ഇനി ഷെയ്ൻന്റെ ആറാട്ട്, ആദ്യമായി കാക്കിയണിഞ്ഞ് മാസ്സ് ലുക്കിൽ താരം

യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ഷൈൻ നിഗം, ഇപ്പോൾ തന്റെ ജീവിതത്തിൽ ആദ്യമായി പോലീസ് വേഷത്തിൽ അഭിനയിക്കുകയാണ് താരം, യൂണിഫോമില്‍ വന്നിറങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചതോടെ താരത്തിന്റെ ഈ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പുഴുവിന് ശേഷം സിൻ സൈൽ സെല്ലുലോയ്ഡ്ന്റെ ബാനറിൽ മമ്മൂട്ടിയുടെ പേഴ്സണൽ അസിസ്റ്റൻറ് കൂടിയായ ജോർജ് നിർമ്മിക്കുന്ന നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ഷൈൻ നിഗം പോലീസ് വേഷത്തിൽ എത്തുന്നത്. ഷെയിന്‍ നിഗത്തെ കൂടാതെ സണ്ണി വെയ്നും സിദ്ധാർത്ഥ ഭരതനും ചിത്രത്തിൽ മാറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശ്യാം ശശിയും സജാസും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ആഗസ്റ്റ് 19 നാണ് ചിത്രത്തിന്റെ റിലീസ്, ചിത്രത്തിലെ നായിക കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ്, ചിത്രത്തിൽ നടൻ മോഹൻലാൽ ഒരു ഗാനം പാടിയിട്ടുണ്ട്. ചിത്രത്തിൽ  ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

പ്രശസ്ത മിമിക്രി-ചലച്ചിത്രതാരം അബിയുടെ മകനാണ് ഷൈൻ, ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രം ജീവിതം ആരംഭിക്കുന്നത്. പൃഥ്വരാജ് നായകനായി എത്തിയ അന്‍വര്‍ ആണ് ആദ്യ മലയാള ചിത്രം.ഈ ചിത്രത്തിനുശേഷം 2013ല്‍ തമീര്‍ താഹിര്‍ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തില്‍ ശ്യാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അതേ വര്‍ഷം തന്നെ രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തില്‍ കുഞ്ഞുമോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

2014ല്‍ പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ബാല്യകാലസഖി എന്ന ചിത്രത്തില്‍ മജീദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2016ല്‍ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം, ഷാവനാസ് കെ ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. കിസ്മകത്ത് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ഷെയ്ന്‍ ശ്രദ്ധിക്കപ്പെട്ടത്‌. ഷെയ്ന്‍ നായകനായി എത്തിയ ആദ്യ ചിത്രം കൂടിയായിരുന്നു അത്.ചിത്രത്തിലെ അഭിനയം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു.