ശരണ്യ വീണ്ടും ഗർഭിണി, താരത്തിന്റെ പോസ്റ്റ് വൈറൽ

പ്രേഷകരുടെ പ്രിയങ്കരിയായ നടികളിൽ ഒരാൾ ആണ് ശരണ്യ മോഹൻ. വളരെ കുറഞ്ഞ കാലയളവ് മാത്രമേ താരം സിനിമയിൽ ഉണ്ടായിരുന്നുള്ളു എങ്കിൽ പോലും വളരെ പെട്ടന്ന് തന്നെ താരം പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. ശാലീന സൗന്ദര്യവും നീളൻ മുടിയും തന്നെ ആയിരുന്നു ശരണ്യ വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടാൻ കാരണം. മലയാളത്തിൽ മാത്രമല്ല തമിഴിലും മികച്ച വേഷങ്ങൾ ആണ് താരത്തിനെ തേടി എത്തിയത്. വിജയ് ചിത്രമായ വേലായുധനിൽ ശ്രദ്ധേയമായ കഥാപാത്രം ചെയ്തുകൊണ്ടാണ് താരം തമിഴിലും അരങ്ങേറ്റം കുറിച്ചത്. ശരണ്യയുടെ കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് തമിഴ് ആരാധകരിൽ നിന്നും ലഭിച്ചത്. മലയാളത്തിലും നല്ല വേഷങ്ങൾ ചെയ്തു തിളങ്ങി നിൽക്കുമ്പോൾ ആണ് താരം വിവാഹിത ആകുന്നത്. വിവാഹത്തോടെ അഭിനയ ജീവിതത്തിനു വിട പറഞ്ഞിരിക്കുകയാണ് താരം. ഇപ്പോൾ രണ്ടു കുട്ടികളുടെ ‘അമ്മ കൂടിയാണ് ശരണ്യ. വിവാഹ ശേഷം സിനിമയിൽ അഭിനയിക്കില്ല എങ്കിലും പരസ്യ ചിത്രങ്ങളിൽ താരം സജീവമാണ്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്.

കഴിഞ്ഞ ദിവസം നടന്ന താര സംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ ശരണ്യയും പങ്കെടുത്തിരുന്നു. ശരണ്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ശരണ്യ വീണ്ടും ഗർഭിണി ആണ് എന്ന തരത്തിലെ വാർത്തകളും പ്രചരിക്കാൻ തുടങ്ങി. ഇത് ശരി വെക്കുന്ന തരത്തിലെ ചില ചിത്രങ്ങളും കൂടി മാധ്യമങ്ങൾ വാർത്തകൾക്കൊപ്പം നൽകിയതോടെ താരം മൂന്നാമതും ഗർഭിണി ആണോ എന്ന സംശയം ആരാധകരിലും ഉണ്ടായി. വാർത്ത സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശരണ്യയും. താൻ ഗർഭിണി അല്ലെന്നും പ്രസവത്തിനു ശേഷം തന്റെ ശരീരത്തിൽ പല തരത്തിൽ ഉള്ള മാറ്റങ്ങൾ ഉണ്ടായെന്നും അവയൊക്കെ മാറാൻ സമയം എടുക്കുമെന്നുമാണ് ശരണ്യ തന്റെ ഫേസ്ബുക്കിൽ കൂടി പ്രേക്ഷകരെ അറിയിച്ചത്.

ശരണ്യയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ, ചേട്ടാ, ഞാൻ ഒന്ന് ചരിഞ്ഞു നിന്നോട്ടെ?  എന്തിനു? ” “ഇല്ലേൽ.. നാളെ കഥ ഇറങ്ങും.. ഞാൻ പ്രെഗ്നന്റ് ആണെന്നും പറഞ്ഞു. അറിവില്ലാത്തതു കൊണ്ടല്ലേ.. പ്രെഗ്നൻസി സമയത്തു ഉണ്ടാകുന്ന Diastasis recti എന്ന അവസ്ഥ പോകാൻ സമയം എടുക്കും എന്നും അതിനെ പറ്റി നീ ഒരു അവബോധം പോസ്റ്റ്‌ ഇട്. “അപ്പോൾ ഡയലോഗ് വരും പോയി വ്യായാമം ചെയ്യാൻ.. ഇവിടെ തല കുത്തി നിക്കുന്നത് എനിക്കല്ലേ അറിയൂ. അറിവില്ലാത്തതു കൊണ്ടല്ലേ..നീ ഈ ഫോട്ടോ ഇട്ടു തന്നെ പോസ്റ്റ്‌ ചെയ്തു ഒരു ലിങ്ക് കൂടെ കൊടുക്കു. “ഓക്കേ ചേട്ടാ.. അത് പോട്ടെ.. നിങ്ങൾ എന്തിനാ വയർ അകത്തേക്ക് വയ്ക്കണേ?” ചേട്ടൻ: ” ഇനി ഞാൻ പ്രെഗ്നന്റ് ആണെന്ന് ആർക്കേലും തോന്നിയാലോ..”