പൈസ കൊടുത്ത് സിനിമ കാണുന്ന ഒരാൾക്ക് സിനിമ മോശമായാൽ അതിൻ്റെ കാരണം പറയാം യോഗ്യത വേണ്ട


റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം സാറ്റർഡേ നൈറ്റ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്, നവീന്‍ ഭാസ്‌കര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, കഥ എഴുതിയത്. സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അവിവാഹിതരായ നാല് ചെറുപ്പക്കാരുടെ രസകരമായ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. കിറുക്കനും കൂട്ടുകാരും എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. സിജു വിത്സന്‍, സാനിയ ഇയ്യപ്പന്‍, ഗ്രേസ് ആന്റണി, അജു വര്‍ഗീസ്, പ്രതാപ് പോത്തന്‍, വിജയ് മേനോന്‍, ശാരി, അശ്വിന്‍ മാത്യു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മ്മിച്ചത്.

ദുബായ്, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം കളര്‍ഫുള്ളായിട്ടാണ് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയത്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് സാറ്റര്‍ഡേ നൈറ്റ്. ചിത്രം പുറത്തിറങ്ങിയ ശേഷം നിരവധി വിമർശനങ്ങൾ ആണ് ചിത്രത്തിനെക്കുറിച്ച് ഉയർന്നു വരുന്നത്, ഈ വിമർശനങ്ങളോട് പ്രതികരിച്ച് റോഷൻ ആൻഡ്രുസ് എത്തിയിരുന്നു, ഒരു ചിത്രത്തിനെ ഇങ്ങനെ വിമർശിക്കുന്നവർ നോക്കേണ്ടത് അവർക്ക് അതിനുള്ള യോഗ്യത ഉണ്ടോ എന്നാണ്, കൊറിയൻ സിനിമയെ ആരും വിമർശിക്കാറില്ല എന്നാണ് റോഷൻ പറഞ്ഞത്,

റോഷന്റെ ഈ പ്രതികരണത്തിൽ സിനിഫിൽ എന്ന സിനിമ ഗ്രുപ്പിൽ വന്ന അഭിപ്രായമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, ഈ പറഞ്ഞതിൽ കുറച്ചു ശരികൾ ഉണ്ടെന്ന് അംഗീകരിച്ചു കൊടുക്കാൻ മലയാളികൾ തയ്യാറാകും എന്ന് തോന്നുന്നില്ല പതിവ് പോലെ എന്ത് കാര്യം കേട്ടാലും നെഗറ്റീവ് മാത്രം ചിന്തിക്കുന്ന മലയാളി ഇതും ചിരിച്ച് തള്ളി സ്വയം മണ്ടന്മാർ ആകും.
പൈസ കൊടുത്ത് സിനിമ കാണുന്ന ഒരാൾക്ക് സിനിമ മോശമായാൽ അതിൻ്റെ കാരണം പറയാം യോഗ്യത വേണ്ട. എന്നാൽ ഇന്ന് അങ്ങനെ അല്ല നടക്കുന്നത് സിനിമയുടെ റിവ്യൂ പറയാനും വിലയിരുത്താനും മാത്രമായി പലരും ഓരോ യൂട്യൂബ് ചാനൽ തുടങ്ങി ഇരിക്കുന്നു.

കൂടാതെ തീയേറ്ററിന് മുന്നിൽ നിന്ന് വരെ റിവ്യൂ പറഞ്ഞു പ്രമുഖര് ആകാൻ നിൽക്കുന്നവരും. എന്നൽ ഇവരിൽ പലരും പറയുന്നത് സിനിമയുടെ technical side ആണ്. Technical side പറഞ്ഞു റിവ്യൂ പറയന്നവർക്ക് യോഗ്യത ഉണ്ടാകണം.ക്യാമറ ലെൻസ് പോലും അതല്ല മറ്റൊന്ന് ആയിരുന്നു നല്ലത് എന്ന പറയുന്നവർക്ക് ക്യാമറ ലെൻസിനെപറ്റി അറിവും അത് ഉപയോഗിച്ച് പരിച്ചയുവും വേണ്ടെ.അപ്പോഴല്ലേ അവൻ ഈ കാര്യത്തിൽ അഭിപ്രായം പറയാൻ യോഗ്യൻ അതല്ലേ ഇവിടെ ഇപ്പൊ റോഷൻ സർ പറഞ്ഞതും നേരത്തെ ലാലേട്ടൻ പറയാൻ ശ്രമിച്ചതും എന്നാണ് ജിഷ്ണു എന്ന യുവാവ് പറയുന്നത്.