ആ മാളിൽ നിന്നുണ്ടായ അനുഭവം തന്നെ ഒരുപാട് വിഷമിപ്പിച്ചു എന്നും താരം പറഞ്ഞു


മൊയ്‌ദു പിലാക്കണ്ടി എന്ന ആരാധകൻ നടി ഷക്കീലയെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കൊച്ചിയിലെ വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി വിശിഷ്ടാതിഥിയായി ഷക്കീല എത്തിയപ്പോൾ. തമിഴ്നാട്ടിലെ നിരവധി ശിവക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയിരുന്നു.

എന്നാൽ ഈയിടെ കേരളത്തിലെ ഒരു മാളിൽ (കോഴിക്കോട് , ഹൈലൈറ്റ് മാൾ) തനിക്ക് പ്രവേശനാനുമതി നിഷേധിച്ചപ്പോൾ മാറ്റിനിർത്തപ്പെട്ട തിക്താനുഭവത്തിൽ വളരേയധികം വിഷമിച്ചിരുന്നു എന്ന് ഷക്കീല അനുസ്മരിച്ചു. എങ്കിലും ഇവിടെ തന്നെ വിശിഷ്ടാതിഥിയായി വിളിച്ചത് വളരേയധികം സന്തോഷം നൽകിയെന്നും ഇത് ഭഗവാൻ ശിവൻ നൽകിയ അനുഗ്രഹമായി കാണുന്നു എന്നുമാണ് ഷക്കീല അഭിപ്രായപ്പെട്ടത്.

ഇതൊക്കെയല്ലേ സമഭാവന? മുഖ്യധാരയും മറ്റു കപടസദാചാരവാദികളും അവജ്ഞയോടെ തഴഞ്ഞ ഒരു കാലത്ത് മലയാളസിനിമാ ഇൻഡസ്ട്രിയേയും അനേകം ചെറുകിട തീയേറ്ററുകളേയും പിടിച്ചു നിർത്തിയ ബിഗ്രേഡ് സൂപ്പർ സ്റ്റാറിനെ വിശിഷ്ടാതിഥിയായി ക്ഷണിക്കുകയും സ്വീകരിക്കുകയും ചെയ്ത ഈ ക്ഷേത്രത്തിനും ക്ഷേത്രകമ്മറ്റിക്കും ഭാരവാഹികൾക്കും നമ്മൾ കൈയ്യടി കൊടുക്കേണ്ടതല്ലേ?

ഷക്കീലയെ കേരളത്തിലെ പ്രശസ്തമായ ഒരു മാൾ അധികൃതർ തഴഞ്ഞപ്പോൾ അതേ കേരളത്തിൽ വച്ച് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നീക്കത്തിലൂടെ ഒരു ക്ഷേത്രവും ഭാരവാഹികളും നല്ലവരായ ഭക്തജനങ്ങളും സ്വീകരിച്ച് ആദരിച്ചിരിക്കുന്നു. വളരേയധികം സന്തോഷം തോന്നിയ ഒരു നിമിഷം. ഷക്കീല വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ വച്ച് നടത്തിയ പ്രസംഗം കൗമുദി മൂവി ചാനലിൽ കാണാവുന്നതാണ് എന്നുമാണ് പോസ്റ്റ്.

എന്റെ വീടിനടുത്തുള്ള അമ്പലം ആണ്. ഇവിടെ തന്നെ സുരേഷ് ഗോപി യും ഹണി റോസും ശിവരാത്രിക്ക് വന്നിരുന്നു. അന്നാണ് പുള്ളി നിരീശ്വരവാദികളോട് അല്പം പോലും സ്നേഹം ഇല്ല വെറുപ്പാണ് എന്നൊക്കെ പറഞ്ഞത്. പക്ഷെ ആ വിഡിയോയിൽ കാണുന്ന പോലെ ആരും ആ സമയത്ത് കയ്യടിച്ചില്ല. പുള്ളിയെ ആരും മൈൻഡ് ചെയ്യുന്നുണ്ടായില്ല. എല്ലാവരും മമ്മൂട്ടി ഓർ മോഹൻലാൽ നെ എക്സ്പെക്ട് ചെയ്ത് ആണ് അവിടെ വന്നത്. നോട്ടീസിൽ ഇവർ മൂന്നു പേരിൽ ഒരാൾ വരും എന്നാരുന്നു. ഇയാളെ കണ്ടപ്പോ തന്നെ പാതി ആളുകളും ഡിസപ്പോയിന്റഡ് ആയി എന്നാണ് ഈ പോസ്റ്റിനു വന്ന ഒരു കമെന്റ്.