ഫോൺ കോളുകൾ കൊണ്ട് എനിക്ക് ഇരിക്കപ്പൊറുതി ഇല്ലാതായിരിക്കുകയാണ്

മലയാളി പ്രേഷകരുടെ പ്രിയങ്കരിയായ താരമാണ് സീമ ജി നായർ. മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും വർഷങ്ങൾ കൊണ്ട് സജീവമായി നിൽക്കുന്ന താരം നിരവധി പരമ്പരകളിലും സിനിമകളിലും ആണ് ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. ഒരു നല്ല കലാകാരി എന്നതിനുപരി ഒരു നല്ല മനുഷ്യ സ്‌നേഹി കൂടിയാണ് താൻ എന്ന് താരം നിരവധി തവണ തെളിയിച്ച് കഴിഞ്ഞതാണ്. രോഗം മൂലം ബുദ്ധിമുട്ടുന്നവർക്കും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കും എല്ലാം ആശ്വാസവുമായി സീമ എത്താറുണ്ട്. അതിന്റെ പേരിൽ നിരവധി വിമർശനങ്ങളും താരം പലപ്പോഴും കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാതെ തന്റെ കാരുണ്യ പ്രവർത്തികളുമായി മുന്നോട്ട് പോകുകയാണ് താരം. തന്റെ സ്നേഹ സീമ എന്ന യൂട്യൂബ് ചാനൽ വഴിയാണ് തന്റെ പ്രവർത്തനങ്ങളും വിശേഷങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവെക്കുന്നത്. ഇപ്പോൾ സീമ പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആണ്  സീമയുടെ മകൻ ആരോമൽ ഒരു വീഡിയോ പങ്കുവെച്ചത്. ഇന്ന് ചിങ്കുഡു വിവാഹിതനാവുകയാണ്. 23-ാം വയസ്സിലാണ് ചിങ്കുഡു വിവാഹിതനാവുന്നത്. ലാവണ്യ എന്നാണ് വധുവിന്റെ പേര്. ഈ കല്യാണത്തിന്റെ കഥ ഞാന്‍ അവസാനം പറഞ്ഞ് തരാം എന്നും പറഞ്ഞുകൊണ്ടാണ് സീമയുടെ മകനായ ആരോമൽ വിവാഹത്തിന്റെ ഒരു വീഡിയോ പങ്കുവെച്ചത്. ഇതിൽ എന്നാൽ സീമ ഇല്ലായിരുന്നു. ഇതോടെ ആരാണ് ഈ യുവാവ് എന്ന  ചോദ്യം ഉയരാൻ തുടങ്ങി. ഇത് സീമയുടെ മകൻ ആണോ, ആരോമലിനെ കൂടാതെ മറ്റൊരു മകൻ കൂടി സീമയ്ക്ക് ഉണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ ചോദ്യങ്ങൾക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സീമ ജി നായർ.

സീമയുടെ വാക്കുകൾ ഇങ്ങനെ, കഴിഞ്ഞ രണ്ടു ദിവസമായി എനിക്ക് ഫോൺ കോളുകളുടെ ബഹളം ആണ്. ആരാണ് ചിങ്കുടു? എന്റെ മകൻ ആണോ? എന്താ ഞങ്ങളോട് പറഞ്ഞത് എന്നൊക്കെ ചോദിച്ച് കൊണ്ട് നിരവധി പേരാണ് വിളിച്ചത്. എന്നാൽ അവരോടെല്ലാം എനിക്ക് ഒന്നേ പറയാനുള്ളു. എനിക്ക് ഒരുപാട് അച്ഛനും അമ്മയും  സഹോദരങ്ങളും ഒക്കെ ഉണ്ട്. അതിലുപരി എനിക്ക് ഒരുപാട് മക്കൾ ഉണ്ട്. ആ മക്കളിൽ ഒരാൾ ആണ് ചിങ്കുടു. എന്നാൽ അവന്റെ വിവാഹം വളരെ പെട്ടന്ന് നടത്തിയത് കൊണ്ട് എനിക്ക് ഷൂട്ട് ഉണ്ടായിരുന്നതിനാൽ വരാൻ കഴിഞ്ഞില്ല എന്നും ഒഫീഷ്യലി എനിക്ക് ഒരു മകനെ ഉള്ളു അത് ആരോമൽ ആണെന്നുമാണ് സീമ വിഡിയോയിൽ പറഞ്ഞത്.