അന്ന് അദ്ദേഹം ദേക്ഷ്യപ്പെട്ട് എന്നെ അവിടെ നിന്നും ഇറക്കി വിട്ടു

മിമിക്രിയിൽ കൂടി സിനിമയിലേക്ക് എത്തിയ താരമാണ് ശശാങ്കൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത വൊഡാഫോൺ കോമഡി സ്റ്റാറിൽ കൂടിയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്. സിനിമയിൽ എത്തിയതിനു ശേഷം വളരെ പെട്ടന്നാണ് താരം ശ്രദ്ധ നേടിയത്. ഇന്നും നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിക്കുന്നത്. സിനിമയിലും ടെലിവിഷൻ പരിപാടികളിലും മറ്റുമായി സജീവമായി നിലനിൽക്കുകയാണ് താരം. ഇപ്പോഴിതാ എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരുപാടിയിൽ പങ്കെടുത്തപ്പോൾ താരം പറഞ്ഞ വാക്കുകൾ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. പതിനഞ്ച് വർഷത്തിൽ കൂടുതൽ ആയി ശശാങ്കൻ ഈ മേഖലയിൽ പ്രവർത്തിക്കുകയാണ്. ഇന്ന് താൻ ഇത് വരെ കടന്നു വന്ന വഴികളെ കുറിച്ച് പറയാം നേടാം എന്ന പരുപാടിയിൽ തുറന്ന് പറയുകയാണ് ശശാങ്കൻ. ഒരുപാട് കല്ലും മുള്ളും നിറഞ്ഞ വഴികളിൽ കൂടിയാണ് താൻ ഇവിടെ വരെ എത്തിയത് എന്നാണ് താരം പരുപാടിയിൽ പറഞ്ഞത്.

ശശാങ്കന്റെ വാക്കുകൾ ഇങ്ങനെ, ഒരുപാട് കല്ലും മുള്ളും നിറഞ്ഞ വഴികളിൽ കൂടിയാണ് ഇവിടെ വരെ എത്തിയത്. ഈ കാലത്തിനുള്ളിൽ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തിട്ടുണ്ട്. മിമിക്രിയോട് ഒക്കെ എനിക്ക് ഭയങ്കര താൽപ്പര്യം ആയിരുന്നു. ആദ്യമൊക്കെ മിമിക്രി കലാകാരന്മാർ പോകുന്ന വണ്ടിയുടെ കിളിയായി പോകുകയായിരുന്നു. അവരൊക്കെ സ്റ്റേജിൽ മിമിക്രി ചെയ്യുമ്പോൾ ഞാൻ ദൂരെ മാറി നിന്ന് അതൊക്കെ അനുകരിക്കാറുണ്ടായിരുന്നു. ഒരിക്കൽ ഒരു പരുപാടിയിൽ ബോംബ് പൊട്ടുമ്പോൾ ആളുകൾ ഓടികൂടുന്ന ഒരു രംഗം ഉണ്ടായിരുന്നു. ആളുകൾ കുറെ വേണ്ട രംഗം ആയിരുന്നു. അങ്ങനെ ആ രംഗത്തിൽ ഓടാൻ എന്നെയും വിളിച്ചു. എനിക്ക് അന്ന് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതായിരുന്നില്ല. കാരണം എക്സ്പീരിയൻസ് ഉള്ള കലാകാരന്മാരുടെ കൂടെ നില്ക്കാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യമായാണ് ഞാൻ കണ്ടത്.

എന്നോട് അന്ന് റെഡിയായി വരാൻ പറഞ്ഞപ്പോൾ ഞാൻ വേഗം ഗ്രീൻ റൂമിൽ പോയി, അവിടെ ഒരാളുടെ പാൻകേക്ക് ഉണ്ടായിരുന്നു. അപ്പോഴത്തെ എന്റെ സന്തോഷം കൊണ്ട് അത് കുറച്ചെടുത്ത് മുഖത്തിട്ടു. അപ്പോഴേക്കും അയാൾ വന്ന് വഴക്ക് പറഞ്ഞു. ‘ഡാ അതൊക്കെ എന്ത് വിലയുള്ള സാധനമാണെന്നോ? ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ വേണ്ടി ഇതൊക്കെ ഇടണോ’ എന്ന് പറഞ്ഞ് അത് എന്റെ കൈയ്യിൽ നിന്നും പിടിച്ച് വാങ്ങിച്ച് ഇറക്കി വിട്ടപ്പോൾ മനസ്സിൽ വല്ലാത്ത വിഷമം തോന്നി എന്നും ശശാങ്കൻ പറഞ്ഞു.