മാനസികമായും ശാരീരികമായും ഒരുപാട് ഉ പദ്രവങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് സരിത. ഒരു കാലത്ത് നിരവധി സിനിമകളിൽ കൂടി പ്രേഷകരുടെ ഇഷ്ട്ടം നേടിയ താരം ആണ്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം തന്റേതായ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. നിരവധി ചിത്രങ്ങളിൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ താരം വളരെ പെട്ടന്ന് ആണ് ആരാധകരെ സ്വന്തമാക്കിയത്. നിരവധി ആരാധകരും താരത്തിന് ഒരു കാലത്ത് മലയാള സിനിമയിൽ ഉണ്ടായിരുന്നു എന്നതാണ് സത്യം.

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു താരം മുകേഷിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം പിന്നീട് പൊതുവേദികളിൽ പോലും അധികം സജീവമായി എത്തിയിട്ടില്ല എന്നതാണ് സത്യം. ഇവർക്ക് രണ്ടു ആൺകുട്ടികളും ഉണ്ട്. എന്നാൽ വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിയുകയും ചെയ്തു. വലിയ വിവാദങ്ങൾ തന്നെ ആണ് ഇവരുടെ വിവാഹമോചത്തിന് ശേഷം ഉണ്ടായത്.

താനുമായി വിവാഹ ബന്ധം വേർപെടുത്താതെ ആണ് മുകേഷ് വീണ്ടും വിവാഹം കഴിച്ചത് എന്ന് പറഞ്ഞു കൊണ്ട് സരിത രംഗത്ത് വന്നിരുന്നു. മാത്രമല്ല, മുകേഷുമായുള്ള ജീവിതം തനിക്ക് നരക തുല്ല്യം ആയിരുന്നു എന്നും വിവാഹത്തിന് ശേഷം തനിക്ക് നിരവധി അവസരങ്ങൾ വന്നിരുന്നു എന്നും എന്നാൽ സരിതയ്ക്ക് ഇഷ്ട്ടമല്ല അഭിനയിക്കുന്നത് എന്ന് തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ ആണ് വരുന്നവരോട് മുകേഷ് പറഞ്ഞിരുന്നത് എന്നും സരിത പറഞ്ഞു.

കൂടാതെ തന്നെ മാനസികമായും ശാരീരികമായും അയാൾ ഒരുപാട് ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും എന്നാൽ മുകേഷിന്റെ അച്ഛനെ ഓർത്താണ് അന്ന് അതൊന്നും പുറത്ത് പറയാതിരുന്നത് എന്ന് സരിത പറയുന്നു. തന്റെ മകൻ ശരിയല്ല എന്ന് തനിക്ക് അറിയാം എന്നും എന്നാൽ ഇത് മീഡിയയിൽ ഒന്നും വരരുത് എന്നും അതിന് മോൾ എന്നെ സഹായിക്കണം എന്ന് അദ്ദേഹത്തിന്റെ അച്ഛൻ എന്നോട് പറഞ്ഞത് കൊണ്ടാണ് ഞാൻ ഒന്നും പറയാതിരുന്നത് എന്നും എന്നാൽ ഇന്ന് അദ്ദേഹം ഈ ലോകത്ത് ഇല്ല, അത് കൊണ്ട് ആണ് തുറന്ന് പറയുന്നത് എന്നും സരിത പറഞ്ഞു.