മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ഷാഹ് റൗതെർ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഈ സിനിമകളുടെ കഥകളൊക്കെ കുറഞ്ഞ വരികളിൽ എങ്ങനെയാണ് ഡയറക്ടറോട് അല്ലെങ്കിൽ പ്രൊഡ്യൂസറോട് കഥാകൃത്ത് വിവരിക്കുന്നത് എന്ന്. പ്രസിദ്ധമായ സിനിമകളിലെ കഥകൾ ചെറിയ വരികളിൽ കോറിയിടൂ ഗയ്സ് എന്നുമാണ് പോസ്റ്റിൽ പറയുന്നത്.
നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഒരു കോളനിയിലെ ആളുകളെ മുഴുവൻ തന്ത്രപൂർവം അവിടെ നിന്നും കുടിയൊഴിപ്പിക്കാൻ ഒരു കോർപറേറ്റ് കമ്പനി ഒരാളെ അങ്ങോട്ടു അയക്കുന്നു. അവസാനം അയാൾ ആ നാട്ടുകാരോടൊപ്പം കൂടി കമ്പനിക്കെതിരെ പോരാടി വിജയിക്കുന്നു. അവതാർ, ഒരു നാട്ടിൽ പുലിയിറങ്ങി. പുലിയെ പിടിക്കാൻ വന്ന വേട്ടക്കാരൻ പുലിയേക്കാൾ ശല്യമായി, മൃഗയ.
നാട്ടുകാർക്ക് പരോപകാരിയും വീട്ടുകാരുടെ കണ്ണിലുണ്ണിയുമായ നായകൻ, ചെയ്യാത്ത തെറ്റിന്റെ പേരിൽ (അവി ഹിതം, കൊ ല പാതകം ) ക്രൂ ശിക്കപ്പെടുന്നു. ക്ലൈമാക്സിൽ നിരപരാദിത്വം തെളിയിക്കപ്പെടുന്നു ശുഭം. ചിത്രങ്ങൾ ബാലേട്ടൻ, മാമ്പഴക്കാലം, വേഷം, ബസ് കണ്ടക്ടർ, ഒരു പരട്ട തന്ത കാരണം ജീവിതം നായ നക്കിയ കുടുംബവും. പൊറുതി മുട്ടിയ നാട്ടാരും. അപ്പൻ, ഒരാൾക്ക് പ്രാന്തന്ന് പറഞ്ഞ് സൈക്കോളജിസ്റ്റ് ഫ്രണ്ടിനെ വിളിച്ച് വരുത്തുന്നു അവസാനം പ്രാന്ത് കെട്ട്യോൾക്ക് ആണെന്ന് അറിയുന്നു, ഫ്രണ്ട് പ്രാന്ത് മാറ്റുന്നു, മറ്റേ പെണ്ണിനെ ഫ്രണ്ട് കല്യാണം കഴിക്കുന്നു മണിച്ചിത്രത്താഴ്.
ഒരുത്തൻ സ്കൂളിൽ പഠിക്കുമ്പോൾ ഒരു പെണ്ണിനെ പ്രേമിക്കുന്നു. തേയുന്നു, കോളേജിൽ പഠിക്കുമ്പോൾ ടീച്ചറെ പ്രേമിക്കുന്നു, തേയുന്നു. ബേക്കറി നടത്തുമ്പോൾ അവിടെ വരുന്ന കസ്റ്റമറെ പ്രേമിക്കുന്നു. കെട്ടുന്നു, ങ്ങാ പിന്നെ സ്വൽപ്പം ട്വിസ്റ്റിനു വേണേൽ അവസാനം പ്രേമിക്കുന്ന പെണ്ണിന് ഒരു കല്യാണം ഉറപ്പിച്ചു വെച്ചിരുന്നതാണെന്നോ ആദ്യം പ്രേമിച്ച പെണ്ണിന്റെ അനിയത്തി ആണെന്നോ അല്ലെങ്കിൽ ഇത് രണ്ടും മിക്സ് ചെയ്തോ ട്വിസ്റ്റ് ഉണ്ടാക്കാം. നിർബ്ബന്ധമില്ല പ്രേമം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.