പരിപാടികൾ കഴിഞ്ഞു പലപ്പോഴും വീട്ടിലെത്തുമ്പോഴേക്കും വെളുപ്പിനെ ആകും


പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ശാലു മേനോൻ. ബിഗ് സ്ക്രീനിലും മിനീ സ്ക്രീനിലും ഒരു പോലെ കഴിവ് തെളിയിച്ച താരമാണ് ശാലു മേനോൻ. നല്ല ഒരു അഭിനേത്രി മാത്രമല്ല താൻ എന്നും നല്ല ഒരു നർത്തകി കൂടി ആണ് താൻ എന്നും താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഒരു പക്ഷെ പലപ്പോഴും അഭിനയത്തേക്കാൾ കൂടുതൽ താരം തിളങ്ങി നിന്നത് നൃത്തത്തിൽ ആണ്. വർഷങ്ങൾ ആയി സ്വന്തമായി നൃത്ത വിദ്യാലയം നടത്തി വരുകയാണ് താരം.

എന്നാൽ പലപ്പോഴും വിവാദങ്ങൾ താരത്തിന്റെ പേരിൽ ഉണ്ടായിട്ടുണ്ട്. അവയെ എല്ലാം ശക്തമായി തന്നെ നേരിട്ടാണ് താരം ഇത് വരെ എത്തിയത്. താരം വിവാഹിത ആയെങ്കിലും അധിക നാൾ ആ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അധികം വൈകാതെ തന്നെ ശാലു മേനോൻ ഭർത്താവുമായി വേര്പിരിയുകയായിരുന്നു. ഇപ്പോഴിതാ അതിന്റെ കാരണം തുറന്ന് പറയുകയാണ് താരം.

ഞങ്ങൾ തമ്മിൽ പതിനാല് വർഷത്തോളം ഉള്ള പരിചയം ഉണ്ടായിരുന്നു. എന്നാൽ അന്നൊന്നും പ്രണയം ഉണ്ടായിരുന്നില്ല. ഞാൻ ജയിലിൽ പോയി വന്നതിനു ശേഷം എന്റെ മനസ്സിൽ ഒരു തോന്നൽ ഉണ്ടായിരുന്നു തന്നെ ഇനി ആരും വിവാഹം കഴിക്കില്ല എന്ന്. എന്നാൽ ഒരു കൂട്ട് വേണം എന്ന് തോന്നിയപ്പോൾ ആണ് പുള്ളിയെ വിവാഹം കഴിച്ചത്. എന്നാൽ ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ കഴിയാത്ത അവസ്ഥ ആയി പരസ്പ്പരം.

ഞാൻ ഡാൻസ് പ്രോഗ്രാമുകൾ ഒക്കെ കഴിഞ്ഞു പലപ്പോഴും വരുമ്പോൾ വെളുപ്പിനെ ആകും. ഇതൊക്കെ പറഞ്ഞാണ് വിവാഹം കഴിച്ചതും. എന്നാൽ പുള്ളിക്ക് അതൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ കഴിയാതെ വരുകയും വലിയ വലിയ പ്രശ്നത്തിലേക്ക് എത്തുകയും ആയിരുന്നു. ഇങ്ങനെ വലിയ വലിയ പ്രശ്നങ്ങളിലേക്ക് പോകുന്നതിനേക്കാൾ നല്ലത് പിരിയുന്നത് തന്നെ ആണെന്ന് തോന്നി. അങ്ങനെ ആണ് പിരിയാനുള്ള തീരുമാനത്തിൽ എത്തിയത് എന്നും താരം പറയുന്നു.

മാത്രമല്ല, പരസ്പ്പരം മനസ്സിലാക്കാനും അഡ്ജസ്റ്റ് ചെയ്യാനും കഴിയാതെ വന്നാൽ ആ ബന്ധം പിന്നെ മുന്നോട്ട് കൊണ്ട് പോകുന്നതിൽ കാര്യം ഇല്ലല്ലോ എന്നും ഒരു കൂട്ടിനു വേണ്ടി ആണ് വിവാഹം കഴിച്ചത് എന്നും എന്നാൽ അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നു എന്നും താരം പറഞ്ഞു. ഇപ്പോൾ അഭിനയത്തേക്കാൾ കൂടുതൽ തന്റെ നൃത്ത വിദ്യാലയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം.