ദക്ഷിണേന്ത്യന്‍ ചലച്ചിത്ര നടിയാണ് ഷക്കീല. മാദകവേഷങ്ങളിലായിരുന്നു സിനിമയില്‍ അഭിനയിക്കുന്നത്. 1990കളില്‍ ബി ഗ്രേഡ് സിനിമകളിലൂടെ അഭിനയത്തിലേക്ക് കടന്നു വന്നു. പ്ലേഗേള്‍സ് എന്ന ചിത്രത്തില്‍ സഹനടിയായി അഭിനയിച്ചു കൊണ്ടാണ് സിനിമയില്‍ കടന്നു വരുന്നത്. ഇളമനസ്സേ കിള്ളാതെ എന്ന ചിത്രത്തിലാണ് ഷക്കീല ശ്രദ്ധിക്കപ്പെടുന്നത്.പല സൂപ്പർ താരങ്ങളുടേയും ചിത്രങ്ങക്ക് ലഭിച്ചിരുന്നു അതേ പ്രേക്ഷക സ്വീകാര്യത ഷക്കീല ചിത്രങ്ങൾക്ക് ലഭിച്ചിരുന്നു.മറ്റ് തെന്നിന്ത്യൻ ഭാഷകളിലേത് പോലെ ഷക്കീല ചിത്രങ്ങൾക്ക് മലയാളത്തിലും മികച്ച സ്വീകാര്യയായിരുന്നു ലഭിച്ചിരുന്നത് . മലയാളത്തില്‍ അഭിനയിച്ച കിന്നാരത്തുമ്പികള്‍ എന്ന ചിത്രം വന്‍ വിജയമായിരുന്നു.
ഡ്രൈവിംഗ് സ്‌കൂള്‍, സിസ്റ്റര്‍ മരിയ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയയായിരുന്നു. മലയാളത്തില്‍ പോണ്‍ ചിത്രങ്ങള്‍ക്ക് കാഴ്ച്ചക്കാര്‍ കുറഞ്ഞത്തോടെ മുഖ്യധാരാ ചിത്രങ്ങളില്‍ അഭിനയിച്ച് തുടങ്ങി. ഏറെ നാളത്തെ ആഗ്രമായിരുന്നു മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നത്, 2007ല്‍ ഛോട്ടാ മുംബൈ എന്ന ചിത്രത്തിലായിരുന്നു അത് സഫലീകരിച്ചത്. തേജാഭായി ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സ്വന്തം ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താരത്തിനെക്കുറിച്ച് നിധിൻ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
ഇവിടെ ഒന്നും മാറിയിട്ടില്ല. 20 വർഷങ്ങൾക്കുശേഷം ഞാൻ വരുമ്പോൾ ഹൃദ്യമായ സ്വീകരണമാണ് പ്രതീക്ഷിച്ചത്. പക്ഷേ അത് കിട്ടിയില്ല. അതിൽ ഖേദമുണ്ട്.” ഷക്കീല പങ്കെടുക്കുന്ന ഒമർ ലുലൂ സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമയുടെ പ്രെമോഷന് ഹൈലൈറ്റ് മാൾ അനുമതി നിഷേധിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് അവർ നടത്തിയ പ്രതികരണമാണിത്. അവരിങ്ങനെ അപമാനിതയാകുന്നത് ഇതാദ്യമല്ല. എന്താണ് അവർ ചെയ്ത തെറ്റ്? ‘ഏതാണ്ട് ആയിരത്തിയഞ്ഞൂറോളം ട്രാൻസ്ജെൻഡർ കുട്ടികൾ എന്നെ മമ്മി എന്നാണ് വിളിക്കുന്നത്. എനിക്ക് ഭർത്താവില്ല, കുട്ടികളില്ല, ആരുമില്ല, ഒറ്റയ്ക്കാണ് താമസം. പക്ഷേ ഞാൻ മരിച്ചാൽ അവിടെ കുറഞ്ഞത് ആയിരത്തിയഞ്ഞൂറോളം ട്രാൻസ്ജെൻഡർ കുട്ടികൾ ഉണ്ടാവും. എനിക്ക് അത് മതി.’
കനത്ത ദാരിദ്ര്യം മൂലം തൻ്റെ 17-ാം വയസ്സിൽ അഭിനയരംഗത്തെത്തുകയും സെക്സ് ബോംബായി ചിത്രീകരിക്കപ്പെടുകയും ചെയ്ത ഷക്കീല എന്ന നടിയുടെ വാക്കുകളാണിത്. സ്വന്തം കുടുംബത്തിനു വേണ്ടി ജീവിക്കുകയും കറിവേപ്പില പോലെ പുറന്തള്ളപ്പെടുകയും അനാഥയാവുകയും ചെയ്ത സ്ത്രീയാണവർ. പുകവലിയും മദ്യപാനവും കുടുംബവും വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണെന്ന് പറയാൻ അവർക്കാവും. അനുഭവങ്ങളുടെ കരുത്തുള്ള മൊഴികളാണവ. എൻ്റെ അനുഭവങ്ങളാണ് എന്നെ അരാജകവാദിയാക്കിയതെന്ന് ഒരു സ്ത്രീ പറയുമ്പോൾ അതിനെ വില കുറഞ്ഞ വികാരപ്രകടനമായിട്ടല്ല കാണേണ്ടത്. പ്രിയപ്പെട്ടവളേ, ദുഃഖം വരുമ്പോൾ ദൈവത്തിന് നീ എഴുതിയ കത്തുകൾ എനിക്ക് മനസ്സിലാകും