മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും എല്ലാമായി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് നടി സരയു. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും അവതരണത്തിലുമൊക്കെ തനിക്ക് കഴിവുണ്ടെന്നും താരം ഇതിനോടകം തെളിയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സരയു പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ചുരുങ്ങിയ സമയം കൊണ്ട് പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. സാരിയോടുള്ള താൽപര്യത്തെക്കുറിച്ച് പറഞ്ഞായിരുന്നു നേരത്തെ താരമെത്തിയത്. കരിയറിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. ഇപ്പോൾ തന്റെ വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ച് സരയു പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്
സരയുവും സുനിലും നീണ്ടനാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായവരാണ്. സനല്‍ പൊതുവെ ശാന്തപ്രകൃതമാണ്. സനലിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ താന്‍ ദേഷ്യക്കാരിയാണെന്ന് സരയു പറയുന്നു. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ രണ്ടാളും ഉള്‍വലിഞ്ഞ വ്യക്തിത്വങ്ങളാണ്. സനല്‍ ഒഴിവ് സമയങ്ങളിലെല്ലാം സിനിമ കാണും. ഞങ്ങള്‍ക്കിടയിലെ പൊതുവായ ഒരു കാര്യം സിനിമയാണ്. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ സിനിമാ ചര്‍ച്ചകളൊന്നും നടക്കാറില്ലെന്നും താരം പറയുന്നു.സനല്‍ ജീവിതത്തിലേക്ക് വന്നതിന് ശേഷമുള്ള മാറ്റത്തെക്കുറിച്ചും സരയു പറയുന്നു, അദ്ദേഹം വന്നതോടെ കൂടുതല്‍ മാറ്റങ്ങളുണ്ടായി. പുതിയ തീരുമാനങ്ങളില്‍ സനല്‍ സഹായിക്കാറുണ്ട്.
എന്റെ ഏറ്റവും അടുത്ത സുഹൃത്തും വഴികാട്ടിയുമെല്ലാം സനലാണ്. സിനിമാമേഖലയിലുള്ള രണ്ടുപേര്‍ വിവാഹം ചെയ്താല്‍ ഭാവിയില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാവുമോയെന്ന ചോദ്യങ്ങളുണ്ടായിരുന്നു വിവാഹത്തിന് മുന്‍പ്.വിവാഹം എന്ന കാര്യത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. വിവാഹ ശേഷം സൗഹൃദം നഷ്ടമാവുമോയെന്ന തരത്തിലുള്ള ആശങ്കയുണ്ടായിരുന്നു. അതേക്കുറിച്ചൊക്കെ ആലോചിക്കുമ്പോള്‍ ഇപ്പോള്‍ ചിരിവരും. വിവാഹ ശേഷമാണ് എന്രെ ജീവിതത്തിലെ മനോഹരമായ സമയം വന്നത്. മുന്‍പ് എന്ത് വിഷമമുണ്ടെങ്കിലും അമ്മയോട് പറയാറില്ല. ഇപ്പോള്‍ അതൊക്കെ ഫ്രീയായി പങ്കുവെക്കാന്‍ സാധിക്കുന്നുണ്ട്. ഒരു സിനിമയുടെ നൂറാം ദിനാഘോഷ ചടങ്ങില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യം കാണുന്നത്. പിന്നീട് സനല്‍ ചെയ്ത ഷോര്‍ട്ട് ഫിലിമിന്റെ ബൈറ്റിന്റെ വേണ്ടി വീണ്ടും കണ്ടുമുട്ടി. അങ്ങനെയാണ് നല്ല സുഹൃത്തുക്കളായി മാറിയത്. പിന്നെയാണ് തങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങിയതെന്നും സരയു നേരത്തെ പറഞ്ഞിരുന്നു.