നാടകത്തിനു പോയികിട്ടുന്ന തുച്ഛമായ രൂപയുടെ കൂടെ കുറെ കടം കൂടി മേടിച്ചിട്ടായിരിക്കും നാടകം കഴിഞ്ഞു വരുമ്പോൾ വരുന്നത്

പ്രശസ്ത ടെലിവിഷന്‍-ചലച്ചിത്ര താരമാണ് സീമ ജി നായര്‍. എം.ജി. ഗോപിനാഥൻ പിള്ളയുടെയും ചേർത്തല സുമതിയുടെയും മകളായി കോട്ടയം മുണ്ടക്കയത്ത് ജനിച്ചു. തൃപ്പൂണിത്തുറ ആർ.എൽ.വി.കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്സിൽ സംഗീതം പഠിച്ചു. സീമക്കും അമ്മ ചേർത്തല സുമതിക്കും കേരള സംസ്ഥാന അമച്വർ ഡ്രാമ അവാർഡ് ലഭിച്ചിട്ടുണ്ട്. സീമ ജി നായരുടെ സഹോദരി രേണുക ഗിരിജൻ പിന്നണിഗായികുയും സഹോദരൻ എ.ജി. അനിൽ മലയാള ചലച്ചിത്ര സംഗീത സംവിധായകനുമാണ്. രേണുക ഗിരിജന്റെ മകൾ സ്മിത പ്രശസ്ത സംഗീത സംവിധായകനായ ദീപക് ദേവിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഒരു നടി എന്നതിനേക്കാൾ ഒരു നല്ല മനസ്സിനുടമ ആയിട്ടാണ് സീമ ജി നായരേ എല്ലാവരും കാണുന്നത്. ക്യാൻസർ ബാധിതരായി മരണപ്പെട്ട നന്ദു, ശരണ്യ എന്നിവരുടെ കൈത്താങ്ങായിരുന്നു സീമ ജി നായർ.

ഇപ്പോൾ തന്റെ അമ്മയെക്കുറിച്ച് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, അമ്മയുടെ ഓർമ്മ ദിനത്തിൽ ആണ് അമ്മയെക്കുറിച്ചുള്ള നീറുന്ന ഓർമ്മകൾ സീമ പങ്കുവെച്ചിരിക്കുന്നത്, അമ്മയിൽ നിന്നാണ് സഹജീവികളോട് കരുണയോടെ പെരുമാറണം എന്ന് ഞാൻ പഠിച്ചത് ..നാടകത്തിനു പോയികിട്ടുന്ന തുച്ഛമായ രൂപയുടെ കൂടെ കുറെ കടം കൂടി മേടിച്ചിട്ടായിരിക്കും നാടകം കഴിഞ്ഞു വരുമ്പോൾ വരുന്നത് ..അതെല്ലാം മറ്റുള്ളവരെസഹായിക്കാൻ വേണ്ടിയായിരുന്നു എന്നാണ് സീമ പറയുന്നത്, എത്രഉയരത്തിൽ ചെന്നാലും ഗുരുത്വം വിറ്റു തിന്നരുതെന്ന് ..ആ വാക്കുകൾ ഇന്നും എന്നും ഞാൻ പിന്തുടർന്നുകൊണ്ടേയിരിക്കുന്നു ..കാൻസർ ബാധിതയായി 52 വയസ്സിൽ ആണ് ..അമ്മവിട്ട് പോകുന്നത് .

അന്ന് കൊച്ചിൻ സംഘമിത്രയിൽ ആണ് ഞങ്ങൾ ..കാൻസർ സർജറി കഴിഞ്ഞു RCC യില്‍ നിന്നും തിരിച്ചു വരുമ്പോൾ ആണ്‌ അമ്മയ്ക്ക് പകരം വന്ന സൗദാമിനിചേച്ചിയെ കൂട്ടാതെ വണ്ടി നേരെവിട്ട് കൊല്ലത്തു വരുന്നത് ഡ്രൈവർ മറന്നുപോയി ചേച്ചിയെ കൂട്ടാൻ ..അന്ന് മൊബൈൽ ഒന്നും ഇല്ലല്ലോ ..ആസമയത് ഞങ്ങളും കൊല്ലത്തെത്തി ഞാൻ അന്ന് സംഘമിത്രയിൽ അഭിനയിക്കുന്നുണ്ട് ..എങ്ങനെ നാടകം ചെയ്യും ..പ്രധാന വേഷം ചെയ്യേണ്ട ആളില്ല ..ഒട്ടും മടി കൂടാതെ ‘അമ്മ പറഞ്ഞു ഞാൻ ചെയ്യാമെന്ന് .എല്ലാരും ഞെട്ടി നിൽക്കുവാണ് .നെഞ്ചിൽ ട്യൂബൊക്കെ ഇട്ടിട്ടുണ്ട് ..ആരൊക്കെ എത്രയൊക്കെ പറഞ്ഞിട്ടും അതും കൊണ്ട് എന്റെ ‘അമ്മ നാടകം ചെയ്തു ..സീൻ കഴിഞ്ഞിറങ്ങി വരുമ്പോൾ ഇട്ടഡ്രെസ്സിൽ ചോരയായിരുന്നു ..മരിച്ചാൽ അവിടെ മരിച്ചു വീഴട്ടെ എന്നമ്മ പറഞ്ഞു  എന്നാണ് താരം തന്റെ അമ്മയെക്കുറിച്ച് പറയുന്നത്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തുന്നത്.