മഞ്ജു അന്ന് ലോഹിതദാസിനോട് പറഞ്ഞത് കള്ളം ആയിരുന്നോ?

കൈരളി ടിവി യിൽ താരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ഒരുക്കുന്ന പരുപാടി ആണ് ജെബി ജംക്ഷൻ. സിനിമ മേഖലയിലെ നിരവധി താരങ്ങൾ ആണ് ഇതിനോടകം പരുപാടിയിൽ പങ്കെടുത്തിട്ടുള്ളത്. ഇപ്പോഴിതാ  പരിപാടിയുടെ ഒരു എപ്പിസോഡിൽ സംവിധായകർ ആയ കമലും സത്യൻ അന്തിക്കാടും പങ്കെടുത്തപ്പോൾ മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ രസകരമായ അനുഭവങ്ങൾ ആണ് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്. അന്നും ഇന്നും മഞ്ജു എന്ന നടിക്ക് ഒരു മാറ്റവും ഇല്ലെന്നാണ് ഇരുവരും പറയുന്നത്. ആദ്യം കണ്ടപ്പോൾ ഉള്ള കുസൃതിയും ചുറുചുറുക്കും എല്ലാം മഞ്ജുവിന് ഒപ്പോഴും ഉണ്ടെന്നും ഇരുവരും വ്യക്തമാക്കി.

സത്യൻ അന്തിക്കാട് ആണ് അധികം ആർക്കും അറിയാത്ത മഞ്ജുവിന്റെ തുടക്ക കാലത്തെ കുറിച്ച് പറഞ്ഞു തുടങ്ങിയത്. സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ, സിനിമയിൽ വന്ന ആദ്യ സമയത്ത് മഞ്ജുവിന് അധികം വായനയും മറ്റുംഇല്ലായിരുന്നു എന്ന് മാത്രമല്ല നൃത്തവും പാട്ടും ഒക്കെയായിരുന്നു അന്നത്തെ മഞ്ജുവിന്റെ ഇഷ്ട്ട വിഷയങ്ങൾ. തൂവൽ കൊട്ടാരവും ഇരട്ടകുട്ടികളുടെ അച്ഛനിലും എല്ലാം മഞ്ജു അഭിനയിക്കുന്ന സമയം ആയിരുന്നു അത്. അന്ന് ലോഹിതദാസ് വായിക്കാനായി കുറച്ച് പുസ്തകങ്ങൾ ഒക്കെ കൊണ്ട് വന്നു മഞ്ജുവിന് കൊടുക്കുമായിരുന്നു. എന്നിട്ട് വായിക്കണം എന്ന് പറയുകയും ചെയ്യും. മഞ്ജു അതൊക്കെ മൂളി കേൾക്കും. അന്ന് ഭയങ്കര കുസൃതികാരി ആയിരുന്നു മഞ്ജു. കുറച്ച് ദിവസം കഴിഞ്ഞു ആ പുസ്‌തകങ്ങൾ ഒക്കെ വായിച്ചോ എന്ന് ലോഹി ചോദിക്കുമ്പോൾ ലോഹിയോട് വായിച്ചു എന്ന് ഉത്സാഹത്തോടെ പറഞ്ഞിട്ട് എന്റെ മുഖത്ത് നോക്കി കണ്ണടച്ച് കാണിക്കുമായിരുന്നു മഞ്ജു എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.

എന്നാൽ അന്നത്തെ മഞ്ജുവിൽ നിന്ന് ഇന്നത്തെ മഞ്ജു ഒരുപാട് മാറി എന്നും അഭിനയത്തിൽ നിന്നു ഇടവേള എടുത്ത് പോയിട്ട് തിരിച്ച് വന്നത് ഒരുപാട് മാറ്റങ്ങൾ ഉള്ള മഞ്ജു ആയിരുന്നു എന്നും താരം പറഞ്ഞു. പണ്ടത്തേതിനേക്കാൾ കൂടുതൽ ഇപ്പോൾ പുസ്‌തകങ്ങൾ ഒക്കെ മഞ്ജു വായിക്കുന്നുണ്ടാകും എന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ഈ കാര്യം മഞ്ജു സമ്മതിക്കുകയൂം ചെയ്തിരുന്നു. പണ്ടെത്തെക്കാൾ കൂടുതൽ പുസ്തകങ്ങൾ ഇപ്പോൾ താൻ വായിക്കാറുണ്ടെന്നും വായിക്കാൻ ഇഷ്ടവുമാണെന്നും മഞ്ജു പറഞ്ഞിരുന്നു. കൂടാതെ അന്ന് ലോഹിതദാസ് സാറിനോട് കള്ളം പറഞ്ഞതിന് ലോഹിസാർ എന്നോട് ക്ഷമിക്കട്ടെ എന്നും മഞ്ജു പറഞ്ഞിരുന്നു.