റിസ്ക് ആണെങ്കിലും നല്ല ഫലം കിട്ടും എന്ന് പലരും എന്നോട് പറഞ്ഞിരുന്നു

ബാലതാരമായി സിനിമയിലെത്തി പിന്നീട് സീരിയലിൽ സജീവമായ നടിയാണ് ഷാലിൻ സോയ. തുടർന്ന് മലയാള സിനിമയിലെ അനിയത്തിവേഷങ്ങളിലൂടെ ശ്രദ്ധേയയായ ഷാലിൻ തുടർന്ന് നായികയായും മാറി. ടെലിവിഷന്‍ ഷോകളിലൂടെ സിനിമയിലേക്കെത്തിയ താരം മല്ലു സിങ് എന്ന ചിത്രത്തിലെ അനിയത്തിക്കുട്ടിയായി വന്ന് അവിസ്മരണീയ പ്രകടനം കാഴ്ചവെച്ചു. തുടര്‍ന്ന് എല്‍സമ്മ എന്ന ആണ്‍കുട്ടി, മാണിക്യക്കല്ല്, പോരാട്ടം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഷാലിൻ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഈ ചിത്രങ്ങളിലെല്ലാം നടിയുടെ അഭിനയപാടവം പ്രേക്ഷകർ നേരിട്ട് മനസിലാക്കിയതുമാണ്. ചെറുപ്പത്തിൽ തന്നെ മലയാള ചലച്ചിത്ര രംഗത്തെ ശ്രദ്ധേയ താരമായ ഷാലിന്‍ സോയ സിനിമയിൽ സജീവമായ ശേഷം വലിയ വേഷങ്ങളൊന്നും ലഭിച്ചില്ലെങ്കിലും മലയാളികള്‍ക്ക് നടിയെ സുപരിചിതമാണ്.

ഇപ്പോൾ തന്റെ കീറ്റോ ഡയറ്റ് അനുഭവത്തെക്കുറിച്ച് താരം പങ്കുവെച്ച വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.നേരത്തേ എന്റെ സുഹൃത്തുക്കളുമൊക്കെയായി വണ്ണം കുറയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ പലരും കീറ്റോ ഡയറ്റിനെക്കുറിച്ച് പറഞ്ഞുകേട്ടു. ഒരുപാട് നാളത്തേയ്ക്ക് ഈ ഡയറ്റ് എടുക്കുന്നത് റിസ്‌കാണെങ്കിലും കുറഞ്ഞ സമയം കൊണ്ടു തന്നെ നല്ല ഫലം കിട്ടുമെന്ന് പലരും അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. അതുകൊണ്ടൊക്കെ തന്നെ ഞാന്‍ കീറ്റോ ഡയറ്റ് തന്നെയാണ് തീരുമാനിച്ചത്. കീറ്റോ ചെയ്തു ഇരുപത് ദിവസം കഴിഞ്ഞപ്പോഴാണ് മമ്മി എന്നെ കൈയോടെ പിടികൂടിയത്. പിന്നെ ഗൂഗിളില്‍ നിന്നും ഒരു നീണ്ട ലിസ്റ്റുമായി എന്റെ അടുത്തേക്ക് വന്നു, സൈഡ് എഫക്ടിനെ കുറിച്ചുള്ള ലിസ്റ്റ് ആയിരുന്നു അത്, മുടി പോകും, ക്ഷീണമാകും എന്നിങ്ങനെ ആയിരുന്നു ലിസ്റ്റ്. കുറേ വഴക്കും കേട്ടു. എന്നാല്‍ കീറ്റോ ചെയ്തിട്ട് തനിക്ക് ഒരു സൈഡ് എഫക്റ്റും വന്നില്ല എന്ന് താരം പറയുന്നു. ഞാന്‍ വെള്ളം ധാരാളമായി കുടിക്കാറുണ്ട് എന്ന് ശാലിന്‍ പറയുന്നു.

ഷാലിൻ സോയ അഭിനയിച്ച വേഷങ്ങളിൽ കൂടുതലും അനുജത്തി വേഷങ്ങളായിരുന്നു. കുഞ്ചാക്കൊ ബോബന്റെ കൂടെ എൽസമ്മ എന്ന ആൺകുട്ടി, വിശുദ്ധൻ, മോഹൻലാലിനൊപ്പം കർമ്മയോദ്ധ, ഡ്രാമ.. എന്നീ സിനിമകളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. “ഓട്ടോഗ്രാഫ്” എന്ന സിനിമയിലെ ദീപറാണി എന്ന നെഗറ്റീവ് ടെച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ഷാലിൻ സോയ ശ്രദ്ധിയ്ക്കപ്പെട്ടുതുടങ്ങിയത്. ആ കഥാപാത്രം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഷാലിനെ പ്രിയങ്കരിയാക്കി മാറ്റി. ആറ് ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു. അഭിനയം കൂടാതെ സ്ത്രീ ശാക്തീകരണം പ്രമേയമായ സിറ്റ എന്ന ഒരു ഷോർട്ട് ഫിലിം ഷാലിൻ സോയ സംവിധാനം ചെയ്യുകയും ചെയ്തു.