മലയാള സിനിമയിലെ രണ്ടു അടിച്ച് പൊളി പാട്ടുകൾ ആണ് ഇത്


ജി ശ്രീകണ്ഠന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ജൂനിയർ സീനിയർ. ചിത്രത്തിൽ കുഞ്ചാക്കോ ബോബനും മുകേഷും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരെ കൂടാതെ ചിത്രത്തിൽ മീനാക്ഷി, രഞ്ജിനി കൃഷ്ണൻ, ഹരിശ്രീ അശോകൻ, ശ്രുതി നായർ, സലിം കുമാർ തുടങ്ങിയവരും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എന്നാൽ വേണ്ടത്ര പ്രേക്ഷക ശ്രദ്ധ നേടാതെ പോയ ചിത്രം തീയേറ്ററിൽ പരാജയപ്പെടുക ആയിരുന്നു. പ്രേഷകരുടെ ഇടയിലും ചിത്രം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടില്ല.

ശശി ശങ്കരന്റെ സംവിധാനത്തിൽ അതേ വര്ഷം തന്നെ പുറത്തിറങ്ങിയ ചിത്രം ആണ് സർക്കാർ ദാദ. ജയറാം ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തിയത്. നായികയായി എത്തിയത് നവ്യ നായരും. സലിം കുമാർ, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, ജഗദീഷ്, കലാശാല ബാബു തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്. എന്നാൽ ഈ ചിത്രവും തിയേറ്ററിൽ വേണ്ടത്ര പ്രേക്ഷക ശ്രദ്ധ നേടിയില്ല എന്നതാണ് സത്യം.

ഇപ്പോഴിതാ ഈ ചിത്രങ്ങളിലെ ഗാനങ്ങളെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ഒരു ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാളത്തിലെ ഏറ്റവും അണ്ടർ റേറ്റഡ് ആയ 2 അടിച്ച് പൊളി പാട്ടുകൾ. ജൂനിയർ സീനിയർ മൂവി യിലെ നാട്ടുമാവിൻ കൊമ്പത്തെ.

സർക്കാർ ദാദ മൂവിയിലെ സലാം സലാം സാമി. ഇത് അധികം ആരും ശ്രദ്ധിക്കാതെ പോയതിന് പ്രധാന കാരണം ഈ 2 സോങ്ങി ന്റെയും ക്വാളിറ്റി പ്രിന്റ് യൂട്യൂബിലും ക്വാളിറ്റി ഓഡിയോ സോങ് ഒരു സൈറ്റി ലും ലഭ്യം അല്ല എന്നുള്ളത് കൊണ്ടാണ്‌. മ്യൂസിക് ഇന്ത്യ ഓൺലൈൻ എന്ന സൈറ്റിൽ ഇല്‍ ഇവ രണ്ടും ഉണ്ടെങ്കിലും അത് അക്സസ്സ് ചെയ്യണമെങ്കിൽ വി പി എൻ യൂസ് ചെയ്യണം എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്.