സത്യത്തില്‍ അവളുടെ രാവുകളിലെ രാജിയേപ്പോലെ ഞാനും ഒരു പാവം ആയിരുന്നു

ഐവി ശശി എന്ന സംവിധായകന്റെയും സീമ എന്ന നടിയുടെയും കരിയറിനെ വഴിത്തിരിവിലെത്തിച്ച സിനിമയായിരുന്നു അവളുടെ രാവുകള്‍. ചിത്രത്തിലൂടെയാണ് ഐവി ശശിയും സീമയും പ്രണയത്തിലായതും ശേഷം വിവാഹിതരായതും

സീമയുടെ സിനിമ ജീവിതം മാറ്റി മറിച്ച ഒരു ചിത്രം ആയിരുന്നു അവളുടെ രാവുകൾ, ചിത്രത്തിൽ അഭിനയിച്ച സമയത്ത് ചില കാര്യങ്ങൾ ഓർത്ത് താൻ ഏറെ വേദനിച്ചിരുന്നു എന്ന് താരം പറഞ്ഞിരുന്നു, സീമയുടെ വാക്കുകളിലൂടെ,നര്‍ത്തകിയായി സിനിമയില്‍ എത്തിയ ശാന്തി എന്ന സീമയ്ക്ക് അവളുടെ രാവുകളില്‍ അഭിനയക്കുമ്പോള്‍ ഒന്നും അറിയില്ലായിരുന്നു. സത്യത്തില്‍ അവളുടെ രാവുകളിലെ രാജിയേപ്പോലെ താന്‍ ഒരു പാവമായിരുന്നെന്നും സീമ പറയുന്നു. ഡയറക്ടര്‍ എന്ന നിലയില്‍ ഐവി ശശി പറഞ്ഞ് കൊടുക്കുന്നതുപോലെ അഭിനയിക്കുകയായിരുന്നു സീമ.

രാജി എന്ന ലൈംഗീക തൊഴിലാളിയെ തനിക്ക് പരിജയമില്ല. പക്ഷെ അവളാകാന്‍ ചില വേഷങ്ങളൊക്കെ ഇടുമ്പോള്‍, ‘ഞാന്‍ ഇങ്ങനെയൊക്ക അഭിനയിക്കണമോ സാര്‍’ എന്ന് ചോദിച്ചിട്ടുണ്ടെന്ന് സീമ പറയുന്നു.അവളുടെ രാവുകളില്‍ അഭിനയിക്കുമ്പോള്‍ പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ ആ വേദന ഒരു വലയി വിജയമാണ് തനിക്ക് സമ്മാനിച്ചത്. സീമ എന്ന നടിയുടെ തുടക്കം അവിടെയായിരുന്നെന്നും സീമ പറയുന്നു.അവളുടെ രാവുകളുടെ വിജയം സീമ നടിയെ മലയാളത്തിലെ ഒന്നാം നിര നായികയാക്കി. 1980കളായപ്പോഴേക്കും ഐവി ശശിയുടെ നിരവധി സിനിമകളില്‍ സീമ പ്രധാന വേഷത്തിലെത്തി. 1978 മുതല്‍ 80 വരെ പ്രശസ്തരായ സംവിധായകരുടെ 50ഓളം ചിത്രങ്ങളില്‍ സീമ വേഷമിട്ടു.

അവളുടെ രാവുകള്‍ സൂപ്പര്‍ ഹിറ്റായതിന് ശേഷം സിനിമ റീമേക്ക് ചെയ്യണമെന്ന ഒരു ആഗ്രഹം കൂടി ഐവി ശശിയ്ക്കുണ്ടായിരുന്നു. കുറെ നാള്‍ ആ സ്വപ്‌നത്തിന് പിന്നാലെ നടന്നിരുന്നെങ്കിലും സീമ അവതരിപ്പിച്ച രാജി എന്ന കഥാപാത്രത്തിന് പറ്റിയ നടിയെ കിട്ടാത്തതാണ് അത് നടക്കാതെ പോയത്. 18 വയസുള്ള പുതുമുഖ നടിയെയായിരുന്നു സംവിധായകന് വേണ്ടിയിരുന്നത്. എ്ന്നാല്‍ അതിന് നടിമാരെ കിട്ടാത്തത് കൊണ്ട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ബിഗ് ബജറ്റ് സിനിമ ചെയ്ത് സിനിമിയിലേക്ക് തിരിച്ച് വരാനുള്ള ഒരുക്കത്തിലായിരുന്നു ഐവി ശശി. 33 ഭാഷകളിലായി ഒരു ബ്രഹ്മാണ്ഡചിത്രമായിരുന്നു സംവിധായകന്റെ സ്വപ്നം. അതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് മരണം അദ്ദേഹത്തെ തേടിയെത്തിയത്.

Leave a Comment