മാന്യമായ രീതിയിൽ ഉള്ള വസ്ത്രം ധരിച്ചാണ് അവിടേക്ക് പോയത്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടികളിൽ ഒരാൾ ആണ് ശരണ്യ മോഹൻ. വളരെ കുറഞ്ഞ കാലയളവ് മാത്രമേ താരം സിനിമയിൽ ഉണ്ടായിരുന്നുള്ളു എങ്കിൽ പോലും വളരെ പെട്ടന്ന് തന്നെ താരം പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. ശാലീന സൗന്ദര്യവും നീളൻ മുടിയും തന്നെ ആയിരുന്നു ശരണ്യ വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടാൻ കാരണം. മലയാളത്തിൽ മാത്രമല്ല തമിഴിലും മികച്ച വേഷങ്ങൾ ആണ് താരത്തിനെ തേടി എത്തിയത്. വിജയ് ചിത്രമായ വേലായുധനിൽ ശ്രദ്ധേയമായ കഥാപാത്രം ചെയ്തുകൊണ്ടാണ് താരം തമിഴിലും അരങ്ങേറ്റം കുറിച്ചത്. ശരണ്യയുടെ കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് തമിഴ് ആരാധകരിൽ നിന്നും ലഭിച്ചത്. മലയാളത്തിലും നല്ല വേഷങ്ങൾ ചെയ്തു തിളങ്ങി നിൽക്കുമ്പോൾ ആണ് താരം വിവാഹിത ആകുന്നത്. വിവാഹത്തോടെ അഭിനയ ജീവിതത്തിനു വിട പറഞ്ഞിരിക്കുകയാണ് താരം. ഇപ്പോൾ രണ്ടു കുട്ടികളുടെ ‘അമ്മ കൂടിയാണ് ശരണ്യ. വിവാഹ ശേഷം സിനിമയിൽ അഭിനയിക്കില്ല എങ്കിലും പരസ്യ ചിത്രങ്ങളിൽ താരം സജീവമാണ്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്.

എന്നാൽ താരം മൂന്നാമതും ഗർഭിണി ആണെന്ന തരത്തിലെ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. താര സംഘടനയായ അമ്മയുടെ മീറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിയ ശരണ്യയുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ് ചില ഓൺലൈൻ മാധ്യമങ്ങൾ താരം വീണ്ടും ഗർഭിണി ആണെന്ന തരത്തിലെ വാർത്തകൾ പ്രചരിപ്പിച്ചത്. ഈ വാർത്ത വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുംചെയ്തു. താരം ഗർഭിണി ആണെന്ന് തോന്നിപ്പിക്കും വിധമുള്ള ചിത്രങ്ങൾ ആയിരുന്നു വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടത്. അതോടെ താരം ഗര്ഭണിയ ആണെന്ന് ആരാധകരും വിശ്വസിക്കുകയായിരുന്നു. എന്നാൽ താൻ ഗർഭിണി അല്ല എന്ന് പറഞ്ഞു കൊണ്ട് തൊട്ട് പിന്നാലെ തന്നെ ശരണ്യ മോഹനും എത്തിയിരുന്നു. തന്റെ ഫേസ്ബുക്കിൽ കൂടി ആണ് പ്രചരിച്ച വ്യാജ വാർത്തക്കെതിരെ താരം പ്രതികരിച്ചത്. അതിനു ശേഷം വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് താരം ഇപ്പോൾ. ശരണ്യ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്.

മീറ്റിങ്ങിൽ പങ്കെടുക്കാൻ വളരെ മാന്യമായ വസ്ത്രങ്ങൾ ധരിച്ചാണ് താൻ പോയതെന്നും കാറ്റടിച്ച് ഷാൾ മാറിയപ്പോൾ എടുത്ത ചിത്രങ്ങൾ ഉപയോഗിച്ചാണ് താൻ ഗർഭിണി ആണെന്ന തരത്തിൽ ചില മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിച്ചത് എന്നും ആദ്യം വിട്ട് കളയാം എന്നാണ് കരുതിയത് എന്നും എന്നാൽ ഇത്തരത്തിൽ മാധ്യമങ്ങളെ ദുരൂപയോഗം ചെയ്യുന്നവർക്ക് എതിരെ പ്രതികരിക്കണം എന്ന് തോന്നിയെന്നും അത് കൊണ്ട് തന്നെ പോലീസിൽ പരാതി നൽകിയിട്ടുണ്ട് എന്നുമാണ് ശരണ്യ പറഞ്ഞിരിക്കുന്നത്.