കുറച്ച് ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം ആണ് ഉണ്ണി മുകുന്ദനും യൂട്യൂബർ ആയ സീക്രെട്ട് ഏജന്റും ആയുള്ള ഫോൺ സംഭാഷണങ്ങളും പ്രശ്ങ്ങളും ഒക്കെ. നിരവധി പേര് ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തുകയും ചെയ്തു. ഉണ്ണി മുകുന്ദൻ ഫോൺ വിളിക്കുന്നത് റെക്കോർഡ് ചെയ്തു പ്രചരിപ്പിച്ചു എന്നാണ് യൂട്യൂബർക്ക് എതിരെ സോഷ്യൽ മീഡിയ ആരോപിക്കുന്നത്. മാത്രമല്ല, ഉണ്ണിയുടെ ഫോൺ നമ്പറും സോഷ്യൽ മീഡിയയിൽ കൂടി പുറത്ത് വിട്ടു എന്നും പറയുന്നു.
നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയത്. കാരണം കുറച്ച് പേര് ഉണ്ണി മുകുന്ദനെ പിന്തുണച്ച് കൊണ്ടും മറ്റു ചിലർ യൂട്യൂബറെ പിന്തുണച്ച് കൊണ്ടും ആണ് രംഗത്ത് വന്നിരിക്കുന്നത്. അതിൽ ഉണ്ണി മുകുന്ദൻ ഫോണിൽ കൂടി യൂബറിനെ ഭീഷണി പെടുത്തി എന്നും ചിലർ ആരോപിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരണവുമായി വീണ്ടും എത്തിയിരിക്കുകയാണ് യൂട്യൂബർ.
ഒരു റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന യുവാവിന്റെ വീഡിയോ ആണ് സീക്രെട്ട് ഏജന്റ് പങ്കുവെച്ചിരിക്കുന്നത്. തന്നെ ഭീക്ഷണിപ്പെടുത്തിയത് പോലെ മറ്റൊരു യുവാവിനെയും ഉണ്ണി മുകുന്ദൻ എന്ന നടൻ ഭീഷണി പെടുത്തി എന്നാണ് വിഡിയോയിൽ പറയുന്നത്. കഴിഞ്ഞ വര്ഷം ജനുവരിയിൽ ആണ് ഉണ്ണി തന്നെ വിളിച്ചത് എന്നും ഉണ്ണിയുടെ ഒരു ചിത്രത്തിന്റെ റിവ്യൂ ഈ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന യുവാവ് പറഞ്ഞത് ഉണ്ണിക് ഇഷ്ടപ്പെട്ടില്ല എന്നും പറയുന്നു.
കൂടാതെ ഉണ്ണി തന്നെ ഭീക്ഷണിപ്പെടുത്തി എന്ന്നും ജോലി കളയിക്കും എന്ന് പറഞ്ഞു എന്നും ഒരാളുടെ ജോലി കളയുക എന്ന് വെച്ചാൽ അയാളുടെ ജീവിത മാർഗം ഇല്ലാതാക്കുകയും അത് മൂലം അയാളെ ജീവിക്കാൻ സമ്മതിക്കാതിരിക്കുകയും ആണ് ലക്‌ഷ്യം ഇടുന്നത് എന്നും താൻ വളരെ ഇഷ്ട്ടത്തോടെയും ബഹുമാനത്തോടെയും ചെയ്യുന്ന ജോലിയാണ് ഇതെന്നും അതാണ് കളയിക്കുമെന്ന് ഉണ്ണി വിളിച്ച് പറഞ്ഞത് എന്നും യുവാവ് പറയുന്നതിന്റെ വീഡിയോ ആണ് സീക്രെട്ട് ഏജന്റ് പങ്കുവെച്ചിരിക്കുന്നത്.
ഇവന്റെ വീഡിയോ യുടെ കമന്റ് ബോക്സിലും. അവന്റെ വീഡിയോ യുടെ കമന്റ് ബോക്സിലും എല്ലാവരും വന്ന് പറയുന്നു. അവന്റെ അമ്മയെയും അച്ഛനെയും വീട്ടിലുള്ളവരെയും ആ കൊച്ചു കുട്ടിയേയും വളരെ മോശമായി പറഞ്ഞു എന്ന്. എന്നാൽ ആ പറഞ്ഞത് എവിടെ, നീ ചൊറിഞ്ഞു. അവൻ തിരിച്ചും തന്നു. നിങ്ങള്ക്ക് ഇടയിലുള്ള പ്രശ്നം അത് അയാളോട് പറയണം പിന്നെ നാട്ടുകാരോട് വന്ന് വീണ്ടും പറയുമ്പോൾ നിന്റെ ഉദ്ദേശ്യം. ഈ പിച്ച ചട്ടി ഒന്നുടെ കുലുക്കിയാൽ ഇത്തിരി ചിലറ കൂടെ തടയും എന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ. നിന്റെ ഈ സോഷ്യൽ മീഡിയ ജോബ് എന്ന് പറയുന്ന പരുപാടി നാട്ടുകാരെ നന്നാകാൻ ഒന്നുമല്ലല്ലോ ആണോ തുടങ്ങി നിരവധി കമെന്റുകളാ ആണ് പോസ്റ്റിനു വരുന്നത്.