ഇതൊരു ഭക്തി പടം ആണെന്നുള്ളത് അവനു ദഹിച്ചില്ല എന്നതാണ് സത്യം


കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്ന പേര് ആണ് ഉണ്ണി മുകുന്ദന്റേത്. ഉണ്ണി മുകുന്ദനുമായുള്ള ഒരു ഫോൺ സംഭാക്ഷണം സീക്രെട്ട് ഏജന്റ് എന്ന യൂട്യൂബർ പുറത്ത് വിട്ടത് ആണ് ഇതിന്റെ കാരണം. ഈ വിഷയത്തിൽ അഭിമന്യു എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഉണ്ണി മുകന്ദനോട് ഒപ്പം.

ഒരു നടൻ ആണെന്ന് വെച്ച് അങ്ങേർക്കു തെറി വിളിക്കരുത് അല്ലേൽ സൗമ്യ മായ ഭാഷയിൽ മാത്രമെ സംസാരിക്കാവു എന്ന് ഒന്നും ഇല്ല. ഉണ്ണി മുകുന്ദനും ഒരു മനുഷ്യൻ ആണ്‌ നമ്മളെ പോലെ അദ്ദേഹവും പ്രൊവൊക്കെട് ആകും. കാര്യത്തിലോട്ട് വര ഭക്തി വെച്ച് പ്രൊമോഷൻ നടത്തി എന്ന് ആണ്‌ ഇവന്റെ ന്യായികരണം എന്നിട്ട് അവൻ രണ്ടു മൂന്ന് വീഡിയോ പടത്തിനു എതിരായി ചെയ്തിരുന്നു.

ഇതിലും കൂ തറ ഏർപ്പാട് കാണിച്ചു പ്രൊമോഷൻ നടത്തുന്ന എത്രയോ പേര് ഉണ്ട് നമ്മുടെ ഇൻഡസ്ട്രിയൽ തന്നെ. അത് ഒക്കെ പോട്ടെ ആ സീക്രെട് ഏജൻറ് ന്റെ നിലപാടു എന്തന്ന് വെച്ചാൽ ഇത് ഒരു ഭക്തി പടം ആണ്‌ അത് അവൻ ദഹിച്ചില്ല കാരണം ഇവൻ ദൈവ വിശ്വാസി അല്ലന്ന് ആണ്‌ ഇവൻ പറയുന്നേ (അത് ഒക്കെ ഓരോരുത്തരുടെ റൈറ്റ്). എനി നേരെ തിരിച്ചു ഇവന്റെ ന്യായികരണ പ്രകാരം.

അതിന്റെ 100 ഇരട്ടി ഭക്തി കുത്തി നിറച്ച് എടുത്ത കാന്താര അവൻ ടോപ് ക്ലാസ്സ്‌ പടം.. ഇവന്റെ ഫീഡ് ൽ റിവ്യൂ എടുത്ത് നോക്കിയാൽ കാണാ. ഇവന്റെ ഈ ഡബിൾ സ്റ്റാൻഡ് പരുപാടി ക്ക് എന്താ പറയാ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. ഇവൻ പണ്ടേ ഡബിൾ സ്റ്റാൻഡേർഡ് ആണ്. ഇവൻ വലിയ പുരോഗമന വാദി ആണെന്ന് കാണിക്കാൻ വേണ്ടി ചെയ്യുന്ന വീഡിയോ പോലുണ്ട് എന്നാണ് ഈ പോസ്റ്റിനു വന്നിരിക്കുന്ന ഒരു കമെന്റ്.