നും. അദ്ദേഹത്തിനോട് സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട് എന്നും ശാലു മേനോൻ പറയുന്നു. താൻ മനസ്സിലാക്കിയ ദിലീപ് ഒരിക്കലും അങ്ങനെ ഒരു തെറ്റ് ചെയ്യില്ല എന്നാണ് തന്റെ വിശ്വാസം എന്നും താരം പറയുന്നു.

മാത്രമല്ല, ഒരാൾ ജ യി ലിൽ കിടന്നു എന്ന് കരുതി അദ്ദേഹം തെറ്റ് കാരൻ ആകണം എന്നില്ല എന്നും താനും പത്ത് നാൽപ്പത് ദിവസത്തോളം ജ യിലിൽ കിടന്ന ഒരാൾ ആണെന്നും അത് കൊണ്ട് തന്നെ തെറ്റ് ചെയ്തവർ മാത്രമാണ് ജയിലിൽ കിടക്കുന്നത് എന്ന ധാരണ തനിക്ക് ഇല്ല എന്നും താരം പറയുന്നു. ഞാൻ ജയിലിൽ കിടന്നത് സത്യാവസ്ഥ എന്താണെന്ന് മറ്റുള്ളവർക്ക് ബോധ്യപ്പെടാതിരുന്നത് കൊണ്ടാണ്.

അത് പോലെ തന്നെയാണ് ദിലീപേട്ടന്റെ കാര്യങ്ങളും. അദ്ദേഹം ഒരിക്കലും അത് പോലൊരു തെറ്റ് ചെയ്യില്ല എന്ന് തന്നെയാണ് തന്റെ വിശ്വാസം എന്നും അത് തന്നെയാകും സത്യം എന്നും ശാലു മേനോൻ പറയുന്നു. ദിലീപേട്ടന്റെ സിനിമകൾ ആണ് താൻ കൂടുതലും കാണാറുള്ളത് എന്നും അദ്ദേഹത്തിനെ ഒരുപാട് അടുത്ത് അറിയില്ല എങ്കിലും അദ്ദേഹത്തിന്റെ എല്ലാ ഇന്റർവ്യൂകളും ഞാൻ കാണാറുണ്ട് എന്നും ശാലു മേനോൻ പറയുന്നു.