ഇന്നും എനിക്ക് പ്രണയം ഉണ്ട്, മനസ്സ് തുറന്ന് ഷക്കീല

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ വ്യക്തിയാണ് ഷക്കീല. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായി തുടരുന്ന നടി ആയ താരത്തിന് ആരാധകരും കൂടുതൽ ആണ്. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ആണ് താരം കൂടുതൽ സജീവം. ഏകദേശം ഇരുപത് വർഷങ്ങൾ കൊണ്ട് തന്നെ സിനിമയിൽ തുടരുന്ന താരം ഇന്നും സജീവമായി തന്നെ നിലനിൽക്കുന്നു. കുറച്ച് കാലങ്ങൾ ആയി മലയാള സിനിമയിൽ നിന്ന് താരം വിട്ട് നിൽക്കുകയാണ് എങ്കിലും ഇപ്പോഴും തെലുങ്ക് ചിത്രങ്ങളിൽ താരം സജീവമാണ്. ഇപ്പോൾ ഷക്കീലയുടെ ജീവിതം സിനിമ ആയിരിക്കുകയാണ്. ഷക്കീല എന്ന് തന്നെ ആണ് താരത്തിന്റെ ബയോഗ്രഫി സിനിമയുടെ പേരും. അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുന്നു എങ്കിലും ചാരിറ്റി പ്രവർത്തനങ്ങളിലും മറ്റും മുൻപന്തിയിൽ തന്നെ ആണ് താരം. താരത്തിന്റേതായി വരുന്ന വാർത്തകളും വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിലും ആരാധകരുടെ ഇടയിലും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിത കഴിഞ്ഞ ദിവസം താരം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്.

മലയാള സിനിമയിൽ ഉള്ളവർക്ക് ഷക്കീല എന്തെങ്കിലും ഒരു ചിത്രത്തിൽ അഭിനയിച്ചു എന്ന് കേട്ടാൽ അതിനു അർഥം ആ ചിത്രം ഏതോ ബ്ലൂ ഫിലിം ആണെന്ന് ആണ് ചിന്ത എന്നാണു ഷക്കീല പറഞ്ഞു തുടങ്ങിയത്. ഞാൻ ബ്ലൂ ഫിലിമിൽ മാത്രമേ അഭിനയിക്കും എന്നും അത് കൊണ്ട് തന്നെ ഞാൻ അഭിനയിക്കുന്ന ചിത്രങ്ങൾ എല്ലാം ബ്ലൂ ഫിലിം ആണെന്നും ആണ് ആളുകളുടെ വിചാരം എന്നുമാണ് ഷക്കീല പറഞ്ഞത്. അത് കൊണ്ട് തന്നെ തനിക്ക് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവസരം മലയാളത്തിൽ ലഭിച്ചിട്ടില്ല എന്നും ഛോട്ടാ മുംബയിൽ എന്ത് കൊണ്ടാണ് തന്നെ വിളിച്ചത് എന്നും തേജാ ഭായ് ആൻഡ് ഫാമിലിയിലും താൻ അഭിനയിച്ചിരുന്നു എന്നും ഈ രണ്ടു ചിത്രങ്ങളിലും നല്ല കഥാപാത്രങ്ങൾ ആണ് താൻ കൈകാര്യം ചെയ്തത് എന്നും എന്ത് കൊണ്ടാണ് തന്നെ ഈ കഥാപാത്രത്തിലേക്ക് ആ ചിത്രങ്ങളുടെ സംവിധായകർ പരിഗണിച്ചത് എന്ന് തനിക്ക് ഇപ്പോഴും അറിയില്ല എന്നും ഷക്കീല പറഞ്ഞു. സത്യത്തിൽ മലയാളികൾക്ക് തന്നെ ഭയം ആണെന്ന് തോന്നിയിട്ടുണ്ട് എന്നും താരം പറഞ്ഞു.

ജീവിതത്തിൽ ഉണ്ടായ പ്രണയത്തെ കുറിച്ചും ഷക്കീല പറഞ്ഞു. പതിമൂന്നാം വയസ്സിൽ ആണ് തനിക്ക് ആദ്യമായി ഒരു പുരുഷനോട് ഇഷ്ട്ടം തോന്നുന്നത് എന്നും എന്നാൽ അത് പ്രണയം അല്ലെന്നും ക്രഷ് മാത്രമാണെന്നും പിന്നീട് ആണ് തനിക്ക് മനസ്സിലായത്. ഇന്ന് നാൽപ്പത് വയസ്സിൽ അധികം പ്രായം തനിക്ക് ഉണ്ടെന്നും ഇന്നും താൻ പ്രണയത്തിൽ ആണെന്നും പ്രണയിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ഫീൽ മനോഹരം ആണെന്നും എന്നാൽ പല കാരണങ്ങൾ കൊണ്ട് പ്രണയത്തിൽ ആത്മാർഥത ഇല്ല എന്ന് തോന്നുമ്പോൾ ആണ് താൻ ഓരോ പ്രണയവും വേണ്ടാന്ന് വെയ്ക്കുന്നത് എന്നും ഷക്കീല പറഞ്ഞു.